IPL 2024 : രാജസ്ഥാൻ്റെ തോൽവിക്ക് പിന്നിൽ ആർസിബിയുടെ ശാപമോ? ഈ ചരിത്രം പറയും സത്യമാണെന്ന്

IPL 2024 RCB Playoff Curse : ഐപിഎല്ലിൻ്റെ പ്ലേഓഫിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെ തോൽപ്പിച്ച ഒരു ടീമും ആ സീസണിൽ കപ്പ് ഉയർത്തിട്ടില്ല.

IPL 2024 : രാജസ്ഥാൻ്റെ തോൽവിക്ക് പിന്നിൽ ആർസിബിയുടെ ശാപമോ? ഈ ചരിത്രം പറയും സത്യമാണെന്ന്

Rajasthan Royals (Image Courtesy : PTI)

Updated On: 

25 May 2024 19:45 PM

മലയാളി താരം സഞ്ജു സാംസൺ നയിച്ച രാജസ്ഥാൻ റോയൽസിനെ തോൽപ്പിച്ച് ഇന്ത്യൻ പ്രിമീയർ ലീഗ് 2024 സീസണിൻ്റെ ഫൈനലിൽ പ്രവേശിച്ചിരിക്കുകയാണ് സൺറൈസേഴ്സ് ഹൈദരാബാദ്. രണ്ടാം ക്വാളിഫയറിൽ 36 റൺസിനാണ് ഹൈദരാബാദ് രാജസ്ഥാനെ തോൽപ്പിച്ചത്. പ്ലേഓഫിലെ എലിമിനേറ്റർ മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെ തോൽപ്പിച്ചാണ് സഞ്ജുവും സംഘവും ഹൈദരാബാദിനെതിരെയുള്ള രണ്ടാം ക്വാളിഫയറിന് യോഗ്യത നേടിയത്. അതേസമയം രണ്ടാം ക്വാളിഫയറിൽ രാജസ്ഥാൻ തോൽക്കാനുള്ള കാരണം ആർസിബിയാണ്.

ആർസിബിയോ?

എലിമിനേറ്റർ മത്സരത്തിൽ നാല് വിക്കറ്റിനാണ് രാജസ്ഥാൻ ബെംഗളൂരുവിനെ തോൽപ്പിച്ച് ക്വാളഫറയിലേക്ക് യോഗ്യത നേടുന്നത്. എന്നാൽ രാജസ്ഥാൻ ക്വാളിഫയറിൽ രാജസ്ഥാൻ തോൽക്കാൻ കാരണം ആർസിബിയാണ്…  ഐപിഎൽ ചരിത്രം പരിശോധിച്ചാൽ പ്ലേഓഫിൽ ആർസിബിയെ തോൽപ്പിച്ച ഒരു ടീമും ആ സീസണിൽ കിരീടം ഉയർത്തിട്ടില്ല. ഫൈനൽ വരെ പ്രവേശിച്ചാൽ പോലും കിരീടത്തിൽ മുത്തമിടാൻ ആർസിബിയെ പ്ലോഓഫിൽ തോൽപ്പിച്ച ഒരു ടീമുകൾക്ക് പോലും സാധിച്ചിട്ടില്ല.

സംഭവം വാസ്തവമാണ്

2009 സീസണിലാണ് ആർസിബി ആദ്യമായി പ്ലേഓഫിലേക്കെത്തുന്നത് (അന്ന് സെമി ഫൈനൽ). എന്നാൽ ഫൈനലിൽ ഡെക്കാൻ ചാർജേഴ്സിനോട് തോറ്റ് കിരീടം നഷ്ടമായി. എന്നാൽ ആർസിബിയുടെ ശാപം ആദ്യമായി ഏൽക്കുന്നത് മുംബൈ ഇന്ത്യൻസാണ്.  2010 സീസണിൽ സെമി ഫൈനലിൽ ബെംഗളൂരുവിനെ തോൽപ്പിച്ചാണ് മുംബൈ ഇന്ത്യൻസ് ഫൈനിലേക്ക് പ്രവേശിക്കുന്നത്. പക്ഷെ ഫൈനലിൽ ചെന്നൈ സൂപ്പർ കിങ്സിനോട് തോറ്റു. 2011 സീസണിലും പ്ലേഓഫിൽ പ്രവേശിച്ച ആർസിബി ഫൈനൽ കളിച്ചിരുന്നു.

ALSO READ : IPL 2024 : രാജസ്ഥാനിൽ ഷെയ്ൻ വോണിനൊപ്പമെത്തി സഞ്ജു; നേട്ടം ആർസിബിയെ തകർത്തുകൊണ്ട്

പിന്നീട് 2015ലാണ് ആർസിബിക്ക് പ്ലേഓഫ് യോഗ്യത ലഭിക്കുന്നത്. അന്ന് സിഎസ്കെയാണ് ബെംഗളൂരുവിനെ പ്ലേഓഫിൽ നിന്നും പുറത്താക്കുന്നത്. എന്നാൽ ഫൈനലിൽ ചെന്നൈ മുംബൈയോട് തോറ്റു. 2015ന് ശേഷം 2020ലാണ് ആർസിബി പിന്നീട് ഒരു പ്ലേഓഫിലേക്കെത്തുന്നത്. അന്ന് ശാപത്തിന് ഇരയാകുന്നത് ഹൈദരാബാദാണ്. എലിമിനേറ്ററിൽ ആർസിബിയെ തോൽപ്പിച്ച എസ്ആർഎച്ച് രണ്ടാം ക്വാളിഫയറിൽ ഡൽഹി ക്യാപിറ്റൽസിനോട് തോറ്റു.

തൊട്ടടുത്ത സീസണിലും ആർസിബി പ്ലേഓഫിലെത്തി. ആദ്യ എലിമിനേറ്ററിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനോട് തോറ്റു. കെകെആർ രണ്ടാം ക്വാളിഫയറും കടന്ന് ഫൈനലിൽ എത്തിയെങ്കിലും കലാശപ്പോരാട്ടത്തിൽ ചെന്നൈയോട് തോറ്റ് കിരീടത്തിൽ മുത്തമിടാനായില്ല. 2022 സീസണിലും ബെംഗളൂരു പ്ലേഓഫിലെത്തി. അന്ന് ശാപത്തിന് പാത്രമായത് രാജസ്ഥാൻ റോയൽസായിരുന്നു. എൽഎസ്ജിയെ തോൽപ്പിച്ച് രണ്ടാം ക്വാളിഫയറിലേക്കെത്തിയ ആർസിബി സഞ്ജുവിൻ്റെയും സംഘത്തിൻ്റെയും മുന്നിൽ മുട്ടുമടക്കി. പക്ഷെ ഫൈനലിൽ നവാഗതരായിരുന്ന ഗുജറാത്ത് ടൈറ്റൻസിനോട് തോറ്റ് കിരീടം നഷ്ടപ്പെട്ടു.

ഈ വർഷവും ശാപത്തിന് ഇരയായത് രാജസ്ഥാൻ തന്നെയാണ്. എലിമിനേറ്ററിൽ ബെംഗളൂരുവിനെ തോൽപ്പിച്ച് ക്വാളിഫയറിലേക്കെത്തിയ രാജസ്ഥാൻ ഹൈദരാബാദിനോട് ദയനീയമായി തോറ്റു. ചരിത്രം നോക്കുമ്പോൾ ഈ ശാപം ഒരു വാസ്തവമാണെന്ന് തോന്നി പോകും. അതെ പ്ലേഓഫിൽ ആർസിബിയെ തോൽപ്പിച്ച ആരും ഇതുവരെ ഐപിഎൽ കിരീടം ഉയർത്തിട്ടില്ല.

നാളെ ഐപിഎൽ 2024 സീസണിൻ്റെ ഫൈനൽ. കൊൽക്കത്തയും ഹൈദരാബാദും തമ്മിൽ ചെന്നൈ ചെപ്പോക്ക് സ്റ്റേഡിയത്തിൽ വെച്ചാണ് കലാശപ്പോരാട്ടത്തിനായി കൊമ്പുക്കോർക്കുക. ഇന്ത്യൻ സമയം വൈകിട്ട് 7.30നാണ് കെകെആർ-എസ്ആർഎച്ച് ഫൈനൽ പോരാട്ടം.

ഇടയ്ക്കിടെ മുടിയില്‍ തൊട്ട് കഷണ്ടിയാകല്ലേ!
ചാമ്പ്യന്‍സ് ട്രോഫി ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ക്യാച്ചുകളെടുത്തവര്‍
അമേരിക്കയിൽ ഉദ്ഘാടനത്തിൽ തിളങ്ങിയ ഈ താരത്തെ മനസ്സിലായോ?
ദിവസവും പെരുംജീരകം നന്നായി ചവച്ചരച്ച് കഴിച്ചോളൂ