IPL 2024 Playoffs SRH vs RR : ഇന്ന് മഴ പെയ്താൽ എന്താകും വിധി? ആര് ഫൈനലിൽ പ്രവേശിക്കും?
IPL 2024 Qualifier 2 SRH vs RR : മഴയെ തുടർന്ന് സീസണിൽ ഇതുവരെയായി മൂന്ന് മത്സരങ്ങളാണ് ഫലം കാണാതെ റദ്ദാക്കിട്ടുള്ളത്.
ഇന്ത്യൻ പ്രീമിയർ ലീഗിൻ്റെ 2024 സീസണിലെ രണ്ടാമത്തെ ഫൈനലിസ്റ്റ് ആരാകുമെന്ന് ഇന്ന് അറിയാം. ചെന്നൈ ചെപ്പോക്ക് സ്റ്റേഡിയത്തിൽ വെച്ച് നടക്കുന്ന രണ്ടാം ക്വാളിഫയറിൽ സൺറൈസേഴ്സ് ഹൈദരാബാദും രാജസ്ഥാൻ റോയൽസ് തമ്മിലാണ് ഏറ്റുമുട്ടുക. ബംഗാൾ ഉൾക്കടലിൽ ചിക്രാവാത ചുഴിയും കാലവർഷം നിലനിൽക്കെ ഇന്നത്തെ ക്വാളിഫയർ മത്സരം തടസ്സപ്പെടുത്താൻ മഴ വില്ലനായി എത്താനുള്ള സാധ്യത തള്ളി കളയാനാകില്ല. സീസണിൽ നേരത്തെ മൂന്ന് മത്സരങ്ങൾ മഴമൂലം ഉപേക്ഷിക്കേണ്ടി വന്നതാണ്. അതിനാൽ കാലാവസ്ഥയെ തുടർന്ന് പ്ലേഓഫ് മത്സരങ്ങളെ ബാധിക്കാതിരിക്കാൻ വേണ്ടിയുള്ള നടപടികൾ ബിസിസിഐ സ്വീകരിച്ചിട്ടുണ്ട്.
മഴ പെയ്താൽ?
മുൻ സീസണുകളിൽ ഐപിഎല്ലിൻ്റെ ഫൈനൽ മത്സരങ്ങൾക്ക് മാത്രമായിരുന്നു റിസർവ് ദിനം ഉണ്ടായിരുന്നത്. 2023 സീസണിലെ ഗുജറാത്ത് ടൈറ്റൻസ് ചെന്നൈ സൂപ്പർ കിങ്സ് ഫൈനൽ നടന്നത് റിസർവ് ദിനത്തിലായിരുന്നു. എന്നാൽ ഇത്തവണ ഫൈനലിന് മാത്രമല്ല പ്ലേഓഫിലെ എല്ലാ മത്സരങ്ങൾക്കും റിസർവ് ദിനങ്ങൾ ബിസിസിഐ നിശ്ചയപ്പെടുത്തിട്ടുണ്ട്. പരമാവധി മത്സരങ്ങൾ എല്ലാം നിശ്ചയിച്ച ദിവസം തന്നെ പൂർത്തിയാക്കാനാണ് ബിസിസിഐ ലക്ഷ്യമിടുന്നത്.
ഇതും വായിക്കൂ
റിസർവ് ദിനത്തിലും മഴ വന്നാലോ?
ഇന്ന് നടക്കുന്ന ഹൈദരാബാദ് രാജസ്ഥാൻ പോരാട്ടം മഴയെ തടസ്സപ്പെടുത്തിയാൽ മത്സരം റിസർവ് ദിനത്തിലേക്ക് മാറ്റും. റിസർവ് ദിനത്തിലും മഴ വില്ലനായി എത്തിയാൽ പോയിൻ്റ് പട്ടികയുടെ അടിസ്ഥാനത്തിലാണ് ഫൈനലിസ്റ്റിനെ കണ്ടെത്തുക. അതായത് ഐപിഎൽ പോയിൻ്റ് പട്ടികയിൽ (ലീഗ് മത്സരങ്ങളെ അടിസ്ഥാനപ്പെടുത്തി) രണ്ടാം സ്ഥാനത്തുള്ള സൺറൈസേഴ്സ് ഹൈദരാബാദ് ഫൈനലിൽ പ്രവേശിക്കും. ഒരേ പോയിൻ്റാണെങ്കിലും നെറ്റ് റൺ റേറ്റിൻ്റെ കണക്കിലാണ് സ്ഥാനം പരിശോധിക്കുന്നതാണ്.
ALSO READ : IPL 2024 : രാജസ്ഥാനിൽ ഷെയ്ൻ വോണിനൊപ്പമെത്തി സഞ്ജു; നേട്ടം ആർസിബിയെ തകർത്തുകൊണ്ട്
ചെന്നൈയിലെ കാലാവസ്ഥ ഇപ്പോൾ എങ്ങനെ?
നിലവിൽ ചെന്നൈയിലെ ഇന്നത്തെ മഴ സാധ്യത അഞ്ച് ശതമാനം മാത്രമാണ്. നാളെ റിസർവ് ദിനത്തിലെ മഴ സാധ്യത പത്ത് ശതമാനമാണ്. അതുകൊണ്ട് ഇന്ന് നടക്കുന്ന ഹദരാബാദ് രാജസ്ഥാൻ രണ്ടാം ക്വാളിഫയർ മത്സരത്തിനിടെ വില്ലനായി മഴ എത്താൻ സാധ്യത വളരെ കുറവാണ്.
ഐപിഎൽ ഫൈനൽ
ഞായറാഴ്ച ഐപിഎൽ 2024 സീസണിൻ്റെ ഫൈനൽ. എസ്ആർഎച്ചിനെ ആദ്യ ക്വാളിഫയറിൽ തോൽപ്പിച്ച് കെകെആർ ഫൈനലിൽ പ്രവേശിച്ചിരിക്കുന്ന ഒരു ടീം. ഇന്ന് നടക്കുന്ന മത്സരത്തിൽ വിജയിക്കുന്ന ടീം ഞായറാഴ്ച ഫൈനലിൽ കെകെആറിനെ നേരിടും. ചെന്നൈ ചെപ്പോക്ക് സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരം.