5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

IPL 2025: 11 കോടിക്ക് നിലനിര്‍ത്തിയ ഹെറ്റ്‌മെയര്‍ എട്ടാമത്, ധോണി എത്തുന്നത് ഒമ്പതാമത്; ‘തല’തിരിഞ്ഞ സ്ട്രാറ്റജികള്‍

Dhoni Batting Order Criticism: ആര്‍സിബിക്കെതിരായ മത്സരത്തില്‍ ധോണി ബാറ്റിങിന് എത്തിയത് ഒമ്പതാമത്. ഇതെന്ത് മറിമായമെന്ന് ആരാധകര്‍ക്ക് തോന്നിയില്ലെങ്കില്ലേ അത്ഭുതമുള്ളൂ. ടീം ഏറെ പ്രതിസന്ധി നേരിടുന്ന ഘട്ടത്തില്‍ ധോണിയെ പോലൊരു ഫിനിഷറെ വാലറ്റത്തേക്ക് ചുരുക്കുന്നത് എന്തിനാണെന്നാണ് പ്രസക്ത ചോദ്യം

IPL 2025: 11 കോടിക്ക് നിലനിര്‍ത്തിയ ഹെറ്റ്‌മെയര്‍ എട്ടാമത്, ധോണി എത്തുന്നത് ഒമ്പതാമത്; ‘തല’തിരിഞ്ഞ സ്ട്രാറ്റജികള്‍
എംഎസ് ധോണി Image Credit source: PTI
jayadevan-am
Jayadevan AM | Published: 29 Mar 2025 17:12 PM

യസ് 43 എങ്കിലും പ്രകടനത്തില്‍ ഇന്നും എംഎസ് ധോണി ഏറെ ചെറുപ്പമാണ്. മിന്നല്‍ വേഗത്തിലുള്ള ധോണിയുടെ സ്റ്റമ്പിങ് മികവ്‌ ഇത്തവണയും ഐപിഎല്ലില്‍ ഒന്നിലേറെ തവണ കണ്ടു. ബാറ്റിങിലും താന്‍ ഡബിള്‍ സ്‌ട്രോങാണെന്ന് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരായ മത്സരത്തില്‍ താരം തെളിയിച്ചു. നേരിട്ടത് 16 പന്തുകള്‍. പായിച്ചത് രണ്ട് സിക്‌സറും, മൂന്ന് ഫോറും. 30 നോട്ടൗട്ട്. ആര്‍സിബിക്കെതിരായ മത്സരത്തില്‍ ചെന്നൈയുടെ രണ്ടാം ടോപ് സ്‌കോറര്‍. പക്ഷേ, പറഞ്ഞിട്ടെന്ത് കാര്യമെന്നാണ് ആരാധകരുടെയും മുന്‍താരങ്ങളുടെയും ചോദ്യം. ധോണിയുടെ കളിക്കളത്തിലെ മിന്നലാട്ടം ആഘോഷിക്കുന്നതിനുള്ള മൂഡിലല്ല ചെന്നൈ ആരാധകര്‍. പിന്നില്‍ ഒരേയൊരു കാരണം മാത്രം. ധോണിയുടെ ബാറ്റിങ് ഓര്‍ഡര്‍.

ആര്‍സിബിക്കെതിരായ മത്സരത്തില്‍ ധോണി ബാറ്റിങിന് എത്തിയത് ഒമ്പതാമത്. ഇതെന്ത് മറിമായമെന്ന് ആരാധകര്‍ക്ക് തോന്നിയില്ലെങ്കില്ലേ അത്ഭുതമുള്ളൂ. ടീം ഏറെ പ്രതിസന്ധി നേരിടുന്ന ഘട്ടത്തില്‍ ധോണിയെ പോലൊരു ഫിനിഷറെ വാലറ്റത്തേക്ക് ചുരുക്കുന്നത് എന്തിനാണെന്നാണ് പ്രസക്ത ചോദ്യം.

തട്ടുപൊളിപ്പന്‍ ബാറ്റിങ് കാഴ്ചവച്ചെങ്കിലും ചെന്നൈയെ വിജയിപ്പിക്കാന്‍ ധോണിക്ക് സാധിച്ചില്ല. ബാറ്റിങ് ഓര്‍ഡറിലെ തലതിരിഞ്ഞ സ്ട്രാറ്റജിയാണ് ചെന്നൈയുടെ പരാജയത്തിന് പിന്നിലെന്ന വിമര്‍ശനം സൈബറിടങ്ങളില്‍ ശക്തമാണ്. വിക്കറ്റ് കീപ്പറായി മാത്രം താരത്തെ കാണുന്നതിലെ യുക്തിരാഹിത്യമാണ് ഇവിടെ ചോദ്യം ചെയ്യപ്പെടുന്നതും.

മുന്‍താരങ്ങളടക്കം വിമര്‍ശനം ഉന്നയിച്ച് രംഗത്തെത്തി. ധോണി ഒമ്പതാം നമ്പറിലെത്തുന്നത് അര്‍ത്ഥവത്തല്ലെന്ന് മുന്‍ ചെന്നൈ താരം കൂടിയായ റോബിന്‍ ഉത്തപ്പ ചൂണ്ടിക്കാട്ടി. ധോണി ബാറ്റ് ചെയ്യാന്‍ എത്തിയത് നേരത്തെയായി പോയെന്നായിരുന്നു മുന്‍ താരം വിരേന്ദര്‍ സെവാഗിന്റെ പരിഹാസം. പത്താം സ്ഥാനത്ത് ധോണിയെത്തുമെന്നാണ് കരുതിയതെന്ന് മുന്‍ താരം മനോജ് തിവാരിയും പരിഹസിച്ചു.

Read Also : IPL 2025: പകരക്കാരനായി ടീമിലെത്തി, ഇപ്പോള്‍ പകരമില്ലാത്ത താരമായി; ലഖ്‌നൗവിന്റെ ലക്കായി ശാര്‍ദ്ദുല്‍ താക്കൂര്‍

പാളുന്ന തന്ത്രങ്ങള്‍

ബാറ്റര്‍മാരെ ലോവര്‍ ഓര്‍ഡറിലിറക്കി ആദ്യം എയറിലായത് രാജസ്ഥാന്‍ റോയല്‍സാണ്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തില്‍ അപകടകാരിയായ ഷിമ്രോണ്‍ ഹെറ്റ്‌മെയറിനെ എട്ടാം നമ്പറിലാണ് റോയല്‍സ് ഇറക്കിയത്. താരലേലത്തിന് മുമ്പ് റോയല്‍സ് നിലനിര്‍ത്തിയ താരങ്ങളിലൊരാള്‍ കൂടിയാണ് ഹെറ്റ്‌മെയര്‍. അതും 11 കോടി രൂപയ്ക്ക് നിലനിര്‍ത്തിയ താരം. അത്തരമൊരു താരത്തെ വേണ്ട വിധം ഉപയോഗിക്കാത്തതില്‍ വിമര്‍ശനം ശക്തമായിരുന്നു. മുന്‍ ന്യൂസിലന്‍ഡ് താരവും കമന്റേറ്ററുമായ സൈമണ്‍ ഡൂളടക്കം റോയല്‍സിന്റെ തന്ത്രത്തെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു.