IPL 2025: ‘ഈ സാല’യും നോക്കണ്ട, ഇത്തവണ ആര്‍സിബി അവസാന സ്ഥാനത്ത്; കാരണം ഇതാണ്
Royal Challengers Bengaluru: ക്ലബ് പ്രൈറി ഫയർ പോഡ്‌കാസ്റ്റിലാണ് ഗില്‍ക്രിസ്റ്റ് തമാശയ്ക്ക് വെടിമരുന്നിട്ടത്. താന്‍ സംസാരിക്കുന്നത് വിരാടിനെതിരെയോ, അവരുടെ ആരാധകര്‍ക്കെതിരെയോ അല്ല. ആരാധകരോട് ക്ഷമ ചോദിക്കുന്നു. പക്ഷേ, അവര്‍ അവരുടെ റിക്രൂട്ടിംഗ് ഏജന്റുമാരോട് സംസാരിക്കണമെന്നും ഗില്‍ക്രിസ്റ്റ്

ടീമിലുള്ളതെല്ലാം മികച്ച താരങ്ങള്‍. പിന്തുണയ്ക്കാനെത്തുന്നത് നിരവധി ആരാധകര്‍. ഒന്നിനും കുറവില്ലാത്ത റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന് കിരീടം മാത്രമാണ് ഇല്ലാത്തത്. ഓരോ സീസണും പ്രതീക്ഷയോടെ തുടങ്ങി നിരാശയോടെ അവസാനിപ്പിക്കുന്ന ടീം. പതിവുപോലെ ഇത്തവണയും ആര്‍സിബിയും ആരാധകരും പ്രതീക്ഷയിലാണ്. എന്നാല്‍ ഇത്തവണയും ആര്‍സിബി കപ്പ് നേടില്ലെന്നും, മാത്രമല്ല ഏറ്റവും അവസാന സ്ഥാനത്തായിരിക്കുമെന്നാണ് മുന്‍ ഓസീസ് താരം ആദം ഗില്‍ക്രിസ്റ്റിന്റെ പ്രവചനം. തമാശരൂപേണയായിരുന്നു ഗില്‍ക്രിസ്റ്റിന്റെ പ്രതികരണം.
ഇത്തവണ ആര്‍സിബിയില്‍ നിരവധി ഇംഗ്ലണ്ട് താരങ്ങളുണ്ടെന്നും, അതുകൊണ്ട് ആര്‍സിബി അവസാന സ്ഥാനത്തെത്തുമെന്നുമാണ് തമാശയ്ക്ക് ഗില്‍ക്രിസ്റ്റ് പറഞ്ഞത്. ക്ലബ് പ്രൈറി ഫയർ പോഡ്‌കാസ്റ്റിലാണ് ഗില്‍ക്രിസ്റ്റ് തമാശയ്ക്ക് വെടിമരുന്നിട്ടത്. താന്‍ സംസാരിക്കുന്നത് വിരാടിനെതിരെയോ, അവരുടെ ആരാധകര്‍ക്കെതിരെയോ അല്ല. ആരാധകരോട് ക്ഷമ ചോദിക്കുന്നു. പക്ഷേ, അവര്‍ അവരുടെ റിക്രൂട്ടിംഗ് ഏജന്റുമാരോട് സംസാരിക്കണമെന്നും 2009ലെ ഐപിഎല്‍ ഫൈനലില്‍ ആര്‍സിബിയെ കീഴടക്കി ജേതാക്കളായ ഡെക്കാന്‍ ചാര്‍ജേഴ്‌സിന്റെ ക്യാപ്റ്റന്‍ കൂടിയായിരുന്ന ഗില്‍ക്രിസ്റ്റ് കൂട്ടിച്ചേര്‍ത്തു.
മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ മൈക്കൽ വോണും പോഡ്കാസ്റ്റില്‍ പങ്കെടുത്തു. ഡൽഹി ക്യാപിറ്റൽസ് അവസാന സ്ഥാനക്കാരാകുമെന്നായിരുന്നു വോണിന്റെ പ്രവചനം. ഉയർന്ന നിലവാരമുള്ള ഇന്ത്യൻ ബാറ്റ്സ്മാൻമാരുടെ അഭാവം ഡല്‍ഹി ക്യാപിറ്റല്‍സിനെ ദോഷകരമായി ബാധിക്കുമെന്ന് വോണ്‍ പറഞ്ഞു.




ഡല്‍ഹി ക്യാപിറ്റല്‍സിന് മികച്ച ടീമിനെ ലഭിച്ചിട്ടില്ലെന്ന് താന്‍ കരുതുന്നു. ആ വിക്കറ്റുകളിൽ കളിക്കാൻ ഉയർന്ന നിലവാരമുള്ള ഇന്ത്യൻ ബാറ്റ്സ്മാൻമാരെ ആവശ്യമാണ്. കെ.എല്‍. രാഹുല്‍ മാത്രമാണ് അവര്‍ക്കുള്ളത്. അവർക്ക് വേണ്ടത്ര നിലവാരമുള്ള ഇന്ത്യൻ ബാറ്റ്‌സ്മാൻമാരില്ലെന്നും വോണ്‍ വ്യക്തമാക്കി. ഐപിഎല്ലില്‍ ഇതുവരെ കിരീടം നേടാനാകാത്ത ടീമുകളില്‍ ആര്‍സിബിക്കൊപ്പമുള്ള ടീമാണ് ഡല്‍ഹി ക്യാപിറ്റല്‍സും.
Read Also : IPL 2025: റോയല്‍സിന് വേണ്ടി സഞ്ജു ചെയ്തത് വലിയ സാഹസം; നേരിടേണ്ടത് വെല്ലുവിളികളും
ആര്‍സിബി ടീം: വിരാട് കോഹ്ലി, രജത് പടിദാര്‍, യാഷ് ദയാല്‍, ഫില്‍ സാള്‍ട്ട്, ലിയം ലിവിങ്സ്റ്റണ്‍, ടിം ഡേവിഡ്, ജേക്കബ് ബേഥല്‍, റൊമാരിയോ ഷെപ്പേര്‍ഡ്, ജോഷ് ഹേസല്‍വുഡ്, നുവാന്‍ തുഷാര, ദേവ്ദത്ത് പടിക്കല്‍, ജിതേഷ് ശര്‍മ, ക്രുണാല്‍ പാണ്ഡ്യ, റാസിദ് ദര്‍, മനോജ് ഭണ്ടാഗെ, സ്വാസ്തിക് ചിക്കാര, ഭുവനേശ്വര്‍ കുമാര്‍, സുയാഷ് ശര്‍മ, ലുങ്കി എന്‍ഗിഡി, സ്വപ്‌നില്‍ സിങ്, മൊഹിത് രഥി, അഭിനന്ദന്‍ സിങ്.
ഡല്‍ഹി ക്യാപിറ്റല്‍സ്: അശുതോഷ് ശര്‍മ, ഫാഫ് ഡു പ്ലെസിസ്, ജേക്ക് ഫ്രേസര്‍ മക്ഗുര്‍ക്ക്, കരുണ്‍ നായര്‍, സമീര്‍ റിസ്വി, അജയ് മണ്ടല്‍, അക്‌സര്‍ പട്ടേല്‍, മാധവ് തിവാരി, മാനവന്ത് കുമാര്‍, ത്രിപുരന വിജയ്, കെഎല്‍ രാഹുല്‍, അഭിഷേക് പോറല്‍, ഡൊനോവന്‍ ഫെരേര, ട്രിസ്റ്റണ്‍ സ്റ്റബ്‌സ്, ദര്‍ശന്‍ നല്‍കണ്ടെ, ദുശ്മന്ത ചമീര, കുല്‍ദീപ് യാദവ്, മിച്ചല്‍ സ്റ്റാര്‍ക്ക്, മോഹിത് ശര്‍മ, മുകേഷ് കുമാര്‍, ടി നടരാജന്‍, വിപ്രജ് നിഗം.