5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

IPL 2025 Auction : “ഞാൻ വിളിച്ചു, പക്ഷേ അവൻ ഫോണെടുത്തില്ല”; ശ്രേയാസിനോട് ക്യാപ്റ്റൻസിയെപ്പറ്റി സംസാരിച്ചില്ലെന്ന് റിക്കി പോണ്ടിംഗ്

IPL 2025 Auction Ricky Ponting Shreyas Iyer : ക്യാപ്റ്റൻസിയുടെ കാര്യത്തിൽ ശ്രേയാസ് അയ്യരുമായി സംസാരിച്ചില്ലെന്ന് പഞ്ചാബ് കിംഗ്സ് പരിശീലകൻ റിക്കി പോണ്ടിംഗ്. താൻ ശ്രേയാസിനെ ഫോൺ വിളിച്ചിരുന്നെങ്കിലും താരം ഫോണെടുത്തില്ല എന്നും പോണ്ടിംഗ് മാധ്യമപ്രവർത്തകരോട് പ്രതികരിച്ചു.

IPL 2025 Auction : “ഞാൻ വിളിച്ചു, പക്ഷേ അവൻ ഫോണെടുത്തില്ല”; ശ്രേയാസിനോട് ക്യാപ്റ്റൻസിയെപ്പറ്റി സംസാരിച്ചില്ലെന്ന് റിക്കി പോണ്ടിംഗ്
റിക്കി പോണ്ടിംഗ് (Image Courtesy – PBKS facebook)
abdul-basith
Abdul Basith | Published: 24 Nov 2024 19:29 PM

ശ്രേയാസ് അയ്യരിനോട് ക്യാപ്റ്റൻസിയെപ്പറ്റി സംസാരിച്ചില്ലെന്ന് പഞ്ചാബ് കിംഗ്സ് പരിശീലകൻ റിക്കി പോണ്ടിംഗ്. ലേലത്തിലെ ആദ്യ ഘട്ടത്തിന് ശേഷമുള്ള ഉച്ചഭക്ഷണത്തിൻ്റെ ഇടവേളയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പോണ്ടിംഗ്. 26.75 കോടി രൂപയ്ക്കാണ് പഞ്ചാബ് കിംഗ്സ് ശ്രേയാസിനെ ടീമിലെത്തിച്ചത്. ശ്രേയാസ് തന്നെയാവും പഞ്ചാബിൻ്റെ ക്യാപ്റ്റനെന്നാണ് റിപ്പോർട്ടുകൾ.

ഉച്ചഭക്ഷണത്തിൻ്റെ ഇടവേളയിലാണ് ശ്രേയാസ് അയ്യരാവുമോ പഞ്ചാബിൻ്റെ ക്യാപ്റ്റനെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യം. ഇതിന് മറുപടിയായി പോണ്ടിംഗ് പറഞ്ഞത്, ‘ക്യാപ്റ്റൻസിയെപ്പറ്റി ശ്രേയാസിനോട് ഇതുവരെ സംസാരിച്ചില്ല. ശ്രേയാസിനെ താൻ വിളിച്ചു. പക്ഷേ, അദ്ദേഹം കോൾ എടുത്തില്ല’ എന്നായിരുന്നു. മിച്ചൽ സ്റ്റാർക്ക് കഴിഞ്ഞ സീസണിൽ നേടിയ 24.75 കോടി രൂപ എന്ന റെക്കോർഡ് തകർത്താണ് അയ്യർ 26.75 കോടി രൂപയ്ക്ക് പഞ്ചാബിലെത്തിയത്. പിന്നീട് ഇത് 27 കോടി രൂപ നേടി ഋഷഭ് പന്ത് തകർക്കുകയായിരുന്നു.

ലേലം പുരോഗമിക്കുമ്പോൾ മുംബൈ ഇന്ത്യൻസും രാജസ്ഥാൻ റോയൽസും ഒഴികെയുള്ള ടീമുകൾ ഓരോ താരങ്ങളെയെങ്കിലും നേടിയിട്ടുണ്ട്. റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ 8.75 കോടി രൂപയ്ക്ക് ലിയാം ലിവിങ്സ്റ്റണെ മാത്രമാണ് സ്വന്തമാക്കിയത്.

Also Read : IPL 2025 Auction : ആദ്യ ഘട്ടത്തിൽ തന്നെ തകർന്നത് രണ്ട് റെക്കോർഡുകൾ; പുതിയ നിയമം ഉപയോഗിച്ചത് രണ്ട് തവണ

ശ്രേയാസും പന്തും റെക്കോർഡ് തുക സ്വന്തമാക്കിയപ്പോൾ ലേലത്തിൽ ഉയർന്ന വില പ്രതീക്ഷിച്ചിരുന്ന കെഎൽ രാഹുലിനെ 14 കോടി രൂപയ്ക്ക് ടീമിലെത്തിച്ചത് ഡൽഹി ക്യാപിറ്റൽസിന് നേട്ടമായി. രാഹുലിനായി റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു ശ്രമിച്ചേക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും 10.50 കോടിയിൽ അവർ ലേലം വിളി അവസാനിപ്പിച്ചു. 13.75 കോടിയിൽ ചെന്നൈ പിന്മാറിയതോടെയാണ് 14 കോടി രൂപയ്ക്ക് ഡൽഹി രാഹുലിനെ സ്വന്തമാക്കിയത്.

ലേലത്തിൻ്റെ ആദ്യ ഘട്ടത്തിൽ തന്നെ രണ്ട് റെക്കോർഡുകൾ തകർന്നു. ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വിലപിടിപ്പുള്ള താരമായി ആദ്യം ശ്രേയാസ് അയ്യരും ആ റെക്കോർഡ് തകർത്ത് ഋഷഭ് പന്തും ചരിത്രത്തിൽ ഇടം പിടിച്ചു. ആർടിഎമ്മിലെ പുതിയ നിയമമായ ടൈ ബ്രേക്കർ ബിഡ് ആദ്യ ഘട്ടത്തിൽ തന്നെ രണ്ട് തവണയാണ് ഉപയോഗിച്ചത്.

ആദ്യ ഘട്ടത്തിൽ വിവിധ ടീമുകളിലെത്തിയവർ ഇവർ

അർഷ്ദീപ് സിംഗ് (ഇന്ത്യ- പേസർ) :18 കോടി രൂപയ്ക്ക് പഞ്ചാബിൽ
ശ്രേയാസ് അയ്യർ (ഇന്ത്യ- ബാറ്റർ) : 26.75 കോടി രൂപയ്ക്ക് പഞ്ചാബിൽ
ജോസ് ബട്ട്ലർ (ഇംഗ്ലണ്ട്- വിക്കറ്റ് കീപ്പർ) : 15.75 കോടി രൂപയ്ക്ക് ഗുജറാത്തിൽ
ഋഷഭ് പന്ത് (ഇന്ത്യ- വിക്കറ്റ് കീപ്പർ) : 27 കോടി രൂപയ്ക്ക് ലക്നൗവിൽ
മിച്ചൽ സ്റ്റാർക്ക് (ഓസ്ട്രേലിയ- പേസർ) : 11.75 കോടി രൂപയ്ക്ക് ഡൽഹിയിൽ
കഗീസോ റബാഡ (ദക്ഷിണാഫ്രിക്ക- പേസർ) : 10.75 കോടി രൂപയ്ക്ക് ഗുജറാത്തിൽ
മുഹമ്മദ് ഷമി (ഇന്ത്യ- പേസർ) : 10 കോടി രൂപയ്ക്ക് ഹൈദരാബാദിൽ
ഡേവിഡ് മില്ലർ (ദക്ഷിണാഫ്രിക്ക- ബാറ്റർ) : 7.50 കോടി രൂപയ്ക്ക് ലക്നൗവിൽ
യുസ്‌വേന്ദ്ര ചഹൽ (ഇന്ത്യ- സ്പിന്നർ) : 18 കോടി രൂപയ്ക്ക് പഞ്ചാബിൽ
മുഹമ്മദ് സിറാജ് (ഇന്ത്യ- പേസർ) : 12.25 കോടി രൂപയ്ക്ക് ഗുജറാത്തിൽ
ലിയാം ലിവിങ്സ്റ്റൺ (ഇംഗ്ലണ്ട്- ഓൾറൗണ്ടർ) : 8.75 കോടി രൂപയ്ക്ക് ബെംഗളൂരുവിൽ
കെഎൽ രാഹുൽ (ഇന്ത്യ- വിക്കറ്റ് കീപ്പർ) : 14 കോടി രൂപയ്ക്ക് ഡൽഹിയിൽ

 

Latest News