5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

IPL 2025: കളി കാണാൻ മാതാപിതാക്കൾ ഗ്യാലറിയിൽ; ധോണി ഇന്നിറങ്ങുന്നത് അവസാന മത്സരത്തിനോ?

IPL 2025 MS Dhoni May Retire: എംഎസ് ധോണി ഐപിഎൽ മതിയാക്കുന്നു എന്ന് അഭ്യൂഹം. ധോണിയുടെ മാതാപിതാക്കളായ പാൻ സിംഗ് ധോണിയും ദേവകി ദേവിയും ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരം കാണാൻ ഗ്യാലറിയിലെത്തിയതോടെയാണ് അഭ്യൂഹം പ്രചരിക്കുന്നത്.

IPL 2025: കളി കാണാൻ മാതാപിതാക്കൾ ഗ്യാലറിയിൽ; ധോണി ഇന്നിറങ്ങുന്നത് അവസാന മത്സരത്തിനോ?
എംഎസ് ധോണിImage Credit source: Social Media
abdul-basith
Abdul Basith | Published: 05 Apr 2025 17:41 PM

എംഎസ് ധോണി ഇന്ന് ചെന്നൈ സൂപ്പർ കിംഗ്സിനായി അവസാന മത്സരം കളിക്കുന്നു എന്ന് അഭ്യൂഹം. ഡൽഹി ക്യാപിറ്റൽസിനെതിരെ ഇപ്പോൾ നടക്കുന്ന മത്സരം കാണാൻ ധോണിയുടെ മാതാപിതാക്കൾ ഗ്യാലറിയിലെത്തിയതാണ് അഭ്യൂഹങ്ങൾക്ക് വഴിതെളിച്ചത്. ധോണിയുടെ മത്സരം കാണാൻ മാതാപിതാക്കൾ വരാറില്ല. പതിവ് തെറ്റിച്ച് അവർ ഗ്യാലറിയിലെത്തിയതിന് കാരണം ധോണിയുടെ വിരമിക്കലാവാമെന്നാണ് സൂചനകൾ.

പാൻ സിംഗ് ധോണി, ദേവകി ദേവി എന്നിവരാണ് ധോണിയുടെ മാതാപിതാക്കൾ. ഇരുവരും വളരെ വിരളമായി മാത്രമേ ധോണിയുടെ മത്സരം കാണാൻ സ്റ്റേഡിയത്തിൽ എത്തിയിട്ടുള്ളൂ. കഴിഞ്ഞ ദിവസം ക്രിക്കറ്റ് അനലിസ്റ്റ് പ്രസന്ന അഗോരം പങ്കുവച്ച എക്സ് പോസ്റ്റിൽ ധോണി ഇന്ന് അവസാന മത്സരമാവും കളിക്കുകയെന്ന സൂചന നൽകിയിരുന്നു. ഇതൊക്കെ ചേർത്തുവായിക്കുകയാണ് ആരാധകർ. മാതാപിതാക്കൾക്കൊപ്പം ധോണിയുടെ ഭാര്യ സാക്ഷിയും മകൾ സിവയും സ്റ്റേഡിയത്തിലുണ്ട്. എന്നാൽ, ഇരുവരും മുൻപ് മത്സരം കാണാൻ എത്താറുണ്ടായിരുന്നു.

ഇന്നത്തെ മത്സരത്തിൽ ധോണി ചെന്നൈ സൂപ്പർ കിംഗ്സിനെ നയിച്ചേക്കുമെന്ന് സൂചനയുണ്ടായിരുന്നു. ഋതുരാജ് ഗെയ്ക്വാദിന് പരിക്കേറ്റ സാചര്യത്തിൽ ധോണി ക്യാപ്റ്റൻസിയിലേക്ക്ന് തിരികെ എത്തിയേക്കുമെന്നായിരുന്നു സൂചന. എന്നാൽ, ഋതുരാജ് പരിക്കിൽ നിന്ന് മുക്തനായി. താരം തന്നെ ചെന്നൈയെ നയിക്കുകയും ചെയ്തു.

എംഎസ് ധോണിയുടെ ബാറ്റിങ് പൊസിഷനെപ്പറ്റി വിമർശനങ്ങൾ ശക്തമാണ്. താരം വൈകി ബാറ്റിംഗിനിറങ്ങുന്നത് കൊണ്ട് ചെന്നൈയ്ക്ക് പ്രത്യേകം ഗുണമില്ലെന്ന് ക്രിക്കറ്റ് നിരീക്ഷകർ ഉൾപ്പെടെ അഭിപ്രായപ്പെട്ടു.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഡൽഹി ക്യാപിറ്റൽസ് നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 183 റൺസ് ആണ് നേടിയത്. 77 റൺസ് നേടിയ കെഎൽ രാഹുലാണ് ഡൽഹിയുടെ പ്രധാന സ്കോറർ. അഭിഷേക് പോറലും (33) ഡൽഹിയ്ക്കായി തിളങ്ങി. ചെന്നൈ സൂപ്പർ കിംഗ്സിനായി ഖലീൽ അഹ്മദ് രണ്ട് വിക്കറ്റ് വീഴ്ത്തി.

Also Read: IPL 2025: ചെപ്പോക്കിൽ നൂറിനെ എയറിലാക്കി രാഹുലിൻ്റെ ഫിഫ്റ്റി; ഡൽഹിയ്ക്ക് മികച്ച സ്കോർ

മൂന്ന് മത്സരം കളിച്ച ചെന്നൈ ഇതുവരെ ഒരു കളിയിലേ വിജയിച്ചിട്ടുള്ളൂ. മുംബൈയെ തോല്പിച്ച് തുടങ്ങിയ ചെന്നൈ പിന്നീട് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനോടും രാജസ്ഥാൻ റോയൽസിനോടും തോറ്റു. പോയിൻ്റ് പട്ടികയിൽ ചെന്നൈ എട്ടാം സ്ഥാനത്താണ്. ഇത് ചെന്നൈയുടെ നാലാം മത്സരമാണ്. അതേസമയം, രണ്ട് കളി കളിച്ച ഡൽഹി രണ്ടിലും വിജയിച്ച് പോയിൻ്റ് പട്ടികയിൽ രണ്ടാമതാണ്.