AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

IPL 2025: “ധോണി ചെയ്യുന്നത് ചെയ്യാനാണ് ശ്രമം, പക്ഷേ വിജയിക്കുന്നില്ല”; ഋഷഭ് പന്തിനെ വിമർശിച്ച് ചേതേശ്വർ പൂജാര

Cheteshwar Pujara Criticizes Rishabh Pant: എംഎസ് ധോണിയാണെന്നാണ് ഋഷഭ് പന്തിൻ്റെ ധാരണയെന്നും പക്ഷേ, പന്ത് ധോണിയുടെ അടുത്തൊന്നും ഇല്ലെന്നും ചേതേശ്വർ പൂജാര. ഡൽഹിക്കെതിരെ പന്ത് ഏഴാം നമ്പറിൽ ഇറങ്ങിയതിനെയാണ് താരം വിമർശിച്ചത്.

IPL 2025: “ധോണി ചെയ്യുന്നത് ചെയ്യാനാണ് ശ്രമം, പക്ഷേ വിജയിക്കുന്നില്ല”; ഋഷഭ് പന്തിനെ വിമർശിച്ച് ചേതേശ്വർ പൂജാര
ഋഷഭ് പന്ത്Image Credit source: Social Media
abdul-basith
Abdul Basith | Published: 24 Apr 2025 17:15 PM

ലഖ്നൗ സൂപ്പർ ജയൻ്റ്സ് ക്യാപ്റ്റൻ ഋഷഭ് പന്തിനെ രൂക്ഷമായി വിമർശിച്ച് ഇന്ത്യൻ താരം ചേതേശ്വർ പൂജാര. ധോണി ചെയ്യുന്നത് ചെയ്യാനാണ് പന്തിൻ്റെ ശ്രമമെന്നും ഇത് തുടർച്ചയായി പരാജയപ്പെടുകയാണെന്നും പൂജാര കുറ്റപ്പെടുത്തി. ഇഎസ്പിഎൻ ക്രിക്ക് ഇൻഫോയോടാണ് പൂജാരയുടെ പ്രതികരണം. ഇതുവരെ സീസണിലെ 8 ഇന്നിംഗ്സുകളിൽ നിന്നായി വെറും 106 റൺസാണ് പന്ത് നേടിയത്.

“എന്താണ് ചിന്തിച്ചതെന്ന് എനിക്ക് അറിയില്ല. പക്ഷേ, പന്ത് ബാറ്റിംഗ് ഓർഡറിൽ നേരത്തെ ഇറങ്ങണമെന്നതിൽ സംശയമില്ല. എംഎസ് ധോണി ചെയ്യുന്നത് ചെയ്യാനാണ് അദ്ദേഹത്തിൻ്റെ ശ്രമം. പക്ഷേ, പന്ത് ധോണിയുടെ അടുത്തെങ്ങുമല്ല. മധ്യ ഓവറുകളിൽ കളിക്കേണ്ട ഒരാളാണ് പന്ത് എന്നാണ് എനിക്ക് തോന്നുന്നത്. അദ്ദേഹം ഒരു ഫിനിഷറല്ല. അത് ചെയ്യാനായി പന്ത് ശ്രമിക്കുകയുമരുത്.”- പൂജാര പറഞ്ഞു.

തൻ്റെ പഴയ ടീമായി ഡൽഹി ക്യാപിറ്റൽസിനെതിരെ നടന്ന കഴിഞ്ഞ മത്സരത്തിൽ പന്ത് ഏഴാം സ്ഥാനത്താണിറങ്ങിയത്. ഇന്നിംഗ്സിലെ അവസാന രണ്ട് പന്തുകൾ നേരിട്ട താരം റൺസൊന്നുമെടുക്കാതെ പുറത്താവുകയും ചെയ്തു. ഇതോടെ താരത്തിനെതിരെ വിമർശനം ശക്തമായിരുന്നു.

Also Read: IPL 2025: ‘ചെണ്ട’കളെ മാച്ച് വിന്നർമാരാക്കുന്ന നെഹ്റ മാജിക്; ഗുജറാത്ത് ടൈറ്റൻസിൻ്റെ രഹസ്യം

മത്സരത്തിൽ ലഖ്നൗ സൂപ്പർ ജയൻ്റ്സിനെ എട്ട് വിക്കറ്റിനാണ് ഡൽഹി ക്യാപിറ്റൽസ് വീഴ്ത്തിയത്. ലഖ്നൗ മുന്നോട്ടുവച്ച 160 റൺസ് വിജയലക്ഷ്യം 18ആം ഓവറിൽ വെറും രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഡൽഹി മറികടന്നു. കെഎൽ രാഹുൽ (57) ഡൽഹിയുടെ ടോപ്പ് സ്കോറർ ആയപ്പോൾ അഭിഷേക് പോറലും ഫിഫ്റ്റിയടിച്ചു.

സീസണിൽ ഒരു ഫിഫ്റ്റി മാത്രമാണ് പന്ത് നേടിയത്. മറ്റ് മത്സരങ്ങളിലൊക്കെ താരം പരാജയപ്പെട്ടു.കഴിഞ്ഞ ഐപിഎൽ ലേലത്തിൽ 27 കോടി രൂപയ്ക്കാണ് ലഖ്നൗ പന്തിനെ ടീമിലെത്തിച്ചത്. എന്നാൽ, സീസണിൽ വളരെ മോശം പ്രകടനമാണ് താരം നടത്തുന്നത്. ഇതോടെ താരത്തിനെതിരെ വിമർശനവും ശക്തമാണ്.