IPL 2025 Auction : ഐപിഎൽ ലേലത്തിലെ ഏറ്റവും വിലകൂടിയ താരങ്ങൾ ഇതുവരെ

IPL 2025 Auction Most Expensive Players : 2025 ഐപിഎൽ താരലേലത്തിലെ ഏറ്റവും വിലപിടിച്ച താരങ്ങൾ എന്ന പട്ടികയെടുക്കുമ്പോൾ അതിനൊപ്പം ഐപിഎൽ ചരിത്രത്തിലെ തന്നെ ഏറ്റവും വിലപിടിച്ച താരങ്ങളെന്ന പട്ടികയിലും ഇവർ ഉൾപ്പെടും. ഈ താരങ്ങൾ ആരൊക്കെയാണ്?

IPL 2025 Auction : ഐപിഎൽ ലേലത്തിലെ ഏറ്റവും വിലകൂടിയ താരങ്ങൾ ഇതുവരെ

ഋഷഭ് പന്ത് (Image Credits - PTI)

Published: 

24 Nov 2024 20:22 PM

ഇക്കൊല്ലത്തെ ഐപിഎൽ ലേലം പുരോഗമിക്കുകയാണ്. രണ്ട് തവണയാണ് ഇതുവരെ ഐപിഎൽ ലേല റെക്കോർഡുകൾ തകർന്നത്. നാളെ ഒരു ദിവസം കൂടി ലേലം തുടരുമെങ്കിലും ഇന്നത്തെ റെക്കോർഡുകൾ നാളെ തകരാനിടയില്ല. ഋഷഭ് പന്ത് ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വിലകൂടിയ താരമെന്ന നേട്ടത്തിലെത്തിയപ്പോൾ തൊട്ടുപിന്നാലെ ശ്രേയാസ് അയ്യരുണ്ട്. ലേലത്തിൽ ഇതുവരെ ഏറ്റവും വിലകൂടിയ താരങ്ങൾ ആരൊക്കെയെന്ന് പരിശോധിക്കാം.

ഋഷഭ് പന്ത്
27 കോടി രൂപയ്ക്ക് ലക്നൗ സൂപ്പർ ജയൻ്റ്സിലെത്തിയ ഋഷഭ് പന്ത് ഐപിഎൽ ലേല റെക്കോർഡുകൾ തിരുത്തിക്കുറിച്ചു. ഐപിഎൽ ചരിത്രത്തിലെ തന്നെ ഏറ്റവും വിലപിടിപ്പുള്ള താരമെന്ന റെക്കോർഡാണ് പന്ത് സ്വന്തമാക്കിയത്. അരങ്ങേറിയതുമുതൽ ഇത് വരെ ഡൽഹി ഫ്രാഞ്ചൈസിയിൽ കളിച്ചിരുന്ന പന്ത് കഴിഞ്ഞ സീസണുകളിൽ ടീമിനെ നയിച്ചിരുന്നു. ലേലത്തിന് മുൻപ് പന്തിനെ ഡൽഹി റിലീസ് ചെയ്യുകയായിരുനു.

ശ്രേയാസ് അയ്യർ
26.75 കോടി രൂപയ്ക്ക് പഞ്ചാബ് കിംഗ്സ് ടീമിലെത്തിച്ച ശ്രേയാസ് അയ്യരാണ് പട്ടികയിൽ രണ്ടാമത്. ഐപിഎൽ ലേല ചരിത്രത്തിലെ ഏറ്റവും വിലകൂടിയ താരങ്ങളിൽ രണ്ടാമതാണ് ശ്രേയാസ്. കഴിഞ്ഞ സീസണിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ നയിച്ച് കിരീടം നേടിക്കൊടുത്ത ശ്രേയാസ് പ്രതിഫലത്തർക്കത്തെ തുടർന്നാണ് ടീം വിട്ടത്.

Also Read : Mallika Sagar: ലേലം ഒരു വശത്ത് തകർക്കട്ടെ, കോടികളുടെ താരലേലം നിയന്ത്രിക്കുന്ന മല്ലികാ സാഗറിനെക്കുറിച്ച് അറിയണ്ടേ ?

വെങ്കിടേഷ് അയ്യർ
23.75 കോടി രൂപയ്ക്ക് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൽ തിരികെയെത്തിയ വെങ്കിടേഷ് അയ്യർ ലേലത്തിലെ സർപ്രൈസ് പിക്ക് ആയി. കഴിഞ്ഞ ഏതാനും സീസണുകളിൽ കൊൽക്കത്തയ്ക്കായി കളിച്ചിരുന്ന വെങ്കി 2024 സീസണിൽ തകർപ്പൻ പ്രകടനങ്ങൾ നടത്തിയിരുന്നു. ലേലത്തിന് മുൻപ് വെങ്കിടേഷ് അയ്യരെ കൊൽക്കത്ത റിലീസ് ചെയ്യുകയായിരുന്നു.

യുസ്‌വേന്ദ്ര ചഹൽ
18 കോടി രൂപ നേടിയ യുസ്‌വേന്ദ്ര ചഹൽ ആണ് ഐപിഎൽ ചരിത്രത്തിൽ ഏറ്റവും ഉയർന്ന തുക ലഭിക്കുന്ന സ്പിന്നർ. പഞ്ചാബ് കിംഗ്സാണ് ഇത്രയും ഉയർന്ന വിലനൽകി 34കാരനായ ചഹലിനെ ടീമിലെത്തിച്ചത്. രാജസ്ഥാൻ റോയൽസിൻ്റെ പ്രധാന താരമായിരുന്ന ചഹലിനെ ഫ്രാഞ്ചൈസി നിലനിർത്തിയിരുന്നില്ല.

അർഷ്ദീപ് സിംഗ്
അർഷ്ദീപിനും ലഭിച്ചു 18 കോടി. അർഷ്ദീപിനെയും പഞ്ചാബ് കിംഗ്സ് തന്നെയാണ് ടീമിലെത്തിച്ചത്. ഹൈദരാബാദ് 15.75 കോടി വിളിച്ചപ്പോൾ പഞ്ചാബ് ആർടിഎം ഉപയോഗിച്ചു. ആർടിഎം ടൈബ്രേക്കറിൽ 18 കോടി രൂപയായിരുന്നു ഹൈദരാബാദിൻ്റെ ഓഫർ. ഇത് നൽകാമെന്നറിയിച്ചതോടെ അർഷ്ദീപ് പഞ്ചാബിലേക്ക്.

Related Stories
Sanju Samson : സഞ്ജു ക്യാമ്പില്‍ നിന്ന് വിട്ടുനിന്നത് കാരണം കാണിക്കാതെ; അച്ചടക്കനടപടി ഒഴിവാക്കിയത് ഭാവി ഓര്‍ത്തെന്ന് കെസിഎ; അസോസിയേഷന് സമൂഹമാധ്യമങ്ങളില്‍ പൊങ്കാല
ISL Kerala Blasters vs Northeast united : കട്ട പ്രതിരോധം ! നോര്‍ത്ത് ഈസ്റ്റ് ആക്രമണം അതിജീവിച്ചു; 10 പേരുമായി കളിച്ചിട്ടും സമനില പിടിച്ചുവാങ്ങി ബ്ലാസ്റ്റേഴ്‌സ്‌
ICC Champions Trophy 2025 India Squad : എല്ലാം പ്രതീക്ഷിച്ചതുപോലെ ! ചാമ്പ്യന്‍സ് ട്രോഫിക്ക് ഇന്ത്യന്‍ ടീമും റെഡി; സഞ്ജു ഇല്ല, ഷമി റിട്ടേണ്‍സ്‌
Rinku Singh – Priya Saroj: ഏറ്റവും പ്രായം കുറഞ്ഞ എംപിമാരിൽ ഒരാൾ; ആരാണ് റിങ്കു സിംഗിൻ്റെ പ്രതിശ്രുതവധു പ്രിയ സരോജ്
Sanju Samson: സഞ്ജുവിൻ്റെ ചാമ്പ്യൻസ് ട്രോഫി സ്വപ്നങ്ങൾക്ക് തിരിച്ചടി; കേരള ക്രിക്കറ്റ് അസോസിയേഷൻ്റെ പിടിപ്പുകേടെന്ന് വിമർശനം
Virat Kohli Luxury Watch Collection : അഞ്ച് ലക്ഷം മുതൽ 45 ലക്ഷം രൂപ വരെ വില; വിരാട് കോലിയുടെ വാച്ച് കളക്ഷനുകൾ ഇങ്ങനെ
മോഹൻലാലിനെ കണ്ട് ഉണ്ണി മുകുന്ദൻ; ചിത്രങ്ങൾ വൈറൽ
ചാമ്പ്യന്‍സ് ട്രോഫി; ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടാത്ത ഹതഭാഗ്യര്‍
വിവാഹം വേണ്ടെന്ന തീരുമാനം ലെന മാറ്റിയതിന് കാരണം?
വിറ്റാമിൻ ഡിയുടെ കുറവുണ്ടോ? ഇത് പതിവാക്കൂ