5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

IPL 2025: ഗെയ്ക്വാദിന് പകരക്കാരനായി സൽമാൻ നിസാർ?; താരത്തെ ചെന്നൈ ട്രയൽസിന് വിളിച്ചെന്ന് റിപ്പോർട്ടുകൾ

CSK Is Considering Salman Nizar: മലയാളി താരം സൽമാൻ നിസാറിനെ ചെന്നൈ സൂപ്പർ കിംഗ്സ് പരിഗണിക്കുന്നു എന്ന് സൂചന. പരിക്കേറ്റ് പുറത്തായ ഋതുരാജ് ഗെയ്ക്വാദിന് പകരക്കാരനായി മലയാളി താരത്തെ പരിഗണിക്കുന്നു എന്നാണ് സൂചനകൾ.

IPL 2025: ഗെയ്ക്വാദിന് പകരക്കാരനായി സൽമാൻ നിസാർ?; താരത്തെ ചെന്നൈ ട്രയൽസിന് വിളിച്ചെന്ന് റിപ്പോർട്ടുകൾ
സൽമാൻ നിസാർImage Credit source: Social Media
abdul-basith
Abdul Basith | Updated On: 10 Apr 2025 21:42 PM

പരിക്കേറ്റ് പുറത്തായ ക്യാപ്റ്റൻ ഋതുരാജ് ഗെയ്ക്വാദിന് പകരക്കാരനായി മലയാളി താരം സൽമാൻ നിസാർ ചെന്നൈ സൂപ്പർ കിംഗ്സിൻ്റെ പരിഗണനയിലെന്ന് സൂചന. താരത്തെ നേരത്തെ തന്നെ ചെന്നൈ സൂപ്പർ കിംഗ്സ് ട്രയൽസിന് വിളിച്ചിരുന്നതായി ചില സോഷ്യൽ മീഡിയ അക്കൗണ്ടുകൾ അവകാശപ്പെട്ടിരുന്നു.

ഈ മാസം തുടക്കത്തിലാണ് സൽമാൻ നിസാറിനെ ചെന്നൈ സൂപ്പർ കിംഗ്സ് ട്രയൽസിന് ക്ഷണിച്ചു എന്ന വാർത്തകൾ പുറത്തുവന്നത്. ഏപ്രിൽ നാലിനാണ് ഇതുമായി ബന്ധപ്പെട്ട ട്വീറ്റുകൾ പ്രചരിച്ചത്. ചെന്നൈ സൂപ്പർ കിംഗ്സുമായി അടുത്തുനിൽക്കുന്ന പല ഹാൻഡിലുകളും ഈ പോസ്റ്റ് പങ്കുവച്ചു. ഇക്കാര്യത്തിൽ ചെന്നൈയോ സൽമാൻ നിസാറോ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.

കേരളത്തിനായി കഴിഞ്ഞ സീസണിൽ തകർപ്പൻ ഫോമിലായിരുന്നു സൽമാൻ നിസാർ. രഞ്ജി ട്രോഫി, സയ്യിദ് മുഷ്താഖ് അലി ട്രോഫി, വിജയ് ഹസാരെ ട്രോഫി എന്നീ ടൂർണമെൻ്റുകളിലൊക്കെ താരം തകർത്തുകളിച്ചു. ഇതോടൊപ്പം കേരള ക്രിക്കറ്റ് ലീഗിൽ കാലിക്കറ്റ് ഗ്ലോബ്സ്റ്റാഴ്സിനായും സൽമാൻ നിസാർ മികച്ച പ്രകടനങ്ങളാണ് പുറത്തെടുത്തത്. ടൂർണമെൻ്റിലെ റൺ വേട്ടക്കാരിൽ സച്ചിൻ ബേബിക്ക് പിന്നിൽ രണ്ടാം സ്ഥാനക്കാരനായിരുന്നു സൽമാൻ. 455 റൺസായിരുന്നു താരത്തിൻ്റെ സമ്പാദ്യം. ഗ്ലോബ്സ്റ്റാഴ്സിനെ ഫൈനലിലെത്തിക്കാനും സൽമാന് സാധിച്ചു. ഫൈനലിൽ സച്ചിൻ ബേബിയുടെ ഏരീസ് കൊല്ലം സെയിലേഴ്സിനോട് പരാജയപ്പെടുകയായിരുന്നു ഗ്ലോബ്സ്റ്റാഴ്സ്. കേരള ക്രിക്കറ്റ് ലീഗ് കാണാൻ വിവിധ ടീമുകളുടെ സ്കൗട്ടിങ് ടീമുകൾ എത്തിയിരുന്നു. കേരളത്തിൻ്റെ സീനിയർ ടീമിൽ ഇതുവരെ കളിച്ചിട്ടില്ലാത്ത വിഗ്നേഷ് പുത്തൂരിനെ മുംബൈ ഇന്ത്യൻസ് ടീമിലെത്തിച്ചത് കേരള ക്രിക്കറ്റ് ലീഗിലെ പ്രകടനം കണ്ടാണ്. അതുകൊണ്ട് തന്നെ സൽമാൻ നിസാറിനെ ചെന്നൈ പരിഗണിച്ചേക്കുമെന്നാണ് സൂചനകൾ.

Also Read: CSK Captain: പരിക്കേറ്റ് ഋതുരാജ് ഗെയ്ക്വാദ് പുറത്ത്; ചെന്നൈയുടെ നായകനായി വീണ്ടും ധോണി

സൽമാനൊപ്പം മുംബൈയുടെ യുവ ഓപ്പണർ ആയുഷ് മാത്രെയുടെ പേരും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. കേവലം 17 വയസുകാരനായ മാത്രെ മുംബൈക്കായി ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലും ലിസ്റ്റ് എ ക്രിക്കറ്റിലും ഗംഭീര പ്രകടനങ്ങളാണ് കഴിഞ്ഞ സീസണിൽ നടത്തിയത്. കഴിഞ്ഞ സീസണിൽ സീനിയർ ടീമിനായി അരങ്ങേറിയ താരത്തിന് രണ്ട് ഫോർമാറ്റിലും രണ്ട് വീതം സെഞ്ചുറികളും ഒന്ന് വീതം ഫിഫ്റ്റിയുമുണ്ട്. നാഗാലാൻഡിനെതിരായ ലിസ്റ്റ് എ മത്സരത്തിൽ 181 റൺസ് നേടിയ താരം 150+ സ്കോർ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോർഡും സ്വന്തമാക്കി. മുംബൈയുടെ തന്നെ യശസ്വി ജയ്സ്വാളിനെയാണ് താരം പിന്നിലാക്കിയത്.

കൈമുട്ടിന് പരിക്കേറ്റാണ് ഋതുരാജ് ഗെയ്ക്വാദ് ഐപിഎലിൽ നിന്ന് പുറത്തായത്. ഗെയ്ക്വാദ് പുറത്തായ സാഹചര്യത്തിൽ ചെന്നൈയെ ഇനിയുള്ള മത്സരങ്ങളിൽ എംഎസ് ധോണിയാവും നയിക്കുക.