IPL 2024 : ഒരു മത്സരം മാത്രം ബാക്കി; എങ്ങനെ ആർസിബിക്കും ചെന്നൈക്കും പ്ലേഓഫിലെത്താം?
IPL 2024 Playoffs Qualification Race : ഐപില്ലിൽ 13 മത്സരങ്ങൾ പൂർത്തിയാക്കിയ ചെന്നൈ സൂപ്പർ കിങ്സ് നിലവിൽ 14 പോയിൻ്റുമായി മൂന്നാം സ്ഥാനത്താണ്. റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു 12 പോയിൻ്റുമായി അഞ്ചാം സ്ഥാനത്തും
ഐപിഎൽ 2024 സീസൺ അതിൻ്റെ അവസാന റൗണ്ട് ലീഗ് മത്സരങ്ങളിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. ലീഗിൽ ഇനി എട്ട് മത്സരങ്ങൾ മാത്രമാണ് ശേഷിക്കുന്നത്. എന്നിരുന്നാലും ഇതുവരെ പ്ലേഓഫിലേക്ക് യോഗ്യത നേടാനായത് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് മാത്രമാണ്. കെകെആറിന് പുറമെ പ്ലേ ഓഫിലേക്ക് ആരെത്തുമെന്ന് അറിയാൻ കാത്തിരിക്കുകയാണ് ഇന്ത്യൻ ക്രിക്കറ്റ് ആരാധകർ. സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ റോയൽസ് ഉൾപ്പെടെ ബാക്കി മൂന്ന് സ്ഥാനങ്ങൾക്കായി മത്സരരംഗത്തുള്ളത് ഏഴ് ടീമുകളാണ്.
ഇനി പ്ലേ ഓഫ് യോഗ്യതയ്ക്കായി എല്ലാവരും ഉറ്റ് നോക്കുന്ന സൂപ്പർ പോരാട്ടമാണ് ചെന്നൈ സൂപ്പർ കിങ്സും റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവും തമ്മിലുള്ളത്. കഴിഞ്ഞ ദിവസം ചെന്നൈ രാജസ്ഥാനെയും ആർസിബി ഡൽഹി ക്യാപിറ്റൽസിനെയും തോൽപ്പിച്ചതോടെ ഇരുവരും തമ്മിൽ അടുത്ത ശനിയാഴ്ച ഏറ്റുമുട്ടുന്ന മത്സരത്തിന് കൂടുതൽ ശ്രദ്ധേയമാകും. ഈ മത്സരിൽ ജയിക്കുന്ന ഒരു ടീമായിരിക്കും പ്ലേഓഫിലേക്കെത്തുക. അല്ലെങ്കിൽ അത്ഭുതം സംഭവിക്കണം.
ALSO READ : IPL 2024 : വിവാദങ്ങൾ അവസാനിപ്പിക്കാം; സഞ്ജുവിൻ്റേത് ഔട്ടാണ്; പുതിയ വീഡിയോ പുറത്ത്
പ്ലേഓഫിലേക്ക് ആരെല്ലാം?
നിലവിൽ രാജസ്ഥാൻ, സൺറൈസേഴ്സ് ഹൈദരാബദ്, സിഎസ്കെ, ആർസിബി എന്നീ ടീമുകൾക്കാണ് പ്ലേ ഓഫിലേക്കെത്താൻ സാധ്യതയറെയുള്ളത്. പോയിൻ്റ് പട്ടികയിൽ ആറാം സ്ഥാനത്തുള്ള ഡൽഹി, ഏഴാമതുള്ള ലഖ്നൗ സൂപ്പർ ജെയ്ൻ്റ്സ്, എട്ടാം സ്ഥാനക്കാരായ ഗുജറാത്ത് ടൈറ്റൻസിനും പ്ലേഓഫിലേക്കെത്താൻ വിരളമായ സാധ്യതയുണ്ട്. മുംബൈ ഇന്ത്യൻസും പഞ്ചാബ് കിങ്സും നേരത്തെ തന്നെ പ്ലേഓഫ് കാണാതെ പുറത്തായി.
രണ്ട് മത്സരങ്ങൾ ബാക്കിയുള്ള രാജസ്ഥാന് ഒന്നിൽ ജയിച്ചാൽ മതി പ്ലേഓഫിലേക്കെത്താൻ. ശേഷിക്കുന്ന രണ്ട് മത്സരങ്ങളിൽ ജയിച്ചാൽ ഹൈദരാബാദിനും പ്ലേഓഫ് ഉറപ്പിക്കാം. അപ്പോൾ പിന്നെ ശേഷിക്കുന്ന നാലാം സ്ഥാത്തിനായിട്ടാകും ചെന്നൈയും ബെംഗളൂരുവും മെയ് 18-ാം തീയതി തമ്മിൽ ഏറ്റുമുട്ടുക.
പക്ഷെ എങ്ങനെ ആർസിബിക്കും ചെന്നൈക്കും പ്ലേഓഫിലെത്താം?
ഐപിഎല്ലിൽ ഏറ്റവും കൂടുതൽ ഫാൻബേസുള്ള ടീമുകളിൽ ഒന്നാണ് ആർസിബിയും സിഎസ്കെയും. ഈ രണ്ട് ടീമുകൾക്കും ഇനി പ്ലേ ഓഫ് സാധ്യതയുണ്ടോ എന്നറിയാൻ കാത്തിരിക്കുകയാണ് ആരാധകർ. സീസണിൽ ഒരു മത്സരം മാത്രമാണ് ഇരു ടീമുകൾക്ക് ശേഷിക്കുന്നത്. അതും ആ മത്സരത്തിൽ ഇരു ടീമുകളും നേർക്കുനേരെയാണ് എത്തുന്നത്. അതിൽ ജയിക്കുന്ന ടീം പ്ലേ ഓഫിലേക്കെത്താനാണ് സാധ്യത ഏറെയും. വലിയ മാർജിനിൽ ജയിക്കാനായില്ലെങ്കിൽ പ്ലേഓഫിലേക്കുള്ള ആർസിബിയുടെ വഴിയും അടയും.
ഇനി അഥവാ ഹൈദരാബാദ് ശേഷിക്കുന്ന രണ്ട് മത്സരങ്ങളിലും തോറ്റാൽ ലോട്ടറി അടിക്കുക ആർസിബിക്കും സിഎസ്കെയ്ക്കുമാണ്. 12 മത്സരങ്ങൾ പൂർത്തിയാക്കിയ പാറ്റ് കമ്മിൻസിനും സംഘത്തിനും ഇപ്പോൾ 14 പോയിൻ്റാണുള്ളത്. ഇവയ്ക്ക് പുറമെ പ്ലേഓഫിന് വിരളമായി സാധ്യതയുള്ള ഗുജറാത്തും (ഹൈദരാബാദിനെതിരെ ഒഴിച്ച്) ഡൽഹിയും, എൽഎസ്ജിയും ശേഷിക്കുന്ന മത്സരങ്ങളിൽ തോൽക്കണം. അങ്ങനെ സാധിച്ചാൽ ആർസിബിക്കും സിഎസ്കെയ്ക്കും പ്ലേഓഫിലേക്കെത്താൻ സാധിക്കും.