5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

IPL 2025: മുംബൈയെ ഒറ്റയ്ക്കാക്കി ചെന്നൈയ്ക്ക് എന്ത് ആഘോഷം; വിജയ് ശങ്കറിൻ്റെ ഏകദിന ഇന്നിംഗ്സും മറികടന്ന് ഡൽഹിയ്ക്ക് മൂന്നാം ജയം

IPL 2025 DC Wins Against CSK: തുടർച്ചയായ മൂന്നാം ജയത്തോടെ ഡൽഹി ക്യാപിറ്റൽസ് പോയിൻ്റ് പട്ടികയിൽ ഒന്നാമത്. ഇന്ന് നടന്ന മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്സിനെ ചെപ്പോക്കിൽ പരാജയപ്പെടുത്തിയാണ് ഡൽഹിയുടെ കുതിപ്പ്. 25 റൺസിനാണ് ഡൽഹിയുടെ വിജയം.

IPL 2025: മുംബൈയെ ഒറ്റയ്ക്കാക്കി ചെന്നൈയ്ക്ക് എന്ത് ആഘോഷം; വിജയ് ശങ്കറിൻ്റെ ഏകദിന ഇന്നിംഗ്സും മറികടന്ന് ഡൽഹിയ്ക്ക് മൂന്നാം ജയം
ഡൽഹി ക്യാപിറ്റൽസ്
abdul-basith
Abdul Basith | Published: 05 Apr 2025 19:15 PM

ഐപിഎലിൽ ചെന്നൈ സൂപ്പർ കിംഗ്സിനെതിരെ തകർപ്പൻ വിജയവുമായി ഡൽഹി ക്യാപിറ്റൽസ്. 25 റൺസിനാണ് ഡൽഹിയുടെ വിജയം. ആദ്യം ബാറ്റ് ചെയ്ത ഡൽഹി നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടപ്പെടുത്തി 183 റൺസ് നേടിയപ്പോൾ മറുപടി ബാറ്റിംഗിനിറങ്ങിയ ചെന്നൈയ്ക്ക് നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടപ്പെടുത്തി 158 റൺസെടുക്കാനേ സാധിച്ചുള്ളൂ. 69
റൺസ് നേടിയ വിജയ് ശങ്കറാണ് ചെന്നൈയ്ക്കായി തിളങ്ങിയത്. ഡൽഹിയ്ക്കായി വിപ്രജ് നിഗം രണ്ട് വിക്കറ്റ് വീഴ്ത്തി.

മോശം തുടക്കമാണ് ചെന്നൈയ്ക്ക് ലഭിച്ചത്. രചിൻ രവീന്ദ്രയെ (3) വീഴ്ത്തിയ മുകേഷ് കുമാർ വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടു. ഋതുരാജ് ഗെയ്ക്വാദിനെ (5) മിച്ചൽ സ്റ്റാർക്ക് മടക്കിയപ്പോൾ ഡെവോൺ കോൺവേ (13) വിപ്രജ് നിഗമിൻ്റെ ഇരയായി മടങ്ങി. ശിവം ദുബേയെ (18) മടക്കി വിപ്രജ് നിഗം വീണ്ടും വിക്കറ്റ് കോളത്തിൽ ഇടം നേടിയപ്പോൾ രവീന്ദ്ര ജഡേജ (2) കുൽദീപ് യാദവിന് മുന്നിൽ വീണു.

ഒരുവശത്ത് വിക്കറ്റുകൾ തുടരെ നഷ്ടമാവുമ്പോഴും വിജയ് ശങ്കർ പിടിച്ചുനിന്നു. വളരെ സാവധാനത്തിലാണ് ശങ്കർ ബാറ്റ് വീശിയത്. 42 പന്തിൽ ശങ്കർ ഫിഫ്റ്റി തികച്ചു. വിജയ് ശങ്കർ 54 പന്തിൽ 69 റൺസ് നേടി പുറത്താവാതെ നിന്നു. എംഎസ് ധോണി 26 പന്തിൽ 30 റൺസ് നേടി നോട്ടൗട്ടാണ്. ഇരുവരും ചേർന്ന് ആറാം വിക്കറ്റിൽ അപരാജിതമായ 84 റൺസാണ് കൂട്ടിച്ചേർത്തത്.

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഡൽഹിയെ കെഎൽ രാഹുലിൻ്റെ തകർപ്പൻ ഇന്നിംഗ്സാണ് തുണച്ചത്. ഡൽഹി ക്യാപിറ്റൽസ് നിശ്ചിത ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 183 റൺസ് നേടി. രാഹുൽ 77 റൺസ് നേടി പുറത്തായി. ചെന്നൈയ്ക്കായി ഖലീൽ അഹ്മദ് രണ്ട് വിക്കറ്റ് സ്വന്തമാക്കി.

മാറ്റങ്ങളുമായാണ് ഇരു ടീമുകളും ഇറങ്ങിയത്. ഡൽഹി ക്യാപിറ്റൽസിൽ ഫാഫ് ഡുപ്ല്സിയ്ക്ക് പകരം സമീർ റിസ്‌വി ടീമിലെത്തി. ഡുപ്ലെസി പരിക്കേറ്റ്  പുറത്തിരുന്നതിനാലാണ് ഡൽഹിയ്ക്കായി രാഹുൽ ഇന്നിംഗ്സ് ഓപ്പൺ ചെയ്തത്. ചെന്നൈ സൂപ്പർ കിംഗ്സിൽ രണ്ട് മാറ്റങ്ങളുണ്ട്. രാഹുൽ ത്രിപാഠിയ്ക്ക് പകരം മുകേഷ് ചൗധരി ടീമിലെത്തിയപ്പോൾ ജേമി ഓവർട്ടണ് പകരം ഡെവോൺ കോൺവേ എത്തി.

Also Read: IPL 2025: ചെപ്പോക്കിൽ നൂറിനെ എയറിലാക്കി രാഹുലിൻ്റെ ഫിഫ്റ്റി; ഡൽഹിയ്ക്ക് മികച്ച സ്കോർ

ടീമുകൾ

ഡൽഹി ക്യാപിറ്റൽസ്: ജേക്ക് ഫ്രേസർ മക്കർക്ക്, കെഎൽ രാഹുൽ, അഭിഷേക് പോറൽ, ട്രിസ്റ്റൻ സ്റ്റബ്സ്, സമീർ റിസ്‌വി, അക്സർ പട്ടേൽ, അശുതോഷ് ശർമ്മ, വിപ്രജ് നിഗം, മിച്ചൽ സ്റ്റാക്ക്, കുൽദീപ് യാദവ്, മോഹിത് ശർമ്മ
ചെന്നൈ സൂപ്പർ കിംഗ്സ്: രചിൻ രവീന്ദ്ര, ഡെവോൺ കോൺവേ, ഋതുരാജ് ഗെയ്ക്വാദ്, വിജയ് ശങ്കർ, രവീന്ദ്ര ജഡേജ, എംഎസ് ധോണി, രവിചന്ദ്രൻ അശ്വിൻ, നൂർ അഹ്മദ്, മുകേഷ് ചൗധരി, ഖലീൽ അഹ്മദ്, മതീഷ പതിരന

ചെന്നൈ നിരയിൽ പതിരനയ്ക്ക് പകരം ശിവം ദുബെയും ഡൽഹി നിരയിൽ അശുതോഷ് ശർമ്മയ്ക്ക് പകരം മുകേഷ് കുമാറും ഇംപാക്ട് സബ് ആയി.