IPL 2025: അല്ല പിന്നെ, ആർക്കായാലും ദേഷ്യം വരില്ലേ ! ധോണിയുടെ ഔട്ടില്‍ ആരാധിക കട്ടക്കലിപ്പില്‍; വീഡിയോ വൈറല്‍
IPL 2025 CSK vs RR Viral Video: ഔട്ടായ ധോണിയെയാണോ, അതോടെ ക്യാച്ചെടുത്ത ഹെറ്റ്‌മെയറിനെയാണോ ദേഷ്യത്തോടെ ഈ ആരാധിക നോക്കുന്നതെന്ന് വ്യക്തമല്ല. എന്തായാലും സോഷ്യല്‍ മീഡിയയില്‍ ഉടന്‍ തന്നെ ഈ വീഡിയോ വൈറലായി

ആദ്യ മത്സരത്തില്‍ ജയിച്ചെങ്കിലും പിന്നീട് നടന്ന രണ്ട് മത്സരങ്ങളിലും ചെന്നൈ സൂപ്പര്‍ കിങ്‌സ് തോറ്റതിന്റെ ഞെട്ടലിലാണ് ആരാധകര്‍. രണ്ടാം മത്സരത്തില്‍ ആര്‍സിബിയോട് 27 റണ്‍സിനും, മൂന്നാം മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനോട് ആറു റണ്‍സിനുമാണ് ചെന്നൈ തോറ്റത്. ആര്‍സിബിക്കെതിരായ മത്സരത്തില്‍ ധോണി ഒമ്പതാമത് ബാറ്റിംഗിനെത്തിയതിനെതിരെയും വിമര്‍ശനമുയര്‍ന്നിരുന്നു. പുറത്താകാതെ 16 പന്തില്‍ 30 റണ്‍സ് ധോണി നേടിയെങ്കിലും വിജയലക്ഷ്യം ഏറെ അകലെയായിരുന്നു. ഒരുപക്ഷേ, ധോണി ബാറ്റിങിന് നേരത്തെ ഇറങ്ങിയിരുന്നെങ്കില്‍ ആര്‍സിബിക്കെതിരെ വിജയിക്കാമായിരുന്നുവെന്നാണ് ആരാധകരുടെ വാദം.
എന്തായാലും, രാജസ്ഥാനെതിരായ മത്സരത്തില്‍ ആര്‍സിബിക്കെതിരെ വരുത്തിയ പിഴവ് ചെന്നൈ ആവര്‍ത്തിച്ചില്ല. ധോണി ഏഴാമത് ബാറ്റിങിന് ഇറങ്ങി. പക്ഷേ, 11 പന്തില്‍ 16 റണ്‍സെടുത്ത് ധോണി പുറത്തായി. സന്ദീപ് ശര്‍മ എറിഞ്ഞ അവസാന ഓവറിലെ ആദ്യ പന്തിലാണ് ധോണി പുറത്തായത്.




അവസാന ഓവറില്‍ 19 റണ്‍സായിരുന്നു ചെന്നൈയ്ക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്. സന്ദീപിന്റെ ആദ്യ പന്ത് വൈഡ്. രണ്ടാം പന്ത് സിക്‌സര്‍ പറത്താനായിരുന്നു ധോണിയുടെ ശ്രമം. സന്ദീപ് എറിഞ്ഞ പന്ത് ഫുള്‍ പവറില്‍ ധോണി പ്രഹരിച്ചെങ്കിലും ബൗണ്ടറി താണ്ടാനുള്ള ധൂരം അത് പിന്നിട്ടില്ല.
ഡീപ് മിഡ് വിക്കറ്റിന് മുന്നിൽ അടിച്ച പന്ത് ഷിമ്രോണ്‍ ഹെറ്റ്‌മെയര്‍ ബൗണ്ടറി ലൈനിന് സമീപം തകര്‍പ്പന്‍ പരിശ്രമത്തിലൂടെ കൈപിടിയിലൊതുക്കുകയായിരുന്നു. ഹെറ്റ്‌മെയറിന്റെ തകര്‍പ്പന്‍ ക്യാച്ചില്‍ ധോണി പുറത്തായതോടെ ചെന്നൈ പരാജയം ഉറപ്പിച്ചു. ആരാധകരുടെ പ്രതീക്ഷയും മങ്ങി.
The situation 🤯
The catch 🫡
The moment 🔝🎥 Shimron Hetmyer’s match-changing catch 🙇♂️
Scorecard ▶️ https://t.co/V2QijpWpGO#TATAIPL | #RRvCSK | @rajasthanroyals pic.twitter.com/ytuCdERVas
— IndianPremierLeague (@IPL) March 30, 2025
ധോണിയുടെ ഔട്ടില്‍ ഒരു ചെന്നൈ ആരാധിക നിരാശയാകുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി. ഹെറ്റ്‌മെയര്‍ ക്യാച്ച് എടുത്തപ്പോള്‍ ചെന്നൈ ആരാധികയുടെ മുഖത്തെ ഭാവപ്രകടനങ്ങളാണ് ശ്രദ്ധേയമായത്. ‘കലിപ്പ് തീരണില്ലല്ലോ’ എന്ന മട്ടില്‍ ആരാധികയുടെ മുഖത്ത് ദേഷ്യം വരുന്നതും കൈ അമര്‍ത്തുന്നതും വീഡിയോയില്‍ കാണാം.
A fan reaction when Dhoni got out #CSKvsRRpic.twitter.com/7upKiliFq5
— Sunil the Cricketer (@1sInto2s) March 30, 2025
ഔട്ടായ ധോണിയെയാണോ, അതോടെ ക്യാച്ചെടുത്ത ഹെറ്റ്‌മെയറിനെയാണോ ദേഷ്യത്തോടെ ഈ ആരാധിക നോക്കുന്നതെന്ന് വ്യക്തമല്ല. എന്തായാലും സോഷ്യല്‍ മീഡിയയില്‍ ഉടന്‍ തന്നെ ഈ വീഡിയോ വൈറലായി. പുതിയ ട്രോള്‍ മീമായി ഇത് പ്രചരിക്കുന്നുണ്ട്.