AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

IPL 2025: ഇതുവരെ തോൽവി അറിയാത്ത ഡൽഹി ക്യാപിറ്റൽസിനെ പൂട്ടാനാവുമോ മുംബൈക്ക്?; ഇന്ന് നിർണായക മത്സരം

IPL 2025 DC vs MI Preview: ഐപിഎലിൽ ഇന്ന് ഡൽഹി ക്യാപിറ്റൽസ് മുംബൈ ഇന്ത്യൻസിനെതിരെ. രാത്രി 7.30നാണ് മത്സരം. പോയിൻ്റ് പട്ടികയിൽ ഡൽഹി ഒന്നാം സ്ഥാനത്തും മുംബൈ 9ആം സ്ഥാനത്തുമാണ്.

IPL 2025: ഇതുവരെ തോൽവി അറിയാത്ത ഡൽഹി ക്യാപിറ്റൽസിനെ പൂട്ടാനാവുമോ മുംബൈക്ക്?; ഇന്ന് നിർണായക മത്സരം
മുംബൈ ഇന്ത്യൻസ്Image Credit source: MI X
abdul-basith
Abdul Basith | Published: 13 Apr 2025 13:24 PM

ഐപിഎലിൽ ഇന്ന് നടക്കുന്ന രണ്ടാം മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസും മുംബൈ ഇന്ത്യൻസും തമ്മിൽ ഏറ്റുമുട്ടും. ഡൽഹിയുടെ ഹോം ഗ്രൗണ്ടായ അരുൺ ജെയ്റ്റ്ലി സ്റ്റേഡിയത്തിലാണ് മത്സരം. കളിച്ച നാല് മത്സരങ്ങളിലും പരാജയപ്പെടാതെ പോയിൻ്റ് പട്ടികയിൽ ഒന്നാം സ്ഥാനത്താണ് ഡൽഹി. അഞ്ചിൽ നാലും തോറ്റ പട്ടികയിൽ 9ആം സ്ഥാനത്തും. ഇന്നത്തെ കളി വിജയിക്കേണ്ടത് മുംബൈക്ക് വളരെ നിർണായകമാണ്.

ബാലൻസ്ഡായ ബാറ്റിംഗ് നിരയും മികച്ച ബൗളിംഗ് നിരയുമാണ് ഇത്തവണ ഡൽഹിയ്ക്കുള്ളത്. സീസണിലെ ഏറ്റവും ബാലൻസ്ഡായ ടീമാണ് ഡൽഹി. ജേക്ക് ഫ്രേസർ മക്കർക്ക് മാത്രമാണ് ഇതുവരെ സാരമായ ഒരു സംഭാവനയും നടത്താത്ത താരം. ബാക്കി ബാറ്റിംഗ് നിര തകർപ്പൻ ഫോമിലാണ്. വിപ്രജ് നിഗം വരെ നീളുന്ന ബാറ്റിംഗ് നിരയ്ക്കൊപ്പം മിച്ചൽ സാർക്ക് നയിക്കുന്ന ബൗളിംഗ് വിഭാഗവും അപാര ഫോമിലാണ്. മുകേഷ് കുമാർ, മോഹിത് ശർമ്മ എന്നിങ്ങനെ രണ്ട് വീക്ക് ലിങ്ക് ഉണ്ടെങ്കിലും ടീമിന് ആവശ്യമുള്ളത് നൽകാൻ ഇവർക്ക് സാധിക്കുന്നുണ്ട്.

മറുവശത്ത് മുംബൈ ഇന്ത്യൻസ് നിർഭാഗ്യം കൊണ്ടാണ് പല മത്സരങ്ങളും തോറ്റത്. ആദ്യ കളിയിൽ രചിൻ രവീന്ദ്രയുടെ ഇന്നിംഗ്സാണ് നിർണായകമായത്. അടുത്ത കളി ഗുജറാത്തിനെതിരെ ആധികാരികമായി തോറ്റു. കൊൽക്കത്തയ്ക്കെതിരായ കളി 8 വിക്കറ്റിന് ജയിച്ചു. ശേഷം ലഖ്നൗ, ബെംഗളൂരു എന്നീ ടീമുകൾക്കെതിരെ 12 വീതം റൺസിനാണ് തോറ്റത്. ലഖ്നൗവിനെതിരെ തിലക് വർമ്മയുടെ ഇന്നിംഗ്സും ബെംഗളൂരുവിനെതിരെ സൂര്യകുമാർ യാദവിൻ്റെ ഇന്നിംഗ്സുമാണ് നിർണായകമായത്.

Also Read: IPL 2025: ഇതാണ് അടിമാലി ഫാമിലി; റെക്കോർഡുകൾ പഴങ്കഥയാക്കി അഭിഷേക് ശർമ്മയുടെ സെഞ്ചുറി; റണ്മല കടന്ന് ഹൈദരാബാദ്

ഡൽഹി ടീം ഇന്ന് മാറ്റങ്ങളില്ലാതെ ഇറങ്ങിയേക്കും. കരുൺ നായർ, ടി നടരാജൻ, ദർശൻ നാൽക്കണ്ടെ തുടങ്ങിയ മികച്ച താരങ്ങൾ ബെഞ്ചിലുണ്ടെങ്കിലും ഡൽഹി അല്ലാതെ തന്നെ ശക്തരാണ്. മുംബൈ ഇന്ത്യൻസ് മിച്ചൽ സാൻ്റ്നറിന് പകരം കരൺ ശർമ്മയെയോ മുജീബ് റഹ്മാനെയോ പരിഗണിച്ചേക്കും. അങ്ങനെയെങ്കിൽ ബെവോൺ ജേക്കബ്സ്, കൃഷ്ണൻ ശ്രീജിത്ത് എന്നിവരിൽ ആരെങ്കിലും ഇംപാക്ട് സബ് ആയും ടീമിൽ കളിച്ചേക്കും.