5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

IPL 2025 Auction : സഞ്ജുവിൻ്റെ വിക്കറ്റെടുക്കാൻ ഇനി ഹസരങ്കയില്ല; ശ്രീലങ്കൻ ഓൾറൗണ്ടർ ഇനി മലയാളി താരത്തിനൊപ്പം കളിക്കും

IPL 2025 Auction Wanindu Hasaranga Sanju Samson : ശ്രീലങ്കൻ ഓൾറൗണ്ടർ വനിന്ദു ഹസരങ്ക രാജസ്ഥാൻ റോയൽസിലെത്തിയതോടെ സോഷ്യൽ മീഡിയ ആഘോഷത്തിലാണ്. ടി20യിൽ പലതവണ സഞ്ജുവിനെ പുറത്താക്കിയിട്ടുള്ള ഹസരങ്ക രാജസ്ഥാനിലെത്തുന്നതോടെ മലയാളി താരം രക്ഷപ്പെട്ടു എന്നാണ് നിരീക്ഷണം.

IPL 2025 Auction : സഞ്ജുവിൻ്റെ വിക്കറ്റെടുക്കാൻ ഇനി ഹസരങ്കയില്ല; ശ്രീലങ്കൻ ഓൾറൗണ്ടർ ഇനി മലയാളി താരത്തിനൊപ്പം കളിക്കും
വനിന്ദു ഹസരങ്ക, സഞ്ജു സാംസൺ (Image Courtesy – Social Media)
abdul-basith
Abdul Basith | Published: 24 Nov 2024 23:06 PM

ഐപിഎൽ ലേലത്തിൻ്റെ ആദ്യ ഘട്ടത്തിൽ പല ബിഡുകളും പരാജയപ്പെട്ടെങ്കിലും അവസാന ഘട്ടങ്ങളിൽ ചില ശ്രദ്ധേയമായ പർച്ചേസുകളിലൂടെ രാജസ്ഥാൻ റോയൽസ് കളത്തിലിറങ്ങിയിരുന്നു. ഇംഗ്ലണ്ട് പേസർ ജോഫ്ര ആർച്ചർ, ശ്രീലങ്കൻ സ്പിന്നർ മഹീഷ് തീക്ഷണ, ശ്രീലങ്കൻ ഓൾറൗണ്ടർ വനിന്ദു ഹസരങ്ക എന്നിവരെയാണ് രാജസ്ഥാൻ ഇതുവരെ വാങ്ങിയത്. ഇതിൽ വനിന്ദു ഹസരങ്ക ടീമിലെത്തിയതോടെ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമായ ഒരു നിരീക്ഷണം നടക്കുന്നുണ്ട്.

ഇതുവരെയുള്ള ടി20കളെടുത്താൽ ഹസരങ്കയുടെ ‘ബണ്ണി’ ആയിരുന്നു സഞ്ജു. എട്ട് തവണ ഇരുവരും മുഖാമുഖം ഏറ്റുമുട്ടിയിട്ടുണ്ട്. ഇതിൽ ആറ് തവണയും സഞ്ജുവിനെ പുറത്താക്കിയത് ഹസരങ്ക ആയിരുന്നു. ആകെ ഹസരങ്ക എറിഞ്ഞ 43 പന്തുകളിൽ സഞ്ജു നേടിയത് വെറും 40 റൺസ്. 93 ആണ് ഹസരങ്കയ്ക്കെതിരെ സഞ്ജുവിൻ്റെ സ്ട്രൈക്ക് റേറ്റ്. 2022 ഐപിഎലിൻ്റെ ഗ്രൂപ്പ് സ്റ്റേജിൽ രണ്ട് മത്സരത്തിലും സഞ്ജുവിനെ വീഴ്ത്തിയത് ഹസരങ്ക ആയിരുന്നു. രാജ്യാന്തര ടി20യിലും ഹസരങ്ക സഞ്ജുവിനെ പുറത്താക്കിയിട്ടുണ്ട്. എന്നാൽ, ഹസരങ്ക ഇപ്പോൾ രാജസ്ഥാനിലെത്തിയതോടെ സഞ്ജു രക്ഷപ്പെട്ടു എന്നതാണ് നിരീക്ഷണം.

ഐപിഎൽ ലേലത്തിൽ ജോഫ്ര ആർച്ചറും ട്രെൻ്റ് ബോൾട്ടും തങ്ങളുടെ പഴയ ടീമുകളിലേക്ക് തിരികെയെത്തിയിരുന്നു. ആർച്ചർ രാജസ്ഥാൻ റോയൽസിലേക്കും ബോൾട്ട് മുംബൈ ഇന്ത്യൻസിലേക്കുമാണ് തിരികെ എത്തിയത്. ഇരുവർക്കും രണ്ട് ഫ്രാഞ്ചൈസികളുമായി ബന്ധമുണ്ട്. ആരാധകർക്കും ഫ്രാഞ്ചൈസിക്കും വൈകാരികമായ അടുപ്പവും ഇവരോടുണ്ട്.

Also Read : IPL Auction 2025: മലയാളി പൊളിയല്ലേ..! വിഷ്ണു വിനോദ് ഐപിഎൽ കളിക്കും; താരത്തെ ടീമിലെത്തിച്ച് പഞ്ചാബ്

2015-16 സീസണിൽ സൺറൈസേഴ്സ് ഹൈദരാബാദിനായാണ് ബോൾട്ട് ഐപിഎൽ കരിയർ ആരംഭിച്ചത്. പിന്നീട് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്, ഡൽഹി ക്യാപിറ്റൽസ് എന്നീ ടീമുകൾക്കായി കളിച്ച ബോൾട്ട് 2020 സീസണിൽ മുംബൈയിലെത്തി. ബോൾട്ടും ജസ്പ്രീത് ബുംറയും മുംബൈ ബൗളിംഗിൻ്റെ നട്ടെല്ലായിരുന്നു. 2020 സീസണിൽ കിരീടം നേടാനും മുംബൈക്ക് സാധിച്ചു.

2022ലെ ലേലത്തിലാണ് ബോൾട്ടിനെ രാജസ്ഥാൻ റോയൽസ് ടീമിലെത്തിച്ചത്. രാജസ്ഥാന് വേണ്ടി അസാമാന്യ പ്രകടനങ്ങൾ നടത്തിയ ബോൾട്ട് ടീമിൻ്റെ സമീപകാല പ്രകടനങ്ങളിൽ നിർണായക പങ്കുവഹിച്ചു. ഈ സീസണിൽ ബോൾട്ടിനെ രാജസ്ഥാൻ നിലനിർത്തിയില്ല. തുടർന്നാണ് 12.50 കോടി രൂപ മുടക്കി ബോൾട്ടിനെ മുംബൈ ഇന്ത്യൻസ് തിരികെ ടീമിൽ എത്തിച്ചത്. 12.25 കോടി വരെ രാജസ്ഥാൻ വിളിച്ചെങ്കിലും മുംബൈ വിട്ടുകൊടുത്തില്ല.

2018 സീസണിൽ രാജസ്ഥാൻ റോയൽസിലൂടെയാണ് ജോഫ്ര ആർച്ചർ ഐപിഎൽ കരിയർ ആരംഭിക്കുന്നത്. രാജസ്ഥാനായി തുടരെ തകർപ്പൻ പ്രകടനങ്ങൾ നടത്തിയ ആർച്ചർ ടീമിൻ്റെ പ്രധാന താരങ്ങളിൽ ഒരാളായിരുന്നു. രാജസ്ഥാൻ നിരയിലെ ഏറ്റവും മികച്ച ബൗളറായിരുന്നു ആർച്ചർ. 2021ൽ പരിക്കേറ്റതിനെ തുടർന്ന് കളിക്കളത്തിൽ നിന്ന് വിട്ടുനിന്ന ജോഫ്രയെ രാജസ്ഥാൻ നിലനിർത്തിയില്ല. വളരെ സാവധാനത്തിലാണ് ആർച്ചർ കളിക്കളത്തിൽ തിരികെയെത്തിയത്. തുടർന്ന് 2023 സീസണിൽ മുംബൈ ഇന്ത്യൻസ് ആർച്ചറെ ടീമിലെത്തിച്ചു. അപ്പോഴും പരിക്കിലായിരുന്ന ആർച്ചർ ആ സീസണിൽ കളിച്ചില്ല. പിന്നീട് വീണ്ടും പരിക്കേറ്റ ആർച്ചറെ മുംബൈയും റിലീസ് ചെയ്തു. നിലവിൽ പരിക്കിൽ നിന്ന് മുക്തനായ താരം ഇംഗ്ലണ്ടിനായി കളിച്ചുതുടങ്ങിയെങ്കിലും ഫോമിലെത്തിയിട്ടില്ല. ഇതിനിടെയാണ് 12.50 കോടി രൂപയ്ക്ക് രാജസ്ഥാൻ ആർച്ചറെ തിരികെയെത്തിച്ചത്. ബോൾട്ടിന് വേണ്ടി രാജസ്ഥാൻ ശ്രമിച്ചത് പോലെ ആർച്ചറിനായും 12.25 കോടി വരെ മുംബൈ ശ്രമിച്ചു. എങ്കിലും രാജസ്ഥാൻ വിട്ടുകൊടുത്തില്ല.

Latest News