AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

IPL 2025: സഞ്ജുവിനും സംഘത്തിനും ഇന്ന് ജയിച്ചേപറ്റൂ; എതിരാളികൾ വിജയവഴിയിയിൽ തിരികെയെത്താൻ ശ്രമിക്കുന്ന ഡൽഹി

IPL 2025 DC vs RR Preview: ഐപിഎലിൽ രാജസ്ഥാൻ റോയൽസിനെതിരെ ഇന്ന് രാജസ്ഥാൻ റോയൽസിനെത്രെ കളിക്കും. ഡൽഹിയുടെ ഹോം ഗ്രൗണ്ടിലാണ് ഇന്നത്തെ മത്സരം. തുടർ തോൽവികളുമായി ബുദ്ധിമുട്ടുന്ന രാജസ്ഥാന് ഇന്ന് വിജയം അനിവാര്യമാണ്.

IPL 2025: സഞ്ജുവിനും സംഘത്തിനും ഇന്ന് ജയിച്ചേപറ്റൂ; എതിരാളികൾ വിജയവഴിയിയിൽ തിരികെയെത്താൻ ശ്രമിക്കുന്ന ഡൽഹി
ഡൽഹി ക്യാപിറ്റൽസ് - സഞ്ജു സാംസൺImage Credit source: Lalith Kalidas X
abdul-basith
Abdul Basith | Published: 16 Apr 2025 08:26 AM

ഐപിഎലിൽ ഇന്ന് രാജസ്ഥാൻ റോയൽസ് ഡൽഹി ക്യാപിറ്റൽസിനെതിരെ. ആറ് മത്സരങ്ങളിൽ നിന്ന് കേവലം രണ്ട് വിജയം മാത്രമുള്ള രാജസ്ഥാന് ഇന്ന് ജയം അനിവാര്യമാണ്. ഡൽഹിയുടെ തട്ടകമായ അരുൺ ജെയ്റ്റ്ലി സ്റ്റേഡിയത്തിൽ രാത്രി 7.30ന് മത്സരം ആരംഭിക്കും. എന്നാൽ, അഞ്ച് കളിയിൽ ഒരെണ്ണം മാത്രം തോറ്റ ഡൽഹി ക്യാപിറ്റൽസിനെ പരാജയപ്പെടുത്തുക അത്ര എളുപ്പമല്ല. അവസാന കളിയിൽ മുംബൈ ഇന്ത്യൻസിനെതിരായ പരാജയത്തിൽ നിന്ന് തിരികെയെത്താനുള്ള ശ്രമത്തിലാണ് ഡൽഹി. പോയിൻ്റ് പട്ടികയിൽ ഡൽഹി ക്യാപിറ്റൽസ് രണ്ടാം സ്ഥാനത്തും രാജസ്ഥാൻ എട്ടാം സ്ഥാനത്തുമാണ്.

അവസാന കളി മുംബൈക്കെതിരെ തോറ്റത് ഡൽഹിയുടെ ഒരു ഓഫ് ഡേ മാത്രമാണ്. മൂന്ന് കൊല്ലത്തിന് ശേഷം ഐപിഎൽ കളിക്കുന്ന കരുൺ നായർ ഉൾപ്പെടെ ബാറ്റിംഗ് നിര തകർപ്പൻ ഫോമിൽ. ജേക്ക് ഫ്രേസർ മക്കർക്ക് മാത്രമാണ് നിരാശപ്പെടുത്തുന്നത്. അഭിഷേക് പോറൽ, കെഎൽ രാഹുൽ, ട്രിസ്റ്റൻ സ്റ്റബ്സ്, അശുതീഷ് ശർമ്മ, അക്സർ പട്ടേൽ, വിപ്രജ് നിഗം എന്നിങ്ങനെ മാച്ച് വിന്നർമാരുടെ ഒരു കൂട്ടമാണ് ഡൽഹിയിൽ. ബൗളിംഗിൽ ചില പ്രശ്നങ്ങളുണ്ടെങ്കിലും അത് അതത്ര പ്രശ്നമുള്ളതല്ല. മക്കർക്കിനെ ഇന്ന് മാറ്റി പരീക്ഷിക്കാനിടയുണ്ട്. രാഹുലിനെ ഓപ്പണിംഗിലേക്ക് മാറ്റി സമീർ റിസ്‌വിയ്ക്ക് അവസരം ലഭിച്ചേക്കും. മോഹിത് ശർമ്മയെ മാറ്റി ടി നടരാജനും സാധ്യതയുണ്ട്.

Also Read: IPL 2025 : ഇത് അയ്യരുടെ പ്രതികാരം! കൊൽക്കത്തയെ അതെ നാണയത്തിൽ തിരിച്ചടിച്ച് പഞ്ചാബ്

രാജസ്ഥാൻ റോയൽസിൽ പഴയ പ്രശ്നങ്ങൾ തുടരുന്നു. വളരെ മോശം ബൗളിംഗ് നിരയാണ് രാജസ്ഥാൻ്റെ ഏറ്റവും വലിയ പ്രശ്നം. ഐപിഎലിൽ മികച്ച റെക്കോർഡുകളുള്ള മഹീഷ് തീക്ഷണ, വനിന്ദു ഹസരങ്ക തുടങ്ങിയവരൊന്നും രാജസ്ഥാനായി തിളങ്ങുന്നില്ല. കഴിഞ്ഞ സീസണിൽ മുംബൈ ഇന്ത്യൻസിനായി തകർത്തെറിഞ്ഞ ആകാശ് മധ്‌വളിന് ഇതുവരെ രാജസ്ഥാൻ ഒരു അവസരം നൽകിയിട്ടില്ല. ഓൾറൗണ്ടർ യുദ്ധ്‌വീർ സിംഗ് ചരക്, കുനാൽ സിംഗ് റാത്തോർ എന്നിവരും ഇതുവരെ കളിച്ചിട്ടില്ല. തൻ്റെ സ്വതസിദ്ധ ശൈലി മാറ്റിവച്ച് നിയന്ത്രിതമായി ബാറ്റ് ചെയ്യണമെന്ന് മാനേജ്മെൻ്റ് നിർദ്ദേശിച്ചിട്ടുണ്ടെന്ന സഞ്ജുവിൻ്റെ വെളിപ്പെടുത്തൽ ബാറ്റിംഗ് നിരയുടെ പ്രശ്നങ്ങൾ വ്യക്തമാക്കുന്നു. ആകാശ് മധ്‌വളിന് ഒടുവിൽ ഒരു അവസരം ലഭിക്കുമോ എന്ന് കണ്ടറിയണം.