5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

IPL 2025: റുതുരാജും പറയുന്നു, ധോണിയുടെ ക്യാപ്റ്റന്‍സിയില്‍ ഇനി കളി മാറും; ഐപിഎല്ലില്‍ കാണാനിരിക്കുന്നത് ചെന്നൈയുടെ തിരിച്ചുവരവോ?

IPL 2025 Chennai Super Kings vs Kolkata Knight Riders: കൈമുട്ടിന് പരിക്കേറ്റതിനാൽ ഐ‌പി‌എല്ലിന്റെ ശേഷിക്കുന്ന മത്സരങ്ങൾ നഷ്ടമായതിൽ നിരാശയുണ്ടെന്ന് റുതുരാജ് ഗെയ്ക്വാദ് പറഞ്ഞു. പിന്തുണയ്ക്ക് എല്ലാവരോടും നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു. , ഇത് ഒരു വെല്ലുവിളി നിറഞ്ഞ സീസണായിരുന്നുവെന്നും താരം

IPL 2025: റുതുരാജും പറയുന്നു, ധോണിയുടെ ക്യാപ്റ്റന്‍സിയില്‍ ഇനി കളി മാറും; ഐപിഎല്ലില്‍ കാണാനിരിക്കുന്നത് ചെന്നൈയുടെ തിരിച്ചുവരവോ?
എംഎസ് ധോണി Image Credit source: PTI
jayadevan-am
Jayadevan AM | Published: 11 Apr 2025 13:13 PM

ഞ്ച് മത്സരങ്ങളില്‍ നാലും തോറ്റ ചെന്നൈ സൂപ്പര്‍ കിങ്‌സ് നിലവില്‍ ഏറെ പരിതാപകരമായ അവസ്ഥയിലാണ്. പരിക്കേറ്റ് ക്യാപ്റ്റന്‍ റുതുരാജ് ഗെയ്ക്വാദ് പുറത്തായത് അപ്രതീക്ഷിത ആഘാതവുമായി. റുതുരാജിന്റെ അഭാവത്തില്‍ മുന്‍നായകന്‍ എംഎസ് ധോണി ടീമിനെ നയിക്കും. ധോണിയുടെ ക്യാപ്റ്റന്‍സിയില്‍ മുമ്പ് അഞ്ച് തവണ ചെന്നൈ കിരീടം നേടിയിട്ടുണ്ട്. ധോണിയുടെ കളിതന്ത്രങ്ങളില്‍ ചെന്നൈ വമ്പന്‍ തിരിച്ചുവരവ് നടത്തുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. ആ പ്രതീക്ഷകളോടെയാണ് ചെന്നൈ ഇന്ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ നേരിടുന്നതും. വൈകിട്ട് 7.30ന് എംഎ ചിദംബരം സ്‌റ്റേഡിയത്തിലാണ് മത്സരം.

സീസണില്‍ ആദ്യ മത്സരത്തില്‍ ജയത്തോടെയാണ് ചെന്നൈ തുടങ്ങിയത്. മുംബൈ ഇന്ത്യന്‍സിനെ നാല് വിക്കറ്റിന് തോല്‍പിച്ച് സീസണ്‍ ആരംഭിച്ച ചെന്നൈയ്ക്ക് പിന്നീടെല്ലാം തകിടം മറിഞ്ഞു. പിന്നീട് നടന്ന നാലു മത്സരങ്ങളിലും തോറ്റു. ആര്‍സിബിയോട് 50 റണ്‍സിനും, രാജസ്ഥാന്‍ റോയല്‍സിനോട് ആറു റണ്‍സിനും, ഡല്‍ഹി ക്യാപിറ്റല്‍സിനോട് 25 റണ്‍സിനും, പഞ്ചാബ് കിങ്‌സിനോട് 18 റണ്‍സിനുമാണ് തോറ്റത്.

എടുത്തു പറയത്തക്ക പ്രകടനം ബാറ്റര്‍മാരില്‍ നിന്നും ഉണ്ടാകാത്തതാണ് ചെന്നൈയുടെ തലവേദന. സീസണില്‍ ഒരേയൊരു മത്സരത്തില്‍ മാത്രമാണ് ടീം 200 കടന്നത്. ഈ സീസണിലെ റണ്‍വേട്ടക്കാരുടെ പട്ടികയിലെ ആദ്യ പതിനഞ്ചില്‍ ഒരു ചെന്നൈ താരം പോലുമില്ല. എന്നാല്‍ വിക്കറ്റ് വേട്ടക്കാരുടെ പട്ടികയില്‍ ആദ്യ അഞ്ച് സ്ഥാനങ്ങളില്‍ രണ്ട് ചെന്നൈ താരങ്ങളുണ്ട്. 11 വിക്കറ്റുമായി നൂര്‍ അഹമ്മദ് ഒന്നാമതും, 10 വിക്കറ്റുമായി ഖലീല്‍ അഹമ്മദ് നാലാമതും.

മറുവശത്ത്, അഞ്ച് മത്സരങ്ങളില്‍ രണ്ട് ജയവും, മൂന്ന് തോല്‍വിയുമാണ് കൊല്‍ക്കത്തയുടെ സമ്പാദ്യം. ആദ്യ മത്സരത്തില്‍ ആര്‍സിബിയോട് ഏഴ് വിക്കറ്റിന് തോറ്റ കൊല്‍ക്കത്ത രണ്ടാമത്തെ പോരാട്ടത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെ എട്ട് വിക്കറ്റിന് തോല്‍പിച്ചു.

Read Also : IPL 2025: ചിന്നസ്വാമിയില്‍ പെരിയ അടികളുമായി രാഹുല്‍; ആര്‍സിബിയെ ആറു വിക്കറ്റിന് തകര്‍ത്ത് ഡല്‍ഹി ക്യാപിറ്റല്‍സ്‌

മൂന്നാം മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനോട് എട്ട് വിക്കറ്റിന് തോറ്റു. നാലാം മത്സരത്തില്‍ സണ്‍റൈസേഴ്‌സിനെ 80 റണ്‍സിന് തോല്‍പിച്ചു. നാലാം മത്സരത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനോട് നാല് റണ്‍സിനും തോറ്റു. പോയിന്റ് പട്ടികയില്‍ ആറാമതാണ് കൊല്‍ക്കത്ത.

കാര്യങ്ങള്‍ മാറിമറിയുമെന്ന് റുതുരാജ്‌

കൈമുട്ടിന് പരിക്കേറ്റതിനാൽ ഐ‌പി‌എല്ലിന്റെ ശേഷിക്കുന്ന മത്സരങ്ങൾ നഷ്ടമായതിൽ നിരാശയുണ്ടെന്ന് റുതുരാജ് ഗെയ്ക്വാദ് പറഞ്ഞു. പിന്തുണയ്ക്ക് എല്ലാവരോടും നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു. , ഇത് ഒരു വെല്ലുവിളി നിറഞ്ഞ സീസണായിരുന്നുവെന്നും താരം വ്യക്തമാക്കി. ധോണി ക്യാപ്റ്റനാകുന്നതില്‍ താരം സന്തോഷം പ്രകടിപ്പിച്ചു. ധോണിയെ ‘യുവ വിക്കറ്റ് കീപ്പര്‍’ എന്നാണ് റുതുരാജ് വിശേഷിപ്പിച്ചത്. ഇപ്പോൾ ടീമിനെ നയിക്കുന്ന ഒരു യുവ വിക്കറ്റ് കീപ്പറുണ്ട്, കാര്യങ്ങൾ മാറുമെന്ന് പ്രതീക്ഷിക്കുന്നു. ഡഗൗട്ടിൽ നിന്ന് അവരെ പിന്തുണയ്ക്കാൻ ടീമിനൊപ്പം ഉണ്ടാകുമെന്നും താരം വ്യക്തമാക്കി.