MS Dhoni : അവസാന മത്സരം എന്ന്? ചെന്നൈ മാനേജ്മെൻ്റിന് വ്യക്തത നൽകി എം എസ് ധോണി
MS Dhoni Retirement : റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരെയുള്ള മത്സരത്തിൽ തോൽവിക്ക് പിന്നാലെ ആർസിബി താരങ്ങൾ കൈ നൽകാതെയാണ് എം എസ് ധോണി കളം വിട്ടത്
ഇന്ത്യൻ പ്രീമിയർ ലീഗൻ്റെ ചരിത്രത്തിൽ അഞ്ച് തവണ കിരീടത്തിൽ മുത്തമിട്ട രണ്ട് ക്യാപ്റ്റന്മാരിൽ ഒരാളാണ് എം എസ് ധോണി. ഐപിഎൽ 2024 സീസണിന് മുമ്പ് ചെന്നൈ സൂപ്പർ കിങ്സിൻ്റെ ക്യാപ്റ്റൻസി സ്ഥാനം റുതുരാജ് ഗെയ്ക്വാദിന് നൽകിയതിന് ശേഷവും എം എസ് ധോണി സിഎസ്കെയെ പിന്നിൽ നിന്നും നയിച്ചു. ക്യാപ്റ്റൻസി കൈമാറ്റം വന്നതോടെ 2024 സീസണോടെ ധോണി ഐപിഎല്ലിന് വിട പറയുമെന്നായിരുന്നു ആരാധകർ കരുതിയിരുന്നത്.
ചിന്നസ്വാമി സ്റ്റേഡിയത്തിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരെയുള്ള മത്സരത്തിൽ തോറ്റ് ചെന്നൈ പുറത്തായതിന് പിന്നാലെ ആർസിബി താരങ്ങൾക്ക് കൈ പോലും നൽകാതെയാണ് ധോണി കളം വിട്ടത്. മത്സരത്തിന് ശേഷം സമ്മാനദാന ചടങ്ങിൽ താരമെത്തുമെന്ന് കരുതി 50 കോടിയോളം പേരായിരുന്നു കാത്തിരുന്നത്. എന്നാൽ തൊട്ടടുത്ത ദിവസം ധോണി തൻ്റെ സ്വദേശമായ റാഞ്ചിയിലേക്ക് മടങ്ങി. പക്ഷെ ചെന്നൈയുടെയും തലയുടെയും ആരാധകർക്ക് ധോണി ഇനി ഐപിഎല്ലിൽ തുടരുമോ എന്ന് കാര്യത്തിൽ വ്യക്തതയില്ല.
അതേസമയം ടൈംസ് ഓഫ് ഇന്ത്യയുടെ പുതിയ റിപ്പോർട്ട് പ്രകാരം ധോണി ഉടൻ ഐപിഎല്ലിൽ നിന്നും വിരമിക്കില്ല. ഇത് സംബന്ധിച്ച് താരം തന്നെ ചെന്നൈ ടീം മാനേജ്മെൻ്റിനോട് അറിയിപ്പ് നൽകിട്ടുണ്ട്. പൂർണമായിട്ടുള്ള ഒരു തീരുമാനം എടുക്കുന്നതിനായി അൽപം സമയം വേണമെന്ന് താരം തൻ്റെ മാനേജ്മെൻ്റിനോടായി ആവശ്യപ്പെട്ടുയെന്നാണ് ടൈംസ് ഓഫ് ഇന്ത്യ തങ്ങളുടെ വൃത്തത്തെ ഉദ്ദരിച്ചുകൊണ്ട് റിപ്പോർട്ട് ചെയ്യുന്നത്. കഴിഞ്ഞ സീസണിൽ കപ്പ് ഉയർത്തിയ താരം തൻ്റെ അവസാന മത്സരം ചെന്നൈയുടെ തട്ടകമായ ചെപ്പോക്കിൽ വെച്ചാകുമെന്ന് ധോണി നേരത്തെ വ്യക്തമാക്കിട്ടുണ്ടായിരുന്നു.
ഇതും വായിക്കൂ
ALSO READ : RCB vs CSK: ‘തല’ തെറിപ്പിച്ച് RCB പ്ലേഓഫിലേക്ക്; നിറകണ്ണുകളോടെ അനുഷ്‌കയും കൊഹ്‌ലിയും
ധോണി 2025 സീസണിൽ തുടരാന്നായി ബിസിസിഐയുടെ മറ്റൊരു തീരുമാനത്തിനായി കാത്തിരിക്കുകയാണെന്നും ടിഒഐ തങ്ങളുടെ റിപ്പോർട്ടിൽ കൂട്ടിച്ചേർക്കുന്നുണ്ട്. ബിസിസഐ ഐപിഎല്ലിൽ നിന്നും ഇംപാക്ട് സബ് പ്ലെയർ നിയമം പിൻവലിക്കുകയാണെങ്കിൽ താരം അടുത്ത സീസണിൽ ഉണ്ടാകുമെന്ന കാര്യത്തിൽ സംശയമായിരിക്കും. ഇംപാക്ട് പ്ലെയർ നിയമം പിൻവലിച്ചാൽ താരത്തിന് മുഴുവൻ സമയം പിച്ചിൽ ചിലവഴിക്കേണ്ടി വരും. എന്നാൽ നിയമം തുടർന്നൽ സബ്സ്റ്റിറ്റ്യൂട്ടായി രണ്ട് ഓവർ മാത്രം പിച്ചിൽ ചിലവഴിക്കാനാകും താരം അടുത്ത സീസണിൽ ശ്രമിക്കുക.
അതേസമയം ഐപിഎല്ലിൽ നാളെ ചൊവ്വാഴ്ച മുതൽ പ്ലേഓഫ് മത്സരങ്ങൾക്ക് തുടക്കമാകും. പോയിൻ്റ് പട്ടികയിലെ ആദ്യ രണ്ട് സ്ഥാനക്കാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സും സൺറൈസേഴ്സ് ഹൈദരാബാദുമാണ് ആദ്യ ക്വാളിഫയറിൽ ഏറ്റുമുട്ടുക. കഴിഞ്ഞ ദിവസം ഏറ്റവും അവസാനമായി നടന്ന കെകെആർ രാജസ്ഥാൻ റോയൽസ് ലീഗ് മത്സരം മഴയെ തുടർന്ന് ഉപേക്ഷിച്ചതോടെയാണ് രാജസ്ഥാനെ പിന്തള്ളി ഹൈദരാബാദ് പോയിൻ്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തെത്തിയത്. നാളെയാണ് മൂന്നാം സ്ഥാനത്തുള്ള രാജസ്ഥാൻ്റെ പ്ലേഓഫ് മത്സരം. ആദ്യ എലിമിനേറ്ററിൽ ആർസിബിയെ രാജസ്ഥാൻ നേരിടും.