5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

IPL 2024 : തെറ്റ് ധോണിയുടെ ഭാഗത്തോ? ആർസിബി താരങ്ങൾക്ക് കൈ നൽകാതിരുന്നതിൻ്റെ കാരണം ഇതാണ്; പുതിയ വീഡിയോ പുറത്ത്

MS Dhoni-RCB Players Handshake Row : ചെന്നൈ സൂപ്പർ കിങ്സിനെ പുറത്താക്കി റോയൽ ചലഞ്ചേഴ്സ് ബെഗംളൂരു ടീം വിജയാഘോഷം നടത്തുമ്പോഴാണ് എം എസ് ധോണി ആർസിബി താരങ്ങൾക്ക് കൈ നൽകാതെ കളം വിട്ടത്.

IPL 2024 : തെറ്റ് ധോണിയുടെ ഭാഗത്തോ? ആർസിബി താരങ്ങൾക്ക് കൈ നൽകാതിരുന്നതിൻ്റെ കാരണം ഇതാണ്; പുതിയ വീഡിയോ പുറത്ത്
MS Dhoni (Image Courtesy : IPL X)
jenish-thomas
Jenish Thomas | Updated On: 21 May 2024 16:05 PM

ഐപിഎൽ 2024 സീസണിൻ്റെ നിർണായകമായ അവസാനത്തെ ലീഗ് മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനോട് തോറ്റതോടെയാണ് ചെന്നൈ സൂപ്പർ കിങ്സ് പ്ലേഓഫ് പ്രവേശനം നഷ്ടമാകുന്നത്. തോൽവിക്ക് ശേഷം ചെന്നൈ സൂപ്പർ കിങ്സിൻ്റെ വെറ്ററൻ താരം എം എസ് ധോണി ആർസിബി താരങ്ങൾക്ക് ഷേക്ക്ഹാൻഡ് നൽകാതെ കളം വിട്ടത് വലിയ ചർച്ചയ്ക്ക് വഴിവെച്ചിരുന്നു. ധോണി സ്പോർട്സമാൻ സ്പിരിറ്റ് പ്രകടമാക്കിയില്ലയെന്ന തരത്തിലുള്ള വിമർശനങ്ങൾ ഉയർന്നിരുന്നു.

എന്നാൽ ചെന്നൈയെ തോൽപ്പിച്ച് പ്ലേഓഫ് പ്രവേശനം ഉറപ്പാക്കിയ ആർസിബി താരങ്ങൾ അമിതമായ ആഘോഷം നടത്തിയതിനെ തുടർന്നാണ് ധോണി കൈ നൽകാതെ മൈതാനം വിട്ടതെന്ന് നിരവധി പേർ അഭിപ്രായപ്പെട്ടു. ഇത് സാധൂകരിക്കുന്ന വീഡിയോ സോഷ്യൽ മീഡയയിൽ പ്രത്യക്ഷമാകുകയും ചെയ്തു.

മത്സരത്തിന് ശേഷം ധോണിയുടെ നേതൃത്വത്തിൽ ചെന്നൈ ടീം ആർസിബി താരങ്ങൾക്ക് കൈ നൽകാൻ ​ഗ്രൗണ്ടിലേക്കെത്തിയിരുന്നു. താരവും സംഘവും മൈതനത്തിൻ്റെ 30 യാർഡ് സർക്കിളിനുള്ളിൽ എത്തിയിട്ടും ഇക്കാര്യം ഗൗനിക്കാതെ ആർസിബി താരങ്ങൾ തങ്ങളുടെ വിജയാഘോഷം തുടർന്നു. ഏകദേശം മൂന്ന് മിനിറ്റോളം ധോണിയും സംഘവും കാത്ത് നിന്നിട്ടും ബെംഗളൂരു താരങ്ങൾ തങ്ങളുടെ അടുക്കിലേക്കെത്താതെ വന്നതോടെയാണ് താരം കളം വിടാൻ തയ്യാറായത്. അമിതമായിട്ടുള്ള ആർസിബിയുടെ ആഘോഷത്തെ കുറിച്ച് ധോണി സഹതാരത്തോടെ എന്തോ പറയുന്നതും വീഡിയോയിൽ കാണാൻ സാധിക്കും.

ALSO READ : MS Dhoni : അവസാന മത്സരം എന്ന്? ചെന്നൈ മാനേജ്മെൻ്റിന് വ്യക്തത നൽകി എം എസ് ധോണി

സംഭവം വിവാദമായതോടെ ആർസിബി താരങ്ങൾക്കെതിരെ പ്രമുഖ കമൻ്റേറ്ററായ ഹർഷ ഭോഗ്ലെയും മുൻ ഇംഗ്ലണ്ട് ടീം ക്യാപ്റ്റൻ മൈക്കിൾ വോണും രംഗത്തെത്തി. ധോണിയോട് അൽപ്പമെങ്കിലും മര്യാദ ആർസിബി താരങ്ങൾ കാണിക്കേണ്ടിയിരുന്നുയെന്നാണ് ക്രിക്കറ്റ് വിദഗ്ധർ അഭിപ്രായപ്പെട്ടത്. ലോകകപ്പ് നേടിയാലും എതിർപക്ഷത്തുള്ളവർക്ക് കൈ കൊടുക്കേണ്ടത് മര്യാദയാണ് ഹർഷ ഭോഗ്ലെ പറഞ്ഞു.

അതേസമയം ധോണി തൻ്റെ വിരമിക്കലിനെ കുറിച്ച് ഇതുവരെ വ്യക്തത നൽകിട്ടില്ല. താൻ ചിന്തിച്ചതിന് ശേഷം തീരുമാനം അറിയിക്കാമെന്നാണ് ധോണി ചെന്നൈ ടീം മാനേജ്മെൻ്റിനോട് അറിയിച്ചതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മത്സരത്തിന് ശേഷമുള്ള വിവാദ സംഭവങ്ങളെ തുടർന്ന് ധോണി സമ്മാനദാന ചടങ്ങിലും പങ്കെടുത്തിരുന്നില്ല.

ഐപിഎല്ലിൽ ഇന്ന് പ്ലേഓഫ് മത്സരങ്ങൾക്ക് തുടക്കമാകും. ആദ്യ ക്വാളിഫയറിൽ ടേബിൾ ടോപ്പറായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സും സൺറൈസേഴ്സ് ഹൈദരാബാദും തമ്മിലാണ് ഇന്ന് ആദ്യ ക്വാളിഫയറിൽ ഏറ്റുമുട്ടുക. വൈകിട്ട് 7.30ന് അഹമ്മദബാദ് നരേന്ദ്ര മേദി സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരം. നാളെ നടക്കുന്ന എലിമിനേറ്റർ മത്സരത്തിൽ ആർസിബി ഇറങ്ങുക. സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ റോയൽസാണ് ബെംഗളൂരുവിൻ്റെ എതിരാളി.