IPL 2025 : അവസാനം തലയും ആറുച്ചാമിയും വിളയാടി; ചെന്നൈയ്ക്ക് സീസണിലെ രണ്ടാം ജയം
IPL 2025 CSK vs LSG : മൂന്ന് പന്ത് ബാക്കി നിർത്തികൊണ്ടായിരുന്നു ചെന്നൈ സൂപ്പർ കിങ്സിൻ്റെ ജയം. സിഎസ്കെയുടെ സീസണിലെ രണ്ടാം ജയമാണിത്.

ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സിന് സീസണിലെ രണ്ടം ജയം. ലഖ്നൗ സൂപ്പർ ജെയ്ൻ്റ്സിനെ അഞ്ച് വിക്കറ്റിനാണ് എം എസ് ധോണിയുടെ നേതൃത്വത്തിലുള്ള സിഎസ്കെ തോൽപ്പിച്ചത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ലഖ്നൗ ഏഴിന് 166 റൺസെടുക്കുകയായിരുന്നു. ലഖ്നൗ ഉയർത്തിയ വിജയലക്ഷ്യം സിഎസ്കെ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ മറികടന്നു. ചെന്നൈ ആരാധകർ കാണാൻ കൊതിച്ച തലയുടെ ഇന്നിങ്സ് ധോണിയുടെ ബാറ്റിൽ നിന്നും ഇന്ന് പിറന്നു.
ആദ്യം ബാറ്റ് ചെയ്ത് എൽഎസ്ജിയുടെ തുടക്കം തകർച്ചയിൽ നിന്നുകൊണ്ടായിരുന്നു. ഫോം ഔട്ടിലായിരുന്നു ക്യാപ്റ്റൻ റിഷഭ് പന്തിൻ്റെ പ്രകടന മികവിലാണ് സിഎസ്കെയ്ക്കെതിരെ സൂപ്പർ ജെയ്ൻ്റ്സിന് 167 റൺസിൻ്റെ വിജയലക്ഷ്യം ഉയർത്താൻ സാധിച്ചത്. ഓറഞ്ച് ക്യാപ് ഹോൾഡറായ വിൻഡീസ് താരം ഉൾപ്പെടെയുള്ള നിറം മങ്ങിയപ്പോൾ 63 റൺസിൻ്റെ ഇന്നിങ്സ് പ്രകടനമാണ് ക്യാപ്റ്റൻ പന്തി കാഴ്ചവെച്ച്. ചെന്നൈയ്ക്കായി മതീഷ പതിരണയും രവീന്ദ്ര ജഡേജയും രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തിയപ്പോൾ, ഖലീൽ അഹമ്മദും അൻഷുൽ കാംബോജും ഓരോ വിക്കുറ്റുകൾ വീതം നേടി.
ALSO READ : Karun Nair: എഴുതിത്തള്ളിയവര്‍ക്ക് മുന്നില്‍ അത്ഭുതം തീര്‍ക്കുന്ന മനുഷ്യന്‍; അന്ന് ക്രിക്കറ്റിനോട് ചോദിച്ചത് ഒരേ ഒരു അവസരം
മറുപടി ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ മെല്ലേ ഇന്നിങ്സ് ആരംഭിച്ചെങ്കിലും മധ്യ ഓവറിലേക്കെത്തിയപ്പോൾ തിരിച്ചടി നേരിട്ടു. പതിവ് പോലെ രാഹുൽ ത്രിപാഠിക്ക് ഫോം കണ്ടെത്താനായില്ല. അവാസാനം ആറാം വിക്കറ്റ് കൂട്ടുകെട്ടി ശിവം ദൂബെയും ധോണിയും ചേർന്നാണ് ചെന്നൈ വിജയത്തിലേക്ക് നയിച്ചത്. ധോണി 11 പന്തിൽ 26 റൺസെടുത്ത് ചെന്നൈയുടെ ജയം വേഗത്തിലാക്കി. എൽഎസ്ജിക്കായി രവി ബിഷ്നോയി രണ്ടും ദിഗ്വേഷ് സിങ്ങും ആവേശ് ഖാനും എയ്ഡെൻ മക്രവും ഓരോ വിക്കറ്റുകൾ വീതം വീഴ്ത്തി.
ഐപിഎല്ലിൽ നാളെ പഞ്ചാബ് കിങ്സ് നിലവിലെ ചാമ്പ്യന്മാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ നേരിടും. മൊഹാലിയിൽ വെച്ച് നാളെ വൈകിട്ട് 7.30നാണ് മത്സരം. കെകെആർ വിട്ടതിന് ശേഷം ഇതാദ്യമായിട്ടാണ് ശ്രെയസ് അയ്യർ കൊൽക്കത്തയ്ക്കെതിരെ ഇറങ്ങുന്നത്