5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

IPL 2025: പന്ത് മിനുക്കാൻ തുപ്പൽ ഉപയോഗിക്കാം; രണ്ട് ന്യൂ ബോളുകൾ അനുവദിക്കും: പുതിയ മാർഗനിർദ്ദേശങ്ങളുമായി ബിസിസിഐ

BCCI Lifted Saliva Ban In IPL: ഐപിഎലിലെ ഏറ്റവും പുതിയ സീസണിൽ പന്ത് മിനുക്കാൻ തുപ്പൽ ഉപയോഗിക്കാമെന്ന് ബിസിസിഐ. ഒപ്പം രണ്ടാം ഇന്നിംഗ്സിൽ ബൗളിംഗ് ടീമിന് രണ്ട് ന്യൂ ബോളുകളും അനുവദിക്കും. ക്രിക്ക്ബസ് ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്.

IPL 2025: പന്ത് മിനുക്കാൻ തുപ്പൽ ഉപയോഗിക്കാം; രണ്ട് ന്യൂ ബോളുകൾ അനുവദിക്കും: പുതിയ മാർഗനിർദ്ദേശങ്ങളുമായി ബിസിസിഐ
പ്രതീകാത്മക ചിത്രംImage Credit source: Social Media
abdul-basith
Abdul Basith | Published: 20 Mar 2025 16:32 PM

ഐപിഎലിൽ പന്ത് മിനുക്കാൻ തുപ്പൽ ഉപയോഗിക്കരുതെന്ന നിയന്ത്രണം നീക്കി ബിസിസിഐ. പന്ത് മിനുക്കാൻ തുപ്പൽ ഉപയോഗിക്കരുതെന്ന നിയന്ത്രണം നീക്കണമെന്ന് നേരത്തെ മുഹമ്മദ് ഷമി ആവശ്യപ്പെട്ടിരുന്നു. ഇതിനോട് അനുകൂലിച്ചുകൊണ്ടാണ് ബിസിസിഐയുടെ പ്രഖ്യാപനം. ഐപിഎൽ ക്യാപ്റ്റന്മാരുടെ കൂടിക്കാഴ്ചയിൽ വച്ചാണ് ബിസിസിഐ ഇക്കാര്യം അറിയിച്ചത്.

ക്രിക്ക്ബസ് ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്. കൊവിഡ് ബാധയ്ക്കിടെയാണ് പന്ത് മിനുക്കാൻ തുപ്പൽ ഉപയോഗിക്കരുതെന്ന നിബന്ധന ഏർപ്പെടുത്തിയത്. പിന്നീട് ഇതുവരെ ഈ നിബന്ധന മാറ്റിയിരുന്നില്ല. ഇപ്പോൾ ഈ നിബന്ധന മാറ്റാമെന്ന് ബിസിസിഐ അറിയിച്ചു എന്നാണ് റിപ്പോർട്ട്.

ഇതോടൊപ്പം ഈ സീസൺ മുതൽ ബൗളിംഗ് ടീമിന് രണ്ട് ന്യൂബോളുകൾ ഉപയോഗിക്കാനാവും. രണ്ടാം ഇന്നിംഗ്സിലാണ് രണ്ട് ന്യൂബോളുകൾ ഉപയോഗിക്കാനുള്ള അനുവാദമുള്ളത്. മഞ്ഞ് വീഴ്ച കാരണം കഴിഞ്ഞ സീസണുകളിൽ രണ്ടാമത് ബാറ്റ് ചെയ്യുന്ന ടീമിന് കൂടുതൽ പ്രയോജനം ലഭിച്ചിരുന്നു. ഇത് പരിഹരിക്കാനായാണ് ബിസിസിഐയുടെ പുതിയ നിയമം. ഇന്നിംഗ്സിലെ 11ആം ഓവർ മുതൽ രണ്ടാമത് പന്തെറിയുന്ന ടീമിന് രണ്ടാം ന്യൂബോൾ എടുക്കാനാവും. എന്നാൽ, ന്യൂബോൾ അനുവദിക്കാനുള്ള മഞ്ഞുണ്ടോ എന്ന് അമ്പയർമാരാവും തീരുമാനിക്കുക. വൈകുന്നേരങ്ങളിൽ നടക്കുന്ന മത്സരങ്ങൾക്ക് ഈ നിയമം ബാധകമാവില്ല.

Also Read: IPL 2025: സൽമാൻ ഖാൻ, ജാൻവി കപൂർ, വരുൺ ധവാൻ, കത്രീന കെയ്ഫ്; ഇത്തവണ ഐപിഎൽ ഉദ്ഘാടന മഹാമഹം തകർക്കും

ഈ മാസം 22നാണ് ഐപിഎലിൻ്റെ 18ആം സീസൺ ആരംഭിക്കുക. നിലവിലെ ചാമ്പ്യന്മാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സും റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവും തമ്മിൽ ഉദ്ഘാടന മത്സരം നടക്കും. കൊൽക്കത്തയുടെ തട്ടകമായ ഈഡൻ ഗാർഡൻസിലാണ് മത്സരം. ഉദ്ഘാടന മത്സരത്തിന് മുന്നോടിയായി ബോളിവുഡ് അഭിനേത്രി ദിഷ പട്ടാണിയുടെ ഡാൻസ് പെർഫോമൻസ് ഉണ്ടാവും. ഗായിക ശ്രേയാ ഘോഷാലിൻ്റെ സംഗീത പരിപാടിയും നടക്കും. ഐസിസി ചെയർമാൻ ജയ് ഷാ അടക്കമുള്ളവർ പരിപാടിയിൽ സംബന്ധിക്കുമെന്നാണ് വിവരം. ഉദ്ഘാടന മത്സരത്തിന് മുന്നോടിയായി ത്രിപ്തി ദിമിത്രി, അനന്യ പാണ്ഡെ, മാധുരി ദീക്ഷിത് തുടങ്ങിയവരും നൃത്തപരിപാടികൾ അവതരിപ്പിക്കും. ഇത്തവണ ഐപിഎൽ മത്സരങ്ങൾ നടക്കുന്ന 13 വേദികളിലും ഉദ്ഘാടന പരിപാടികളുണ്ടാവും.