5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

IPL 2025 KKR vs RCB : ആർസിബിയുടെ തുടക്കം കിടുക്കി; കിങ് കോലിയുടെ ക്ലാസിക്കിൽ ഏഴ് വിക്കറ്റ് ജയം

IPL 2025 RCB vs KKR Highlights : ഏഴ് വിക്കറ്റിനായിരുന്നു ആർസിബിയുടെ ജയം. 22 പന്തുകൾ ബാക്കി നിർത്തികൊണ്ടായിരുന്നു ബെംഗളൂരു ടീം സീസണിൻ്റെ ഉദ്ഘാടന മത്സരത്തിൽ ജയം സ്വന്തമാക്കിയത്.

IPL 2025 KKR vs RCB : ആർസിബിയുടെ തുടക്കം കിടുക്കി; കിങ് കോലിയുടെ ക്ലാസിക്കിൽ ഏഴ് വിക്കറ്റ് ജയം
Virat Kohli RCB Vs KKRImage Credit source: IPL Facebook
jenish-thomas
Jenish Thomas | Updated On: 22 Mar 2025 23:34 PM

കൊൽക്കത്ത : റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിൻ്റെ ജയത്തോടെ ഐപിഎൽ 2025ന് തുടക്കമായി. നിലവിലെ ചാമ്പ്യന്‍മാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ ഏഴ് വിക്കറ്റിനാണ് ആർസിബി തോൽപ്പിച്ചത്. 22 പന്തുകൾ ബാക്കി നിർത്തികൊണ്ടായിരുന്നു ബെംഗളൂരുവിൻ്റെ ജയം. ഇന്ത്യയുടെ വെറ്ററൻ താരം വിരാട് കോലിയും ഇംഗ്ലീഷ് വിക്കറ്റ് കീപ്പിങ് താരം ഫിൽ സോൾട്ടും ആർസിബിക്കായി അർധ സെഞ്ചുറി നേടി. മൂന്ന് വിക്കറ്റുകൾ വീഴ്ത്തിയ കൃണാൽ പാണ്ഡ്യയാണ് കളിയിലെ താരം.

ടോസ് നേടിയ ആർസിബി കെകെആറിനെതിരെ ആദ്യം ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത കൊൽക്കത്ത നൈറ്റ് റൈഡഴ്സിന് എട്ട് വിക്കറ്റ് നഷ്ടത്തിൽ 174 റൺസെടുക്കാനെ സാധിച്ചുള്ളൂ.  ക്യാപ്റ്റൻ അജിങ്ക്യ രാഹനെയും സുനിൽ നരെനും ചേർന്ന് മികച്ച തുടക്കം കൊൽക്കത്തയ്ക്ക് നൽകിയെങ്കിലും അതിലൂടെ കുറ്റൻ സ്കോർ ബോർഡ് നിർമിക്കാൻ കെകെആറിൻ്റെ മധ്യനിര താരങ്ങൾക്ക് സാധിച്ചില്ല. ആറ് ഓവറിൽ 60 എന്ന നിലയിലേക്കെത്തിയ കെകെആറിൻ്റെ സ്കോർ ബോർഡ് പിന്നെ മെല്ലെയാണ് നീങ്ങിയത്.  രഹാനെയടക്കം മൂന്ന് പ്രധാന താരങ്ങളെ പുറത്താക്കിയാണ് കൃണാൾ പാണ്ഡ്യ കൊൽക്കത്തയ്ക്ക് മേൽ സമ്മർദ്ദം ചെലുത്തിയത്. പാണ്ഡ്യയ്ക്ക് പുറമെ  ആർസിബിക്കായി ജോഷ് ഹെസ്സൽവുഡ് രണ്ടും യഷ് ദയാൽ, റാസിഖ് സലാം, സുയാഷ് ശർമ എന്നിവർ ഓരോ വിക്കറ്റുകൾ വീതം വീഴ്ത്തി.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ആർസിബിക്ക് മേൽ ഒരുഘട്ടത്തിൽ പോലും സമ്മർദ്ദം ചെലുത്താൻ നിലവിലെ ചാമ്പ്യന്മാർക്കായില്ല. ഓപ്പണിങ്ങിൽ ഫിൽ സോൾട്ടും വിരാട് കോലിയും 95 റൺസിൻ്റെ കൂട്ടുകെട്ടാണ് സൃഷ്ടിച്ചത്. ഇംപാക്ട് പ്ലെയറായി എത്തിയ മലയാളി താരം ദേവദത്ത് പടിക്കൽ ഈ സീസണിലും മികവ് പുലർത്താൻ സാധ്യതയില്ലെന്ന് ആദ്യ മത്സരത്തിൽ തന്നെ സൂചന നൽകി. ക്ലാസിക് വെടിക്കെട്ടുമായി കോലി ക്രീസിൽ ആദ്യയോടവസാനം നിലനിന്നു. നാലാമനായി ക്രീസിലെത്തിയ ക്യാപ്റ്റൻ രജത് പാട്ടിധാർ ആർസിബിയുടെ ജയം ഒന്നും കൂടി വേഗത്തിലാക്കി. മൂന്ന് വിക്കറ്റ് നഷ്ടത്തിലാണ് ബെംഗളൂരു ടീമിൻ്റെ ജയം. കെകെആറിനായി വൈഭവ് അറോറ, വരുൺ ചക്രവർത്തി, സുനിൽ നരേൻ എന്നിവർ ഓരോ വിക്കറ്റുകൾ വീതം വീഴ്ത്തി. അതേസമയം ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യക്കായി മികവ് പുലർത്തിയ വരുൺ ചക്രവർത്തിയും ഹർഷിത് റാണയും ആദ്യ മത്സരത്തിൽ തണ്ണുപ്പൻ പ്രകടനമാണ് കാഴ്ചവച്ചത്.

നാളെ ഐപിഎല്ലിൽ ടൂർണമെൻ്റിൻ്റെ എൽ ക്ലാസിക്കോ എന്ന് വിശേഷിപ്പിക്കുന്ന ചെന്നൈ സൂപ്പർ കിങ്സ് മുംബൈ ഇന്ത്യസ് പോരാട്ടം അരങ്ങേറും. ചെന്നൈ ചെപ്പോക്ക് സ്റ്റേഡിയത്തിൽ വെച്ച് ഇന്ത്യൻ സമയം വൈകിട്ട് 7.30നാണ് സിഎസ്കെ-മുംബൈ മത്സരം.