5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

IPL 2024 : മഴ ചതിച്ചു; ഗുജറാത്തിൻ്റെ പ്ലേഓഫ് പ്രതീക്ഷകൾ അതിൽ മുങ്ങിപ്പോയി

IPL 2024 Playoff Race : ഐപിഎല്ലിൻ്റെ ഭാഗമായതിന് ശേഷം ആദ്യമായിട്ടാണ് ഗുജറാത്ത് ടൈറ്റൻസ് പ്ലേഓഫ് കാണാത് സീസണിൽ നിന്നും പുറത്താകുന്നത്

IPL 2024 : മഴ ചതിച്ചു; ഗുജറാത്തിൻ്റെ പ്ലേഓഫ് പ്രതീക്ഷകൾ അതിൽ മുങ്ങിപ്പോയി
Gujarat Titans
Follow Us
jenish-thomas
Jenish Thomas | Published: 14 May 2024 10:01 AM

ഐപിഎൽ 2024 സീസണിൻ്റെ പ്ലേഓഫിൽ പ്രവേശിക്കാതെ ഗുജറാത്ത് ടൈറ്റൻസ് പുറത്ത്. കഴിഞ്ഞ ദിവസം അഹമ്മദബാദിൽ വെച്ച് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ നടക്കേണ്ട മത്സരം മഴയെ തുടർന്ന് ഉപേക്ഷിച്ചതോടെയാണ് ഗുജറാത്തിൻ്റെ പ്ലേഓഫ് സാധ്യത അവസാനിച്ചത്. മഴയെ തുടർന്ന് ഒരു പന്ത് പോലും എറിയാതെ മത്സരം ഉപേക്ഷിക്കാൻ മാച്ച് റഫറി തീരുമാനമെടുത്തത്. തുടർന്ന് ഇരു ടീമുകളും ഓരോ പോയിൻ്റുകൾ വീതം പങ്കുവെച്ചു.

പ്ലേഓഫ് സാധ്യത നിലനിർത്താൻ ശേഷിക്കുന്ന രണ്ട് മത്സരങ്ങളിൽ ഉയർന്ന മാർജിനുള്ള വിജയമായിരുന്നു ഗുജറാത്തിന് വേണ്ടിയിരുന്നത്. എന്നാൽ ഇന്നലെ 13-ാം മത്സരത്തിൽ മഴയെ തുടർന്ന് ഫലം ഒന്നും കാണാതെ വന്നതോടെ ഗുജറാത്തിനും കെകെആറിനും ഒരു പോയിൻ്റ് വീതം പങ്കിട്ട് നൽകി. ഇതോടെ ഗുജറാത്തിൻ്റെ പോയിൻ്റ നില 11 മാത്രമായി. അവസാന ലീഗ് മത്സരം ജയിച്ചാലും ശുഭ്മൻ ഗില്ലിനും സംഘത്തിനും 13 പോയിൻ്റേ തങ്ങൾക്കൊപ്പം ചേർക്കാൻ സാധിക്കൂ. നിലവിൽ 14 പോയിൻ്റുമായി ചെന്നൈ സൂപ്പർ കിങ്സും സൺറൈസേഴ്സും മൂന്നും നാലും സ്ഥാനത്തുണ്ട്.

ALSO READ : IPL 2024 : ഒരു മത്സരം മാത്രം ബാക്കി; എങ്ങനെ ആർസിബിക്കും ചെന്നൈക്കും പ്ലേഓഫിലെത്താം

13 മത്സരങ്ങൾ പൂർത്തിയാകുമ്പോൾ ഗുജറാത്ത് അഞ്ച് ജയം ഏഴ് തോൽവിയുമായി പോയിൻ്റ് പട്ടികയിൽ എട്ടാം സ്ഥാനത്താണ്. കഴിഞ്ഞ ദിവസത്തെ മത്സരത്തിൽ ഫലം കാണാതെ വന്നതോടെ പഞ്ചാബ് കിങ്സ്, മുംബൈ ഇന്ത്യൻസ് എന്നിവർക്കൊപ്പം പ്ലേഓഫ് കാണാത്തവരുടെ പട്ടികയിലേക്ക് ചേർക്കപ്പെട്ടു.

ഒരു പോയിൻ്റും കൂടി ചേർക്കപ്പെട്ട് 19 പോയിൻ്റുമായി കെകെആർ പട്ടികയിൽ ഒന്നാം സ്ഥാനം നിലനിർത്തി. നിലവിൽ കൊൽക്കത്ത മാത്രമാണ് ഇതുവരെയായി ഐപിഎൽ 2024 സീസണിൻ്റെ പ്ലേഓഫിലേക്ക് ഇടം നേടാനായിട്ടുള്ളത്. 2012, 2014 സീസണുകൾക്ക് ശേഷം ഇതാദ്യമായിട്ടാണ് കൊൽക്കത്ത ഐപിഎൽ പോയിൻ്റ് പട്ടികയിൽ ആദ്യ സ്ഥാനങ്ങളിൽ എത്തുന്നത്. ഈ രണ്ട് സീസണുകളിലാണ് കെകെആർ ഐപിഎൽ കിരീടം ഉയർത്തിട്ടുള്ളത്.

ഐപിഎല്ലിൽ ഇന്ന് നടക്കുന്ന മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസ് ലഖ്നൗ സൂപ്പർ ജെയ്ൻ്റ്സിനെ നേരിടും. ഇരു ടീമുകൾക്ക് വിരളമായ പ്ലേ ഓഫ് സാധ്യത നിലനിൽക്കുന്നുണ്ട്. 13 മത്സരങ്ങൾ പൂർത്തിയാക്കിയ ഡൽഹിക്ക് 12 പോയിൻ്റും സീസണിൽ രണ്ട് മത്സരങ്ങൾ ശേഷിക്കുന്ന എൽഎസ്ജിക്കും 12 പോയിൻ്റാണുള്ളത്. രണ്ട് മത്സരങ്ങൾവ ഉയർന്ന മാർജിനിൽ ജയിക്കാനായാൽ ലഖ്നൗവിന് അപ്രതീക്ഷിത പ്ലേഓഫ് പ്രവേശനത്തിന് സാധ്യമാകു. ഇന്ന് മെയ് 14-ാം തീയതി വൈകിട്ട് 7.30നാണ് ഡൽഹി-ലഖ്നൗ മത്സരം.

Latest News