5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

IPL 2025: ധോണിക്ക് 10 ഓവര്‍ തുടര്‍ച്ചയായി ബാറ്റ് ചെയ്യാനാകില്ല; വന്‍ വെളിപ്പെടുത്തലുമായി സിഎസ്‌കെ പരിശീലകന്‍

MS Dhoni batting order issue: ചെന്നൈയ്ക്ക് സംഭവിച്ച തുടര്‍ തോല്‍വികളെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. രണ്ട് മത്സരങ്ങളിലും പവര്‍പ്ലേയില്‍ ഒരുപാട് റണ്‍സ് വഴങ്ങിയെന്നും, എന്നാല്‍ ബാറ്റിംഗില്‍ അത് പരിഹരിക്കാനായില്ലെന്നും ഫ്ലെമിംഗ്

IPL 2025: ധോണിക്ക് 10 ഓവര്‍ തുടര്‍ച്ചയായി ബാറ്റ് ചെയ്യാനാകില്ല; വന്‍ വെളിപ്പെടുത്തലുമായി സിഎസ്‌കെ പരിശീലകന്‍
എംഎസ് ധോണി Image Credit source: PTI
jayadevan-am
Jayadevan AM | Published: 01 Apr 2025 13:36 PM

പിഎല്‍ 2025 സീസണ്‍ വിജയത്തോടെ തുടങ്ങിയെങ്കിലും പിന്നീട് നടന്ന രണ്ട് മത്സരങ്ങളിലും ചെന്നൈ സൂപ്പര്‍ കിങ്‌സിന് കാലിടറി. ആദ്യ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെ നാല് വിക്കറ്റിന് തോല്‍പിച്ച ചെന്നൈ, തുടര്‍ന്ന് നടന്ന മത്സരങ്ങളില്‍ ആര്‍സിബിയെ 50 റണ്‍സിനും, രാജസ്ഥാന്‍ റോയല്‍സിനെ ആറു റണ്‍സിനും തോല്‍പിച്ചു. തോല്‍വിക്കൊപ്പം മുന്‍ നായകന്‍ എംഎസ് ധോണിയുടെ ബാറ്റിംഗ് ഓര്‍ഡറിനെ ചൊല്ലിയും വിമര്‍ശനങ്ങളുയര്‍ന്നു. ആര്‍സിബിക്കെതിരായ മത്സരത്തില്‍ ഒമ്പതാമതായിരുന്നു ധോണി ബാറ്റിംഗിന് എത്തിയത്. ഒമ്പതാമതായി എത്തിയിട്ടും പുറത്താകാതെ 16 പന്തില്‍ 30 റണ്‍സ് നേടാന്‍ ധോണിക്കായി. എന്നാല്‍ വിജയലക്ഷ്യം ഏറെ അകലെയായിരുന്നതിനാല്‍ ടീമിനെ വിജയിപ്പിക്കാന്‍ താരത്തിന് സാധിച്ചില്ല. ഒരുപക്ഷേ, ധോണിയെ നേരത്തെ ഇറക്കിയിരുന്നെങ്കില്‍ ടീം വിജയിക്കുമെന്നായിരുന്നു ചെന്നൈ ആരാധകരുടെ മുറുമുറുപ്പ്.

എന്തായാലും രാജസ്ഥാനെതിരായ മത്സരത്തില്‍ ധോണി ഏഴാമത് ബാറ്റിംഗിനെത്തി. ധോണിയുടെ ബാറ്റിംഗ് പൊസിഷന്‍ സംബന്ധിച്ച് ചര്‍ച്ചകള്‍ ഉയരുന്ന പശ്ചാത്തലത്തില്‍ സംഭവത്തെക്കുറിച്ച് വിശദീകരിച്ച് ചെന്നൈയുടെ മുഖ്യപരിശീലകനും ന്യൂസിലന്‍ഡ് മുന്‍ താരവുമായ സ്റ്റീഫന്‍ ഫ്ലെമിംഗ് രംഗത്തെത്തി.

ധോണിക്ക്‌ 10 ഓവർ ഫുൾ സ്റ്റിക്കായി ബാറ്റ് ചെയ്യാൻ കഴിയില്ലെന്ന് ഫ്ലെമിംഗ് വെളിപ്പെടുത്തി. അദ്ദേഹത്തിന്റെ ശരീരവും കാൽമുട്ടുകളും പഴയതുപോലെയല്ല. അദ്ദേഹം നന്നായി ചലിക്കുന്നുണ്ടെങ്കിലും ചില പ്രശ്‌നങ്ങളുണ്ട്. ടീമിന് എന്താണ് നല്‍കാന്‍ കഴിയുന്നതെന്നാണ് അദ്ദേഹം വിലയിരുത്തുന്നത്. സാഹചര്യം അനുസരിച്ചാണ് അദ്ദേഹം ബാറ്റ് ചെയ്യാന്‍ എത്തുന്നത്. ലീഡര്‍ഷിപ്പിലും വിക്കറ്റ് കീപ്പിംഗിനും അദ്ദേഹം വിലപ്പെട്ടതാണെന്നും ഫ്ലെമിംഗ് വ്യക്തമാക്കി.

Read Also : IPL 2025: അല്ല പിന്നെ, ആർക്കായാലും ദേഷ്യം വരില്ലേ ! ധോണിയുടെ ഔട്ടില്‍ ആരാധിക കട്ടക്കലിപ്പില്‍; വീഡിയോ വൈറല്‍

ചെന്നൈയ്ക്ക് സംഭവിച്ച തുടര്‍ തോല്‍വികളെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. രണ്ട് മത്സരങ്ങളിലും പവര്‍പ്ലേയില്‍ ഒരുപാട് റണ്‍സ് വഴങ്ങിയെന്നും, എന്നാല്‍ ബാറ്റിംഗില്‍ അത് പരിഹരിക്കാനായില്ലെന്നും അദ്ദേഹം വ്യക്തമാക്കി. രാജസ്ഥാനെതിരായ മത്സരത്തില്‍ ഫീല്‍ഡിംഗും മന്ദഗതിയിലായിരുന്നു. രാജസ്ഥാന്‍ മികച്ച പ്രകടനം കാഴ്ചവച്ചു. ഒരു മെഗാ താരലേലത്തിന് ശേഷം നടക്കുന്ന മൂന്ന് വര്‍ഷത്തെ സൈക്കിളിന്റെ തുടക്കം എല്ലായ്‌പ്പോഴും അല്‍പം പ്രയാസകരമാണെന്നും അദ്ദേഹം പറഞ്ഞു.