5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

IPL 2025: ചെന്നൈ ജഴ്സിയിൽ ഓട്ടോഗ്രാഫ് നൽകി രോഹിത് ശർമ്മ; വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറൽ

IPL 2025 Rohit Sharma Autograph: ചെന്നൈ സൂപ്പർ കിംഗ്സ് ജഴ്സിയിൽ ഓട്ടോഗ്രാഫ് ഒപ്പിട്ട രോഹിത് ശർമ്മയുടെ വിഡിയോ വൈറൽ. ചെന്നൈ സൂപ്പർ കിംഗ്സും മുംബൈ ഇന്ത്യൻസും തമ്മിലുള്ള മത്സരത്തിന് മുന്നോടിയായി നടന്ന പരിശീലനത്തിനിടെയാണ് സംഭവം.

IPL 2025: ചെന്നൈ ജഴ്സിയിൽ ഓട്ടോഗ്രാഫ് നൽകി രോഹിത് ശർമ്മ; വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറൽ
രോഹിത് ശർമ്മImage Credit source: Social Media
abdul-basith
Abdul Basith | Published: 22 Mar 2025 09:16 AM

ഐപിഎലിൻ്റെ 18ആ സീസണ് ഇന്ന് തുടക്കമാവുകയാണ്. കൊൽക്കത്ത ഈഡൻ ഗാർഡൻസിൽ രാത്രി 7.30ന് നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ ആതിഥേയർ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെ നേരിടും. മാർച്ച് 23, ഞായറാഴ്ചയാണ് ഐപിഎൽ എൽ ക്ലാസിക്കോ ആയ ചെന്നൈ സൂപ്പർ കിംഗ്സ് – മുംബൈ ഇന്ത്യൻസ് മത്സരം. ഈ മത്സരത്തിന് മുന്നോടിയായി നടത്തിയ പരിശീലനത്തിനിടെ മുംബൈ ഓപ്പണർ രോഹിത് ശർമ്മ ചെന്നൈ സൂപ്പർ കിംഗ്സ് ജഴ്സിയിൽ ഓട്ടോഗ്രാഫ് നൽകിയ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

മുംബൈയുടെ ഹോം ഗ്രൗണ്ടായ എംഎ ചിദംബരം സ്റ്റേഡിയത്തിലാണ് സിഎസ്‌കെയും മുംബൈയും തമ്മിലുള്ള മത്സരം നടക്കുക. മത്സരത്തിൽ മുംബൈ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ കളിക്കില്ല. കഴിഞ്ഞ സീസണിലെ കുറഞ്ഞ ഓവർ നിരക്കിന് ലഭിച്ച ശിക്ഷയായാണ് താരത്തിന് ഒരു മത്സരത്തിൽ നിന്ന് വിലക്ക് ലഭിച്ചത്. ഈ മത്സരത്തിനായുള്ള പരിശീലനത്തിലാണ് ഇരു ടീമുകളും. പരിശീലനം കാണാൻ ആരാധകരും എത്തിയിരുന്നു. ഇതിനിടെയായിരുന്നു സംഭവം.

Also Read: IPL 2025: ഐപിഎൽ 18ആം സീസണ് ഇന്ന് തുടക്കം: കൊൽക്കത്തയിൽ കനത്ത മഴ; ഓറഞ്ച് അലേർട്ടിൽ ആരാധകർക്ക് ആശങ്ക

ഇതിൻ്റെ വിഡിയോ മുംബൈ ഇന്ത്യൻസ് തന്നെ പങ്കുവച്ചു. പരിശീലനത്തിനിടെ രോഹിത് ശർമ്മയോടും ഹാർദിക് പാണ്ഡ്യയോടും ആരാധകർ സംസാരിക്കുന്നത് ഈ വിഡിയോയിലുണ്ടായിരുന്നു. ഹാർദിക്കിനോട് ചാമ്പ്യൻസ് ട്രോഫി നേടിയപ്പോഴുള്ള അനുഭവമാണ് ഒരു കുട്ടി ആരാധകൻ ചോദിച്ചത്. ഇവർ തമ്മിൽ കുറച്ചുസമയം സംസാരം തുടർന്നു. ഈ സമയത്ത് രോഹിത് ശർമ്മ വന്നപ്പോൾ ആരാധകർ ആർപ്പുവിളിച്ചു. ഇതിനിടെയാണ് താരം ഓട്ടോഗ്രാഫ് നൽകിയത്. ഓട്ടോഗ്രാഫ് ഒപ്പിടുന്നതിനിടെ ഒരു കുട്ടി ചെന്നൈ സൂപ്പർ കിംഗ്സിൻ്റെ ജഴ്സി രോഹിത് ശർമ്മയ്ക്ക് മുന്നിലേക്ക് നീട്ടി. ഉടൻ തന്നെ രോഹിത് ഈ ജഴ്സിയിലും ഒപ്പിട്ടു. ഇതോടെ മറ്റ് ആരാധകർ ആർപ്പുവിളിക്കുകയും ചെയ്തു. ഈ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.

ഐപിഎൽ 18ആം സീസൺ ഇന്ന് ആരംഭിക്കാനിരിക്കെ കൊൽക്കത്തയിൽ മഴഭീഷണിയാണ്. കനത്ത മഴ കാരണം കൊൽക്കത്തയിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. ഇതോടെ ഉദ്ഘാടന മത്സരം മുടങ്ങുമെന്നാണ് കരുതപ്പെടുന്നത്.