IPL 2025: സഞ്ജുവിന്റെ ക്യാപ്റ്റന്‍സിയില്‍ പഞ്ചാബിനെ വീഴ്ത്താന്‍ രാജസ്ഥാന്‍; ഡല്‍ഹിക്കെതിരെ ചെന്നൈയെ ധോണി നയിക്കുമോ?

CSK vs DC and RR vs PBKS: ചെന്നൈ-ഡല്‍ഹി മത്സരം ഉച്ചകഴിഞ്ഞ് 3.30ന് നടക്കും. എംഎ ചിദംബരം സ്‌റ്റേഡിയത്തിലാണ് മത്സരം. മൊഹാലിയില്‍ വൈകിട്ട് 7.30നാണ് പഞ്ചാബ്-രാജസ്ഥാന്‍ പോരാട്ടം. സ്റ്റാര്‍ സ്‌പോര്‍ട്‌സ് നെറ്റ്‌വര്‍ക്കിലും, ജിയോഹോട്ട്‌സ്റ്റാറിലും രണ്ട് മത്സരങ്ങളും തത്സമയം കാണാം

IPL 2025: സഞ്ജുവിന്റെ ക്യാപ്റ്റന്‍സിയില്‍ പഞ്ചാബിനെ വീഴ്ത്താന്‍ രാജസ്ഥാന്‍; ഡല്‍ഹിക്കെതിരെ ചെന്നൈയെ ധോണി നയിക്കുമോ?

റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണും, പഞ്ചാബ് താരങ്ങളായ യുസ്വേന്ദ്ര ചഹലും, ശശാങ്ക് സിംഗും

jayadevan-am
Published: 

05 Apr 2025 12:44 PM

ന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് രണ്ട് മത്സരങ്ങള്‍. ആദ്യം നടക്കുന്ന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് ഡല്‍ഹി ക്യാപിറ്റല്‍സിനെ നേരിടും. പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ള ഡല്‍ഹി ഈ സീസണില്‍ മികച്ച പ്രകടനമാണ് ഇതുവരെ കാഴ്ചവച്ചത്. ഇതുവരെ നടന്ന രണ്ട് മത്സരങ്ങളും ഡല്‍ഹി ജയിച്ചു. മൂന്ന് മത്സരങ്ങളില്‍ ഒരെണ്ണത്തില്‍ മാത്രമാണ് ചെന്നൈ വിജയിച്ചത്. രണ്ടെണ്ണത്തില്‍ തോറ്റു. പോയിന്റ് പട്ടികയില്‍ എട്ടാമതാണ് സ്ഥാനം. ലഖ്‌നൗവിനെതിരെ നടന്ന ആദ്യ മത്സരത്തില്‍ നാടകീയമായിരുന്നു ഡല്‍ഹിയുടെ വിജയം. വിപ്രജ് നിഗമിന്റെയും ഇമ്പാക്ട് പ്ലയറായെത്തിയ അശുതോഷ് ശര്‍മയുടെയും പ്രകടനമാണ് ആ മത്സരത്തില്‍ അവസാന ഓവറില്‍ ഡല്‍ഹിക്ക് വിജയം സമ്മാനിച്ചത്. ഫാഫ് ഡു പ്ലെസിസ് അടക്കമുള്ള താരങ്ങളുടെ ഫോമും ഡല്‍ഹിക്ക് കരുത്താണ്. ബൗളിങില്‍ മിച്ചല്‍ സ്റ്റാര്‍ക്കും കുല്‍ദീപ് യാദവുമാണ് തുറുപ്പുചീട്ട്.

സീസണ്‍ വിജയത്തോടെ തുടങ്ങിയെങ്കിലും പിന്നീട് നടന്ന രണ്ട് മത്സരങ്ങളിലും ചെന്നൈ തോല്‍ക്കുകയായിരുന്നു. ആര്‍സിബിയോട് 50 റണ്‍സിനും, രാജസ്ഥാന്‍ റോയല്‍സിനോട് 6 റണ്‍സിനും തോറ്റു. ബൗളര്‍മാരും ബാറ്റര്‍മാരും പ്രതീക്ഷയ്‌ക്കൊത്ത് ഉയരാത്തതാണ് ചെന്നൈയ്ക്ക് തിരിച്ചടിയാകുന്നത്. പരിക്കേറ്റ ക്യാപ്റ്റന്‍ റുതുരാജ് ഗെയ്ക്വാദ് ഇന്ന് കളിക്കുമോയെന്ന് വ്യക്തമല്ല. താരത്തിന്റെ പരിക്ക് നിസാരമാണെന്നാണ് റിപ്പോര്‍ട്ട്. റുതുരാജ് കളിച്ചില്ലെങ്കില്‍ ധോണി ചെന്നൈയെ നയിച്ചേക്കുമെന്ന് അഭ്യൂഹമുണ്ട്.

സഞ്ജു റിട്ടേണ്‍സ്‌

ഇന്ന് നടക്കുന്ന രണ്ടാം മത്സരത്തില്‍ പഞ്ചാബ് കിങ്‌സും രാജസ്ഥാന്‍ റോയല്‍സും ഏറ്റുമുട്ടും. ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് സഞ്ജു സാംസണ്‍ തിരിച്ചെത്തുന്നുവെന്നതാണ് പ്രത്യേകത. വിക്കറ്റ് കീപ്പിങിന് എന്‍സിഎയുടെ ക്ലിയറന്‍സ് ലഭിക്കാത്തതിനാല്‍ ആദ്യ മൂന്ന് മത്സരങ്ങളില്‍ സഞ്ജു ഇമ്പാക്ട് പ്ലയറായി മാത്രമാണ് കളിച്ചത്.

Read Also : IPL 2025: തിലക് വര്‍മയെ പിന്‍വലിച്ചിട്ടും രക്ഷയില്ല; മുംബൈ ഇന്ത്യന്‍സ് പിന്നെയും തോറ്റു; ലഖ്‌നൗവിന് ആശ്വാസം

ആദ്യ രണ്ട് മത്സരങ്ങളില്‍ തോറ്റെങ്കിലും ചെന്നൈയ്‌ക്കെതിരായ കഴിഞ്ഞ മത്സരത്തില്‍ വിജയിക്കാനായത് രാജസ്ഥാന്റെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നുണ്ട്. ആദ്യ രണ്ട് മത്സരങ്ങളിലും നിറം മങ്ങിയ യശ്വസി ജയ്‌സ്വാള്‍ ഫോം വീണ്ടെടുക്കുമെന്നാണ് പ്രതീക്ഷ. പഞ്ചാബ് കിങ്‌സ് തകര്‍പ്പന്‍ പ്രകടനമാണ് ഇതുവരെ കാഴ്ചവച്ചത്. രണ്ട് മത്സരങ്ങളും വിജയിച്ച പഞ്ചാബാണ് പോയിന്റ് പട്ടികയില്‍ ഒന്നാമത്. ഉജ്ജ്വല ഫോമിലുള്ള നായകന്‍ ശ്രേയസ് അയ്യരാണ് പഞ്ചാബിന്റെ കരുത്ത്.

മത്സരം എപ്പോള്‍, എവിടെ?

ചെന്നൈ-ഡല്‍ഹി മത്സരം ഉച്ചകഴിഞ്ഞ് 3.30ന് നടക്കും. എംഎ ചിദംബരം സ്‌റ്റേഡിയത്തിലാണ് മത്സരം. മൊഹാലിയില്‍ വൈകിട്ട് 7.30നാണ് പഞ്ചാബ്-രാജസ്ഥാന്‍ പോരാട്ടം. സ്റ്റാര്‍ സ്‌പോര്‍ട്‌സ് നെറ്റ്‌വര്‍ക്കിലും, ജിയോഹോട്ട്‌സ്റ്റാറിലും രണ്ട് മത്സരങ്ങളും തത്സമയം കാണാം.

അയേണിനായി ഇവ കഴിച്ച് തുടങ്ങാം
ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ ഗ്രില്‍ഡ് ചിക്കന്‍ 'പണി' തരും
രോഗ പ്രതിരോധശേഷിക്ക് ഈ ഭക്ഷണങ്ങള്‍ കഴിക്കൂ
എതിരാളികളെ നേരിടാൻ ഈ ചാണക്യതന്ത്രങ്ങൾ മതി