IPL 2024 : ഒരു വൈഡ് പരിശോധിക്കാൻ 3 മിനിറ്റ്, സഞ്ജുവിൻ്റെ ഔട്ട് ആണോ എന്ന് നോക്കാൻ ഒരു മിനിറ്റ് പോലും എടുത്തില്ല; വിവാദം കത്തുന്നു
IPL 2024 Sanju Samson Dismissal Controversy : 46 പന്തിൽ 86 റൺസെന്ന നിലയിൽ നിൽക്കെയാണ് വിവാദമായ അമ്പയറിങ് തീരുമാനത്തിലൂടെ സഞ്ജു സാംസൺ പുറത്താകുന്നത്.
ഇന്ത്യൻ പ്രീമിയർ ലീഗ് 2024 സീസണിലെ ഏറ്റവും വിവദപരമായ സംഭവവികാസങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ് കഴിഞ്ഞ ദിവസം നടന്ന ഡൽഹി ക്യാപിറ്റൽസ് രാജസ്ഥാൻ റോയൽസ് മത്സരം. രാജസ്ഥാൻ ക്യാപ്റ്റനും മലയാളി താരവുമായി സഞ്ജു സാംസണിൻ്റെ പുറത്താകലാണ് ഇപ്പോൾ വലിയതോതിൽ ചർച്ചയും വിവാദവുമായിരിക്കുന്നത്. സഞ്ജുവിൻ്റെ ആ പുറത്താകൽ രാജസ്ഥനെ സീസണിലെ മൂന്നാമത്തെ തോൽവിയിലേക്കാണ് നയിച്ചത്.
വിവാദം ഇങ്ങനെ
മുകേഷ് കുമാർ എറിഞ്ഞ 16-ാം ഓവറിലെ നാലാം പന്ത് സഞ്ജു ലോങ് ഓണിലേക്ക് നീട്ടി അടിച്ചു. ബൗണ്ടറി ലൈനിൽ നിന്നും ആ ഷോട്ട് ഡൽഹിയുടെ വെസ്റ്റ് ഇൻഡീസ് താരം ഷായി ഹോപ്പ് കൈക്കലാക്കുകയും ചെയ്തു. ബൗണ്ടറി ലൈനിന് സമീപം ഹോപ്പ് ക്യാച്ചെടുത്തതിനാൽ ഫീൽഡ് അമ്പർ അനന്തപത്മനാഭൻ വിക്കറ്റ് പുനഃപരിശോധിക്കാൻ തേർഡ് അമ്പയർ മൈക്കിൾ ഗഫിന് നിർദേശം നൽകി. ക്യാച്ച് പുനഃപരിശോധിച്ചപ്പോൾ ഒരു ആംഗിളിലൂടെ വിൻഡീസ് താരത്തിൻ്റെ കാൽ ബൗണ്ടറിലൈനിൽ രണ്ടുതവണ മുട്ടുന്നത് വ്യക്തമായിരുന്നു. എന്നാൽ അമ്പയർ ഔട്ട് വിളിക്കുകയായിരുന്നു.
സ്ക്രീനിൽ ഡൽഹി താരത്തിൻ്റെ കാൽ ബൗണ്ടറിലൈനിൽ തട്ടന്നത് വ്യക്തമായതോടെ സഞ്ജു സാംസൺ ഔട്ട് വിളിച്ചതിനെതിരെ ഫീൽഡ് അമ്പയർമാരെ ചോദ്യം ചെയ്തു. താരം ഡിആർഎസ് ആവശ്യപ്പെട്ടെങ്കിലും അതിനും സാങ്കേതികമായ കാരണങ്ങൾ കൊണ്ട് അമ്പയർമാർ നിഷേധിക്കുകയായിരുന്നു.
Game of margins! 😮
A splendid catch that raises the 𝙃𝙊𝙋𝙀 for the Delhi Capitals 🙌
Sanju Samson departs after an excellent 86(46) 👏
Watch the match LIVE on @StarSportsIndia and @JioCinema 💻📱#TATAIPL | #DCvRR pic.twitter.com/rhLhfBmyEZ
— IndianPremierLeague (@IPL) May 7, 2024
സഞ്ജു പുറത്തായതോടെ രാജസ്ഥാനും തോറ്റു
സഞ്ജുവിൻ്റെ പുറത്താകലോടെയാണ് രാജസ്ഥാൻ മത്സരത്തിൽ തോൽവിയിലേക്ക് വീണത്. 46 പന്തിൽ 86 റൺസെടുത്ത താരം ടീമിനെ വിജയത്തിലേക്ക് നയിക്കുമ്പോഴാണ് അമ്പയറുടെ തെറ്റായ തീരുമാനത്തിലൂടെ പുറത്താകേണ്ടി വന്നത്. മത്സരത്തിൽ രാജസ്ഥാൻ 20 റൺസിനാണ് ഡൽഹി ക്യാപിറ്റൽസിനോട് തോൽവി വഴങ്ങിയത്.
അതേസമയം തേർഡ് അമ്പയറുടെ തീരുമാനത്തിനെതിരെ വിലയതോതിൽ സോഷ്യൽ മീഡിയയിൽ വിമർശനം ഉയരുന്നത്. ബൗണ്ടറിലൈനിൽ വളരെ അടുത്ത് കാൽ നിൽക്കുമ്പോൾ കൂടുതൽ ദൃശ്യങ്ങൾ അമ്പയർ പരിശോധിക്കാതിരുന്നതിനെയാണ് ചോദ്യം ചെയ്യുന്നത്. സഞ്ജുവിൻ്റെ വിക്കറ്റ് ഔട്ട് ആണോ അല്ലയോ എന്ന നിർണയിക്കാൻ തേർഡ് അമ്പയർ ഒരു മിനിറ്റ് പോലും സമയമെടുത്തില്ല. അതേസമയം ഇതെ മത്സരത്തിൽ ഒരു വൈഡ് നിർണയിക്കുന്നതിന് വേണ്ടി ഇതെ തേർഡ് അമ്പയർ എടുത്ത സമയം മൂന്ന് മിനിറ്റായിരുന്നു.
മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഡൽഹി ക്യാപിറ്റൽസ് ഓപ്പണർമാരായ ജേക്ക് ഫ്രേസർ-മക്ഗർക്കിൻ്റെയും അഭിഷേക് പോറലിൻ്റെയും മികവിൽ 222 റൺസ് വിജയലക്ഷ്യം ഒരുക്കുകയായിരുന്നു. അവസാനം ദക്ഷിണാഫ്രിക്കൻ താരം ട്രിസ്റ്റൻ സ്റ്റബ്ബസ് കൂറ്റനടി നടത്തിയാണ് ഡൽഹിയുടെ സ്കോർ ബോർഡ് 200 കടന്നത്. രാജസ്ഥാന് വേണ്ടി രവിചന്ദ്രൻ അശ്വിൻ മൂന്ന് വിക്കറ്റുകൾ നേടി.
മറുപടി ബാറ്റിങ്ങിന് ഇറങ്ങി രാജസ്ഥാന് പവർപ്ലേയിൽ തന്നെ ഓപ്പണർമാരായ യശ്വസ്വി ജയ്സ്വളിനെയും ജോസ് ബട്ട്ലറെയും നഷ്ടമായി.പിന്നീട് ക്യാപ്റ്റൻ സഞ്ജുവാണ് ഒറ്റയ്ക്ക് രാജസ്ഥാൻ വിജയലക്ഷ്യമാക്കി നയിച്ചത്. എന്നാൽ തേർഡ് അമ്പയറുടെ തെറ്റായ വിക്കറ്റ് നിർണയത്തിൽ 86 റൺസെടുത്ത താരം പുറത്താകുകയും ചെയ്തു. ഡൽഹിക്കെതിരെ രാജസ്ഥാൻ ജയിച്ചിരുന്നെങ്കിൽ സഞ്ജുവും സംഘവും പ്ലേ ഓഫിലേക്ക് യോഗ്യത നേടിനാകുമായിരുന്നു.