5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

IPL 2024 : വിവാദങ്ങൾ അവസാനിപ്പിക്കാം; സഞ്ജുവിൻ്റേത് ഔട്ടാണ്; പുതിയ വീഡിയോ പുറത്ത്

Sanju Samson Dismissal Controversy : ഡൽഹി ക്യാപിറ്റൽസിനെതിരെ 86 റൺസെടുത്ത സെഞ്ചുറിയിലേക്ക് സഞ്ജു സാംസൺ കുതിച്ചപ്പോഴാണ് ആ വിവാദമായ പുറത്താകൾ സംഭവിച്ചത്

IPL 2024 : വിവാദങ്ങൾ അവസാനിപ്പിക്കാം; സഞ്ജുവിൻ്റേത് ഔട്ടാണ്; പുതിയ വീഡിയോ പുറത്ത്
jenish-thomas
Jenish Thomas | Published: 09 May 2024 17:38 PM

ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇപ്പോൾ ഏറ്റവും കൂടുതൽ ചർച്ചയാകുന്ന ഡൽഹി ക്യാപിറ്റൽസിനെതിരെയുള്ള മത്സരത്തിൽ രാജസ്ഥാൻ റോയൽ ക്യാപ്റ്റൻ സഞ്ജു സാംസണിൻ്റെ വിവാദമായ പുറത്താകൽ. 86 റൺസെടുത്ത് രാജസ്ഥാനെ ഡൽഹി ഉയർത്തിയ 222 റൺസെന്ന വിജയലക്ഷ്യത്തിലേക്ക് സഞ്ജു നയിക്കുമ്പോഴാണ് വിവാദമായ സംഭവവികാസങ്ങൾക്ക് തുടക്കമാകുന്നത്. ആ പുറത്താകൽ മത്സരത്തിലെ രാജസ്ഥാൻ്റെ വിധി തന്നെ മാറ്റി കുറിച്ചു.

വിവാദം ഇങ്ങനെ

മുകേഷ് കുമാർ എറിഞ്ഞ 16-ാം ഓവറിലെ നാലാം പന്ത് സഞ്ജു ലോങ് ഓണിലേക്ക് നീട്ടി അടിച്ചു. ബൗണ്ടറി ലൈനിൽ നിന്നും ആ ഷോട്ട് ഡൽഹിയുടെ വെസ്റ്റ് ഇൻഡീസ് താരം ഷായി ഹോപ്പ് കൈക്കലാക്കുകയും ചെയ്തു. ബൗണ്ടറി ലൈനിന് സമീപം ഹോപ്പ് ക്യാച്ചെടുത്തതിനാൽ ഫീൽഡ് അമ്പർ അനന്തപത്മനാഭൻ വിക്കറ്റ് പുനഃപരിശോധിക്കാൻ തേർഡ് അമ്പയർ മൈക്കിൾ ഗഫിന് നിർദേശം നൽകി. തേർഡ് അമ്പയർ സഞ്ജുവിനെതിരെ ഔട്ട് വിധിക്കുകയും ചെയ്തു.

എന്നാൽ റീപ്ലേകളിൽ സഞ്ജുവിൻ്റെ ക്യാച്ചെടുത്ത വിൻഡീസ് താരത്തിൻ്റെ കാല് ബൗണ്ടറി ലൈനി തട്ടിയതായി വലിയ സംശയം ഉയർന്നു. ഇക്കാര്യം സഞ്ജു ഫീൽഡ് അമ്പയർമാരെ ചൂണ്ടിക്കാട്ടിയെങ്കിൽ തേർഡ് അമ്പയർ നൽകിയ വിധി അന്തിമമാണെന്ന് അറിയിക്കുകയും ചെയ്തു. കൂടാതെ അമ്പയർമാരെ ചോദ്യം ചെയ്തതിന് മലയാളി താരത്തിന് ബിസിസിഐ മാച്ച് 30% പിഴയായി അടയ്ക്കാനും നിർദേശിച്ചു.

സഞ്ജുവിൻ്റേത് ഔട്ടാണോ?

സഞ്ജുവിൻ്റെ പുറത്താകൽ സോഷ്യൽ മീഡിയയിൽ വലിയ തോതിൽ ചർച്ചയായി. വലിയ ഒരു പക്ഷം ആരാധകർ സഞ്ജുവിൻ്റേത് ഔട്ടല്ലയെന്ന് നിലപാടിൽ ഉറച്ച് നിന്നും. ആരാധകർക്ക് പുറമെ മുൻ ക്രിക്കറ്റ് താരങ്ങളും വിദഗ്ധരും നിലപാട് എടുത്തതോടെ ഐപിഎൽ സംഘാടകർ സമ്മർദ്ദത്തിലായി.

ഇപ്പോൾ സഞ്ജുവിൻ്റെ പുറത്താകലിൻ്റെ കൂടുതൽ തെളിവുകൾ പുറത്ത് വന്നിരിക്കുകയാണ്. ഐപിഎല്ലിൻ്റെ ടെലിവിഷൻ സംപ്രേഷകരായ സ്റ്റാർ സ്പോർട്സിൻ്റെ പ്രത്യേക പരിപാടിയിലാണ് മലയാളി താരത്തിൻ്റെ പുറത്താകൽ ചർച്ച ചെയ്തത്. സ്റ്റോർ സ്പോർട്സ് പങ്കുവെച്ച് പുതിയ ദൃശ്യങ്ങൾ പ്രകാരം ഹോപ്പിൻ്റെ കാല് ബൗണ്ടറി ലൈനിലെ കുഷ്യനിൽ തട്ടുന്നില്ല വ്യക്തമാണ്. മുൻ ഓസ്ട്രലിയൻ താരവും സൺറൈസേഴ്സ് ഹൈദരാബാദിൻ്റെ മുൻ കോച്ചുമായിരുന്ന ടോം മൂഡി വീഡിയോയിൽ അമ്പയർ തീരുമാനത്തെ അനുകൂലിക്കുകയും ചെയ്തു.

 

അതേസമയം സ്റ്റാർ സ്പോർട്സിൻ്റെ മറ്റൊരു പരിപാടിയിൽ മുൻ ഇന്ത്യൻ താരം നവജ്യോത് സിദ്ധു സഞ്ജുവിൻ്റേത് ഔട്ടല്ലയെന്ന് നിലപാടായിരുന്നു എടുത്തത്. ഷായ് ഹോപ്പിൻ്റെ കാല് ബൗണ്ടറി ലൈനിൽ രണ്ട് തവണ തട്ടിയെന്ന് വ്യക്തമാണെന്നാണ് സിദ്ധു അഭിപ്രായപ്പെട്ടത്. ഇത്തരത്തിൽ സഞ്ജു പുറത്തായത് പാലിൽ ഈച്ച് വീണതിന് തുല്യമാണെന്നും സിദ്ധു പറഞ്ഞു. അമ്പയർമാരുടെ ഇത്തരത്തിലുള്ള തീരമാനം കളിയുടെ ഗതി തന്നെ മാറ്റുമെന്ന് സിദ്ധു കുട്ടിച്ചേർത്തു.