AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

IPL 2025: ‘പഴയ’ ഫോമിലെത്തി രാഹുൽ; തുണയായി സ്റ്റബ്സ്; ഡൽഹിയ്ക്ക് ഭേദപ്പെട്ട സ്കോർ

DC Score Against RCB: റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരെ ഡൽഹി ക്യാപിറ്റൽസിനെതിരെ ഡൽഹി ക്യാപിറ്റൽസിന് ഭേദപ്പെട്ട സ്കോർ. റൺസാണ് ഡൽഹി സ്വന്തമാക്കിയത്.

IPL 2025: ‘പഴയ’ ഫോമിലെത്തി രാഹുൽ; തുണയായി സ്റ്റബ്സ്; ഡൽഹിയ്ക്ക് ഭേദപ്പെട്ട സ്കോർ
സ്റ്റബ്സ്, രാഹുൽImage Credit source: Social Media
abdul-basith
Abdul Basith | Updated On: 27 Apr 2025 21:28 PM

ഐപിഎലിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന് റൺസ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത ഡൽഹിയ്ക്ക് നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടപ്പെടുത്തി 162 റൺസെടുക്കാനേ സാധിച്ചുള്ളൂ. 34 റൺസ് നേടിയ ട്രിസ്റ്റൻ സ്റ്റബ്സാണ് ഡൽഹിയുടെ ടോപ്പ് സ്കോറർ. ആർസിബിയ്ക്കായി ഭുവനേശ്വർ കുമാർ മൂന്ന് വിക്കറ്റ് വീഴ്ത്തി.

ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ഡൽഹിയ്ക്ക് അഭിഷേക് പോറൽ തകർപ്പൻ തുടക്കമാണ് നൽകിയത്. 11 പന്തിൽ 28 റൺസ് നേടിയ താരം ഒടുവിൽ ജോഷ് ഹേസൽവുഡിന് വിക്കറ്റ് സമ്മാനിച്ച് മടങ്ങുകയായിരുന്നു. ശേഷം വന്നവരെല്ലാം ബാറ്റ് ചെയ്യാൻ ബുദ്ധിമുട്ടി. കരുൺ നായർ (4) യഷ് ദയാലിൻ്റെ ഇരയായി മടങ്ങി. 26 പന്തുകൾ നേരിട്ട ഫാഫ് ഡുപ്ലെസി കേവലം 22 റൺസാണ് നേടിയത്. കൃണാൽ പാണ്ഡ്യക്കായിരുന്നു വിക്കറ്റ്. അക്സർ പട്ടേൽ (15) ഹേസൽവുഡിൻ്റെ അടുത്ത ഇരയായി. 39 പന്തുകൾ നേരിട്ട് 41 റൺസെടുത്ത കെഎൽ രാഹുലിനെയും അശുതോഷ് ശർമ്മയെയും (2) ഒരു ഓവറിൽ മടക്കി അയച്ച ഭുവനേശ്വർ കുമാർ ഡൽഹിയെ തകർച്ചയിലേക്ക് തള്ളിവിട്ടു.

അവസാന ഓവറുകളിൽ തകർത്തടിച്ച ട്രിസ്റ്റൻ സ്റ്റബ്സാണ് ഡൽഹിയെ മാന്യമായ സ്കോറിലേക്ക് നയിച്ചത്. ഇതിനിടെ വിപ്രജ് നിഗം (6 പന്തിൽ 12) റണ്ണൗട്ടായി. അവസാന ഓവറിൽ സ്റ്റബ്സിനെ (18 പന്തിൽ 34) വീഴ്ത്തിയ ഭുവനേശ്വർ കുമാർ തൻ്റെ വിക്കറ്റ് നേട്ടം മൂന്നാക്കി ഉയർത്തി.

Also Read: IPL 2025: ബൂം ബൂം!; ഇങ്ങനെയൊക്കെ പന്തെറിഞ്ഞാലെങ്ങനെ?; ലഖ്നൗവിനെതിരെ മുംബൈക്ക് വമ്പൻ വിജയം

ലഖ്നൗവിനെ വീഴ്ത്തി മുംബൈ
ഇന്ന് വൈകുന്നേരം നടന്ന മത്സരത്തിൽ മുംബൈ ഇന്ത്യൻസ് ലഖ്നൗ സൂപ്പർ ജയൻ്റ്സിനെ വീഴ്ത്തി. 54 റൺസിന് വിജയിച്ച മുംബൈ ഇതോടെ പോയിൻ്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തേക്ക് കുതിച്ചെത്തി. 216 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ലഖ്നൗ ഇന്നിംഗ്സിലെ അവസാന പന്തിൽ 161 റൺസിന് ഓൾഔട്ടാവുകയായിരുന്നു. നാല് വിക്കറ്റ് വീഴ്ത്തിയ ജസ്പ്രീത് ബുംറ ലഖ്നൗവിൻ്റെ തകർച്ചയിൽ പ്രധാന പങ്കുവഹിച്ചു. 35 റൺസ് നേടിയ ആയുഷ് ബദോനിയാണ് ലഖ്നൗവിൻ്റെ ടോപ്പ് സ്കോറർ. 29 റൺസ് നേടുകയും രണ്ട് വിക്കറ്റ് വീഴ്ത്തുകയും ചെയ്ത വിൽ ജാക്ക്സാണ് കളിയിലെ താരം