IPL 2025: ആരാധകരും പറയുന്നു, പന്തും കിഷനും വേണ്ട; സഞ്ജു മതി
Sanju Samson vs Rishabh Pant vs Ishan Kishan: ഇംഗ്ലണ്ടിനെതിരെ നടന്ന ടി20 പരമ്പരയില്‍ പരിക്കേറ്റ സഞ്ജു പൂര്‍ണമായും കായികക്ഷമത വീണ്ടെടുക്കാത്തതിനാല്‍ ആദ്യ മൂന്ന് മത്സരങ്ങളില്‍ ബാറ്റിങിന് മാത്രമാണ് എന്‍സിഎ അനുമതി നല്‍കിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ താരം പൂര്‍ണമായും കായികക്ഷമത വീണ്ടെടുത്തു

സഞ്ജു സാംസണ്‍, ഋഷഭ് പന്ത്, ഇഷന്‍ കിഷന്‍. ഇന്ത്യന്‍ ക്രിക്കറ്റിന്റെ വിക്കറ്റ് കീപ്പര്‍മാരെക്കുറിച്ചുള്ള ചര്‍ച്ചകളില്‍ മുന്നില്‍ നില്‍ക്കുന്ന മൂന്ന് പേരുകള്‍. മികച്ച പ്രകടനം നടത്തിയാല്‍ ഏറെ പ്രശംസിക്കപ്പെടുകയും, അതുപോലെ മോശം ഫോം കാഴ്ചവച്ചാല്‍ ഏറെ ക്രൂശിക്കപ്പെടുകയും ചെയ്യുന്ന മൂന്ന് താരങ്ങള്‍. ഓരോ ഐപിഎല്‍ സീസണിലും ഈ മൂന്ന് താരങ്ങളുടെ പ്രകടനങ്ങള്‍ ഏറെ വിലയിരുത്തലുകള്‍ക്ക് വിധേയമാകാറുണ്ട്. ചര്‍ച്ച ചെയ്യപ്പെടാറുണ്ട്. പതിവുപോലെ ഇത്തവണത്തെ ഐപിഎല്‍ സീസണിലും മൂവരുടെയും പ്രകടനങ്ങള്‍ ഇഴകീറി പരിശോധിക്കുകയാണ് ആരാധകരും മുന്‍താരങ്ങളും. പന്തിനെയും, കിഷനെയും താരതമ്യം ചെയ്താല്‍ ഇത്തവണയും സഞ്ജുവാണ് ഏറെ മുന്നിലെന്നാണ് ആരാധകരുടെ നിരീക്ഷണം.
ഇഷന്‍ കിഷന്‍
താരലേലത്തിന് മുമ്പ് മുംബൈ ഇന്ത്യന്‍സ് റിലീസ് ചെയ്ത ഇഷന്‍ കിഷനെ 11.25 കോടി രൂപയ്ക്കാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് സ്വന്തമാക്കിയത്. രാജസ്ഥാന്‍ റോയല്‍സിനെതിരായ ആദ്യ മത്സരത്തില്‍ ഇഷന്‍ വിമര്‍ശകരുടെ വായടപ്പിച്ചു. 47 പന്തില്‍ 106 നോട്ടൗട്ട്. ഐപിഎല്ലിലെ ആദ്യ സെഞ്ചുറി. മാന്‍ ഓഫ് ദ മാച്ച്. ഇതിന് പിന്നാലെ ബിസിസിഐയുടെ വാര്‍ഷിക കരാറിലേക്ക് കിഷന്‍ തിരികെയെത്തിയേക്കുമെന്നും അഭ്യൂഹമേറി.




Ishan kishan in IPL 2025
1. 100(47) vs RR
2. 00(01) vs LSG
3. 02(05) vs DC
4. 02(05) vs KKR#IPL2025 #IshanKishan #SunrisersHyderabad #TATAIPL pic.twitter.com/m2eHP7L64K— Cricket _talks (@Cric_nzz) April 4, 2025
എന്നാല്‍ പിന്നീടങ്ങോട്ടുള്ള ഇഷന്റെ പ്രകടനം അത്യന്തം ദയനീയമായിരുന്നു. ലഖ്‌നൗവിനെതിരെ ഗോള്‍ഡന്‍ ഡക്ക്. ഡല്‍ഹിക്കെതിരെ അഞ്ച് പന്തില്‍ രണ്ട്. കൊല്‍ക്കത്തയ്‌ക്കെതിരെയും അഞ്ച് പന്തില്‍ രണ്ട്. ഇപ്പോഴിതാ, ബിസിസിഐയുടെ വാര്‍ഷിക കരാറിലും കിഷന് സ്ഥാനമുണ്ടായേക്കില്ലെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
That’s the reason ishan kishan was not selected ODI opener over shubman gill. Scores in one match and then grails in next coming matches due to his arrogance and over confidence. Now no one will target him and Abhishek Sharma .reddy the next pandya is failing again and again.
— vik (@Vishavj24049960) April 3, 2025
ഋഷഭ് പന്ത്
ഇഷന്‍ കിഷന് ഈ സീസണില്‍ പറയാന്‍ ഒരു സെഞ്ചുറിയുടെ കഥയെങ്കിലും ഉണ്ട്. എന്നാല്‍ ഋഷഭ് പന്തിന്റെ കാര്യം അങ്ങനെയല്ല. ടി20 ലോകകപ്പിലെ ഇന്ത്യയുടെ ഒന്നാം നമ്പര്‍ വിക്കറ്റ് കീപ്പറായിരുന്ന പന്തിന് ഇതുവരെ നടന്ന മൂന്ന് മത്സരങ്ങില്‍ ഒരെണ്ണത്തില്‍ പോലും 20ന് അപ്പുറം സ്‌കോര്‍ ചെയ്യാന്‍ പറ്റിയിട്ടില്ല. ഡല്‍ഹിക്കെതിരായ ആദ്യ മത്സരത്തില്‍ ആറു പന്തില്‍ പൂജ്യം. സണ്‍റൈസേഴ്‌സിനെതിരെ 15 പന്തില്‍ 15. പഞ്ചാബിനെതിരെ അഞ്ച് പന്തില്‍ രണ്ട്.
Rishabh Pant Plays Today 🔥💪🏻 pic.twitter.com/o0cExGRFS8
— ' (@KLfied_edits) April 4, 2025
മുന്‍ സീസണില്‍ ഡല്‍ഹിയുടെ നായകനായിരുന്ന പന്തിനെ ഇത്തവണ 27 കോടി രൂപയ്ക്കാണ് ലഖ്‌നൗ സ്വന്തമാക്കിയത്. ഐപിഎല്‍ താരലേലചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന തുക. പക്ഷേ, പന്തിന്റെ പ്രകടനത്തില്‍ മാത്രം ആ താരപ്പെരുമ കാണാനില്ലെന്നാണ് ആരാധകരുടെ വിമര്‍ശനം.
സഞ്ജു സാംസണ്‍
പതിവുപോലെ ഇത്തവണയും സഞ്ജു സാംസണ്‍ ഐപിഎല്‍ ആരംഭിച്ചത് തകര്‍പ്പന്‍ പ്രകടനത്തോടെയായിരുന്നു. സണ്‍റൈസേഴ്‌സിനെതിരെ 37 പന്തില്‍ 66 റണ്‍സ് നേടി. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ നിരാശപ്പെടുത്തി. നേടാനായത് 11 പന്തില്‍ 13 റണ്‍സ് മാത്രം. ചെന്നൈയ്‌ക്കെതിരെ നേടിയത് 16 പന്തില്‍ 20. നിതീഷ് റാണയ്‌ക്കൊപ്പം റോയല്‍സിന് മികച്ച തുടക്കം നല്‍കാന്‍ സഞ്ജുവിനായി.
Good question! While KKR has shown flashes of brilliance, their inconsistency, especially in batting, has been a concern this season. RR, on the other hand, boasts a dynamic top order (Sanju Samson, Yashasvi Jaiswal, and Nitish Rana) and a more balanced squad with depth in both…
— Ask Perplexity (@AskPerplexity) April 3, 2025
ഇംഗ്ലണ്ടിനെതിരെ നടന്ന ടി20 പരമ്പരയില്‍ പരിക്കേറ്റ സഞ്ജു പൂര്‍ണമായും കായികക്ഷമത വീണ്ടെടുക്കാത്തതിനാല്‍ ആദ്യ മൂന്ന് മത്സരങ്ങളില്‍ ബാറ്റിങിന് മാത്രമാണ് എന്‍സിഎ അനുമതി നല്‍കിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ താരം പൂര്‍ണമായും കായികക്ഷമത വീണ്ടെടുത്തു.
റോയല്‍സിന്റെ അടുത്ത മത്സരം മുതല്‍ ക്യാപ്റ്റന്‍ സ്ഥാനത്തേക്കും തിരിച്ചെത്തും. 100 ശതമാനം മാച്ച് ഫിറ്റായ സഞ്ജുവില്‍ നിന്ന് ഇനി മികച്ച പ്രകടനം ഉണ്ടാകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.