IPL 2025: തുടക്കം മിന്നിച്ചു, വിജയഗാഥ തുടരാന്‍ സിഎസ്‌കെയും, ആര്‍സിബിയും; സ്പിന്‍ കരുത്തില്‍ ചെന്നൈയുടെ പ്രതീക്ഷ
Chennai Super Kings vs Royal Challengers Bengaluru: നൂര്‍ അഹമ്മദിന്റെ സ്പിന്‍ മികവിന് ക്രുണാല്‍ പാണ്ഡ്യയിലൂടെ മറുപടി നല്‍കാമെന്നാണ് ആര്‍സിബിയുടെ പ്രതീക്ഷ. ആദ്യ മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ മൂന്ന് വിക്കറ്റുകളാണ് ക്രുണാല്‍ പിഴുതത്. ജോഷ് ഹേസല്‍വുഡ് ആര്‍സിബിയുടെ പേസ് ആക്രമണത്തെ നയിക്കും

ഐപിഎല്ലില്‍ വിജയഗാഥ തുടരാന്‍ ചെന്നൈ സൂപ്പര്‍ കിങ്‌സും റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരും ഇന്ന് ഏറ്റുമുട്ടും. സീസണിലെ ആദ്യ മത്സരം വിജയിച്ച ഇരുടീമുകളും ആത്മവിശ്വാസത്തിലാണ്. മുംബൈ ഇന്ത്യന്‍സിനെയാണ് ആദ്യ മത്സരത്തില്‍ ചെന്നൈ തോല്‍പിച്ചത്. നാല് വിക്കറ്റിനായിരുന്നു ചെന്നൈയുടെ ജയം. പേസിനെയും സ്പിന്നിനെയും ഒരു പോലെ പിന്തുണയ്ക്കുന്ന ചെന്നൈ ചിദംബരം സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ നാല് വിക്കറ്റെടുത്ത നൂര്‍ അഹമ്മദ്, മൂന്ന് വിക്കറ്റെടുത്ത ഖലീല്‍ അഹമ്മദ് എന്നിവരുടെ പ്രകടനമാണ് ചെന്നൈയ്ക്ക് തുണയായത്.
ഇന്നത്തെ മത്സരവും തങ്ങളുടെ ഹോം ഗ്രൗണ്ടിലാണെന്നത് ചെന്നൈയ്ക്ക് ആത്മവിശ്വാസം പകരുന്ന ഘടകമാണ്. നൂര്‍ അഹമ്മദിന്റെ സ്പിന്‍ മികവിലാണ് ചെന്നൈയുടെ പ്രതീക്ഷ. ഒപ്പം രചിന്‍ രവീന്ദ്ര, ക്യാപ്റ്റന്‍ റുതുരാജ് എന്നിവരുടെ മികച്ച ഫോമും ചെന്നൈയ്ക്ക് ആശ്വാസം പകരുന്ന ഘടകമാണ്. വമ്പനടിക്ക് പേരുകേട്ട ശിവം ദുബെ ഉള്‍പ്പെടെയുള്ളവര്‍ ഫോമിലേക്ക് മടങ്ങിയെത്തിയാല്‍ ചെന്നൈയെ പിടിച്ചാല്‍ കിട്ടില്ല.
നൂര്‍ അഹമ്മദിന്റെ സ്പിന്‍ മികവിന് ക്രുണാല്‍ പാണ്ഡ്യയിലൂടെ മറുപടി നല്‍കാമെന്നാണ് ആര്‍സിബിയുടെ പ്രതീക്ഷ. ആദ്യ മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ മൂന്ന് വിക്കറ്റുകളാണ് ക്രുണാല്‍ പിഴുതത്. ജോഷ് ഹേസല്‍വുഡ് ആര്‍സിബിയുടെ പേസ് ആക്രമണത്തെ നയിക്കും.




ആദ്യ മത്സരത്തില്‍ താരം രണ്ട് വിക്കറ്റ് വീഴ്ത്തിയിരുന്നു. വിരാട് കോഹ്ലി, ഫില്‍ സാള്‍ട്ട്, രജത് പട്ടീദാര്‍ എന്നിരുടെ ബാറ്റിംഗ് കരുത്തും, ലിയം ലിവിങ്സ്റ്റണിന്റെ ഓള്‍റൗണ്ട് മികവും ആര്‍സിബിയുടെ കരുത്ത് വര്‍ധിപ്പിക്കുന്നു. ദേവ്ദത്ത് പടിക്കലിന് താളം കണ്ടെത്താനാകാത്തതാണ് ആശങ്ക. ഇരുടീമുകളിലും ഇന്ന് കാര്യമായ മാറ്റത്തിന് സാധ്യതയില്ല.
സാധ്യതാ പ്ലേയിങ് ഇലവന്‍
ആര്‍സിബി: ഫില്‍ സാള്‍ട്ട്, വിരാട് കോഹ്ലി, രജത് പട്ടീദാര്‍, ലിയം ലിവിങ്സ്റ്റണ്‍, ജിതേഷ് ശര്‍മ, ടിം ഡേവിഡ്, ക്രുണാല്‍ പാണ്ഡ്യ, റാസിക് സലാം, ജോഷ് ഹേസല്‍വുഡ്, യാഷ് ദയാല്‍, സുയാഷ് ശര്‍മ/ദേവ്ദത്ത് പടിക്കല്‍.
സിഎസ്‌കെ: രചിന്‍ രവീന്ദ്ര, രാഹുല്‍ ത്രിപാഠി, റുതുരാജ് ഗെയ്ക്വാദ്, ശിവം ദുബെ, ദീപക് ഹൂഡ, സാം കറണ്‍, രവീന്ദ്ര ജഡേജ, എംഎസ് ധോണി, രവിചന്ദ്രന്‍ അശ്വിന്‍, നൂര്‍ അഹമ്മദ്, നഥാന്‍ എല്ലിസ്, ഖലീല്‍ അഹമ്മദ്.
മത്സരം എവിടെ എപ്പോള്‍
ചെന്നൈ എംഎ ചിദംബരം സ്‌റ്റേഡിയത്തില്‍ വൈകിട്ട് 7.30ന് മത്സരം ആരംഭിക്കും
എങ്ങനെ കാണാം?
സ്റ്റാര്‍ സ്‌പോര്‍ട്‌സ് നെറ്റ്‌വര്‍ക്കിലും, ജിയോ ഹോട്ട്‌സ്റ്റാറിലും കാണാം