5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

IPL 2025 Auction : ആദ്യ ഘട്ടത്തിൽ ടീമിലെടുത്തില്ല; അവസാന റൗണ്ടിൽ അർജുൻ തെണ്ടുൽക്കർ മുംബൈയിൽ തിരികെ

IPL 2025 Auction Arjun Tendulkar : അർജുൻ തെണ്ടുൽക്കറിനെ വീണ്ടും സ്വന്തമാക്കി മുംബൈ ഇന്ത്യൻസ്. സച്ചിൻ തെണ്ടുൽക്കറിൻ്റെ മകനും ഓൾറൗണ്ടറുമായ അർജുനെ അടിസ്ഥാനവിലയായ 30 ലക്ഷം രൂപയാണ് മുംബൈ ടീമിലെത്തിച്ചത്. ആദ്യ ഘടത്തിൽ മുംബൈ അർജുനെ ടീമിൽ പരിഗണിച്ചിരുന്നില്ല. പിന്നീട് ആക്സിലറേറ്റഡ് റൗണ്ടിലാണ് അർജുനെ മുംബൈ സ്വന്തമാക്കിയത്.

IPL 2025 Auction : ആദ്യ ഘട്ടത്തിൽ ടീമിലെടുത്തില്ല; അവസാന റൗണ്ടിൽ അർജുൻ തെണ്ടുൽക്കർ മുംബൈയിൽ തിരികെ
അർജുൻ തെണ്ടുൽക്കർ (Image Credits – PTI)
abdul-basith
Abdul Basith | Updated On: 25 Nov 2024 22:47 PM

സച്ചിൻ തെണ്ടുൽക്കറിൻ്റെ മകനും ഓൾറൗണ്ടറുമായ അർജുൻ തെണ്ടുൽക്കർ ലേലത്തിൽ മുംബൈ ഇന്ത്യൻസിൽ തിരികെയെത്തി. കഴിഞ്ഞ സീസണുകളിൽ മുംബൈ ഇന്ത്യൻസിനായി കളിച്ചിരുന്ന അർജുൻ തെണ്ടുൽക്കറിൻ്റെ അടിസ്ഥാന വില 30 ലക്ഷം രൂപയായിരുന്നു. എന്നാൽ, ആദ്യ ഘട്ടത്തിൽ താരത്തിനായി മുംബൈ അടക്കം ആരും പാഡിൽ ഉയർത്തില്ല. പിന്നീട് അവസാനത്തെ ആക്സിലറേറ്റഡ് റൗണ്ടിലാണ് അടിസ്ഥാന വിലയ്ക്ക് അർജുൻ മുംബൈയിലെത്തിയത് മുംബൈ ആഭ്യന്തര ടീമിൽ ഇടം ലഭിക്കാത്തതിനെ തുടർന്ന് ഗോവ ടീമിലാണ് അർജുൻ ഇപ്പോൾ കളിക്കുന്നത്.

2020 മെഗാ ലേലത്തിലാണ് മുംബൈ അർജുനെ ആദ്യം ടീമിലെത്തിക്കുന്നത്. 2022ൽ വീണ്ടും മുംബൈ അർജുനെ സ്വന്തമാക്കി. 2020ൽ 20 ലക്ഷം രൂപയ്ക്കും 2022ൽ 30 ലക്ഷം രൂപയ്ക്കുമാണ് അർജുൻ മുംബൈയിലെത്തിയത്. 2022ലും അർജുൻ്റെ വില 20 ലക്ഷം ആയിരുന്നെങ്കിലും ഗുജറാത്ത് ടൈറ്റൻസ് 25 ലക്ഷം രൂപയ്ക്ക് പാഡിലുയർത്തിയപ്പോൾ 30 ലക്ഷം രൂപയ്ക്ക് മുംബൈ സച്ചിൻ്റെ മകനെ സ്വന്തമാക്കുകയായിരുന്നു. ഐപിഎലിൽ ആകെ അഞ്ച് മത്സരം കളിച്ച അർജുൻ മൂന്ന് വിക്കറ്റ് നേടിയിട്ടുണ്ട്.

Also Read : IPL Auction 2025: മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഐപിഎല്ലിലേക്ക്‌ ഒരു ഒന്നൊന്നര തിരിച്ചുവരവ്, സച്ചിന്‍ ബേബി സണ്‍റൈസേഴ്‌സില്‍

ലേലത്തിലെ വിൽ ജാക്ക്സിനെ ടീമിലെത്തിക്കാൻ മുംബൈക്ക് സാധിച്ചിരുന്നു. 5.25 കോടി രൂപയ്ക്കാണ് ഇംഗ്ലണ്ട് ഓൾറൗണ്ടറെ മുംബൈ സ്വന്തമാക്കിയത്. ജാക്ക്സിനായി പഞ്ചാബും ശ്രമിച്ചെങ്കിലും വിട്ടുകൊടുക്കാതെയാണ് മുംബൈ ജാക്ക്സിനെ ടീമിലെത്തിച്ചത്. വിൽ ജാക്ക്സ് കഴിഞ്ഞ സീസണിൽ ആർസിബിയ്ക്കായാണ് കളിച്ചത്. ആർസിബിയ്ക്കായി ഒരുൻ സെഞ്ചുറിയടക്കം നേടി വിസ്ഫോടനാത്മക പ്രകടനങ്ങളാണ് താരം നടത്തിയത്. ടോപ്പ് ഓർഡറിൽ തകർപ്പൻ ബാറ്ററും മോശമല്ലാത്ത ഓഫ് സ്പിന്നറുമായ താരത്തിമായി ആർസിബി ആർടിഎം കാർഡ് ഉപയോഗിക്കുമെന്ന് എല്ലാവരും കരുതി. എന്നാൽ, ആർടിഎം ഉപയോഗിക്കുന്നില്ലെന്ന് റോയൽ ചലഞ്ചേഴ്സ് മാനേജ്മെൻ്റ് അറിയിച്ചു. ഇതോടെയാണ് ജാക്ക്സ് മുംബൈയിലെത്തിയത്. ഇതോടെ മുംബൈ ഓക്ഷൻ ടേബിളിൽ നിന്ന് എഴുന്നേറ്റ ആകാശ് അംബാനി ആർസിബി ടേബിളിലെത്തി ജാക്ക്സിനായി ആർടിഎം ഉപയോഗിക്കാതിരുന്ന മാനേജ്മെൻ്റിനോട് നന്ദി അറിയിയിച്ചു. ടേബിളിലെ എല്ലാവർക്കും ഹസ്തദാനം നൽകി നന്ദി അറിയിച്ച ശേഷമാണ് ആകാശ് മടങ്ങിയത്.

ഭേദപ്പെട്ട ടീമിനെയാണ് മുംബൈ വിളിച്ചെടുത്തത്. ദക്ഷിണാഫ്രിക്കൻ വിക്കറ്റ് കീപ്പർ റയാൻ റിക്കിൾട്ടണെ ഒരു കോടി രൂപയ്ക്ക് മുംബൈ സ്വന്തമാക്കി. ഝാർഖണ്ഡിൻ്റെ ക്രിസ് ഗെയിൽ എന്നറിയപ്പെടുന്ന റോബിൻ മിൻസിനെ 65 ലക്ഷം രൂപയ്ക്കാണ് മുംബൈ ടീമിലെത്തിച്ചത്. 5.25 കോടി രൂപയ്ക്ക് നമൻ ധിറിനെ തിരിച്ചുപിടിച്ച അവർ മിച്ചൽ സാൻ്റ്നറെ 2 കോടി രൂപയ്ക്ക് സ്വന്തമാക്കി. അഫ്ഗാൻ്റെ സ്പിൻ മാന്ത്രികൻ അല്ലാഹ് ഗസൻഫർ 4.8 കോടി രൂപയ്ക്ക് മുംബൈയിലെത്തി. 12.5 കോടി രൂപയ്ക്ക് ട്രെൻ്റ് ബോൾട്ടിനെ തിരികെയെത്തിക്കാൻ സാധിച്ചത് മുംബൈയ്ക്ക് നേട്ടമായി. ദീപക് ചഹാർ (9.25 കോടി), റീസ് ടോപ്‌ലേ (75 ലക്ഷം), കരൺ ശർമ്മ (50 ലക്ഷം) എന്നിവരും മികച്ച പർച്ചേസുകളാണ്.

ജസ്പ്രിത് ബുംറ, സൂര്യകുമാർ യാദവ്, ഹാർദിക് പാണ്ഡ്യ, രോഹിത് ശർമ്മ, തിലക് വർമ്മ എന്നിവരെയാണ് മുംബൈ റിട്ടെയ്ൻ ചെയ്തത്.

Latest News