5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

IPL 2025 :ഐപിഎൽ പൂരം മാർച്ച് 22 മുതൽ; കലാശപ്പോര് മെയ് 25 കൊൽക്കത്തയിൽ

IPL 2025: ഉദ്ഘാടന മത്സരത്തിൽ ഈഡൻ ഗാർഡൻസിൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെ നിലവിലെ ചാമ്പ്യൻമാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് നേരിടും.

IPL 2025 :ഐപിഎൽ പൂരം മാർച്ച് 22 മുതൽ; കലാശപ്പോര് മെയ് 25 കൊൽക്കത്തയിൽ
IPLImage Credit source: getty images
sarika-kp
Sarika KP | Updated On: 16 Feb 2025 19:10 PM

മുംബൈ: ഐപിഎൽ 2025 പതിനെട്ടാം സീസൺ മാര്‍ച്ച് 22ന് ആരംഭിക്കും. ഉദ്ഘാടന മത്സരത്തിൽ ഈഡൻ ഗാർഡൻസിൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെ നിലവിലെ ചാമ്പ്യൻമാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് നേരിടും. പതിമൂന്ന് വേദികളിലായാണ് മത്സരം. ഫൈനൽ ഉൾപ്പെടെ 74 മത്സരങ്ങൾ നടക്കും. ഫൈനൽ മെയ് 25ന് കൊൽക്കത്തയിൽ വെച്ച് നടക്കും.

മാർച്ച് 23ന് ചെന്നൈ സൂപ്പർ കിംഗ്സ് – മുംബൈ ഇന്ത്യൻസ് പോരാട്ടം നടക്കും ചെന്നൈയിൽ വച്ചാണ് കളി. മലയാളി താരം സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ റോയൽസിന്റെ ആദ്യ മത്സരം മാർച്ച 26ന് നടക്കും. ഗുവാഹത്തിയിൽ വച്ചാണ് കളി. കൊൽക്കത്തയാണ് എതിരാളികൾ.

Also Read:റെഡ് ബോളില്‍ ഇനിയൊരങ്കത്തിന് ബാല്യമില്ല; രോഹിത് ശര്‍മയെ ടെസ്റ്റിലേക്ക് പരിഗണിച്ചേക്കില്ല; ഹിറ്റ്മാന്റെ ‘ഹിറ്റ്’ ഇനി ഏകദിനത്തില്‍ മാത്രം?

ആദ്യ ക്വാളിഫയർ മെയ് 20നാണ്. മെയ് 21ന് എലിമിനേറ്ററും മെയ് 23ന് രണ്ടാം ക്വാളിഫയറും നടക്കും. മെയ് 25നാണ് കലാശ പോരാട്ടം. ആദ്യ ക്വാളിഫയറും എലിമിനേറ്ററും ഹൈദരാബാദിലാണ് നടക്കുന്നത്. രണ്ടാമത്തെ ക്വാളിഫയറും ഫൈനലും കൊൽക്കത്തയിലാണ്.