5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

INDW vs WIW : റെക്കോർഡ് ഫിഫ്റ്റിയുമായി റിച്ച ഘോഷ്; വെസ്റ്റ് ഇൻഡീസിനെ തകർത്ത് പരമ്പര ഇന്ത്യക്ക്

INDW vs WIW Richa Ghosh Scores Record Fifty : റിച്ച ഘോഷിൻ്റെ റെക്കോർഡ് ഫിഫ്റ്റിയുടെ കരുത്തിൽ വെസ്റ്റ് ഇൻഡീസിനെതിരെ പരമ്പര നേടി ഇന്ത്യ. അവസാന മത്സരത്തിൽ വിൻഡീസിനെ ഇന്ത്യ 60 റൺസിന് വീഴ്ത്തി. ആദ്യ കളി ഇന്ത്യ വിജയിച്ചപ്പോൾ രണ്ടാം മത്സരത്തിൽ വിൻഡീസ് തിരിച്ചടിച്ചിരുന്നു.

INDW vs WIW : റെക്കോർഡ് ഫിഫ്റ്റിയുമായി റിച്ച ഘോഷ്; വെസ്റ്റ് ഇൻഡീസിനെ തകർത്ത് പരമ്പര ഇന്ത്യക്ക്
റിച്ച ഘോഷ്Image Credit source: PTI
abdul-basith
Abdul Basith | Published: 20 Dec 2024 06:42 AM

വെസ്റ്റ് ഇൻഡീസിനെതിരായ ടി20 പരമ്പര ഇന്ത്യക്ക്. മൂന്നാം മത്സരത്തിൽ വെസ്റ്റ് ഇൻഡീസിനെ 60 റൺസിന് തകർത്താണ് ഇന്ത്യ 2-1ന് പരമ്പര നേടിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടപ്പെടുത്തി 217 റൺസ് നേടിയപ്പോൾ മറുപടി ബാറ്റിംഗിനിറങ്ങിയ വെസ്റ്റ് ഇൻഡീസിന് 9 വിക്കറ്റ് നഷ്ടത്തിൽ 157 റൺസ് നേടാനേ സാധിച്ചുള്ളൂ. ഇന്ത്യക്കായി സ്മൃതി മന്ദനയും റിച്ച ഘോഷും ഫിഫ്റ്റിയടിച്ചു.

ആദ്യം ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് ആദ്യ ഓവറിൽ തന്നെ (0) ഉമ ഛേത്രിയെ നഷ്ടമായി. സ്കോർബോർഡിൽ ഒരു റൺസ്. രണ്ടാം വിക്കറ്റിൽ ജമീമ റോഡ്രിഗസ് എത്തിയതോടെ സ്കോർ ഉയരാൻ തുടങ്ങി. ഇരുവരും ആക്രമിച്ച് കളിച്ചപ്പോൾ വിൻഡീസ് ബൗളർമാർ വിയർത്തു. ഇതിനിടെ. 27 പന്തിൽ മന്ദന ഫിഫ്റ്റി തികച്ചു. താരത്തിൻ്റെ തുടർച്ചയായ മൂന്നാം ഫിഫ്റ്റിയായിരുന്നു ഇത്. 98 റൺസിൻ്റെ കൂട്ടുകെട്ടാണ് മന്ദനയും ജമീമയും ചേർന്ന് കെട്ടിപ്പടുത്തത്. 11ആം ഓവറിലെ ആദ്യ പന്തിൽ ജമീമ മടങ്ങിയതോടെ ഈ കൂട്ടുകെട്ട് അവസാനിച്ചു. 28 പന്തിൽ 39 റൺസ് നേടിയാണ് താരം പുറത്തായത്.

Also Read :

നാലാം നമ്പറിലെത്തിയ രാഘവി ബിശ്റ്റും നന്നായി ബാറ്റ് വീശി. ആദ്യ കളി നിരാശപ്പെടുത്തിയ താരം ഇന്ത്യൻ ടീമിലേക്കുള്ള തൻ്റെ തിരഞ്ഞെടുപ്പിനെ ന്യായീകരിക്കുന്ന പ്രകടനമാണ് നടത്തിയത്. മൂന്നാം വിക്കറ്റിൽ മന്ദനയുമായി 44 റൺസ് ആണ് ബിശ്റ്റ് കൂട്ടിച്ചേർത്തത്. പിന്നാലെ 47 പന്തിൽ 77 റൺസ് നേടിയ മന്ദന പുറത്തായി. അതിന് ശേഷമാണ് റിച്ച ഘോഷ് കളത്തിലെത്തിയത്. നേരിട്ട ആദ്യ രണ്ട് പന്തുകളിൽ യഥാക്രമം സിക്സും ഫോറും പറത്തിയ റിച്ച വിൻഡീസ് ബൗളർമാരെ കടന്നാക്രമിച്ചു. വെറും 18 പന്തിൽ ഫിഫ്റ്റിയടിച്ച താരം ഇതോടെ വനിതാ ടി20യിലെ ഏറ്റവും വേഗതയേറിയ ഫിഫ്റ്റി എന്ന നേട്ടത്തിലെത്തി. അവസാന ഓവറിലെ അഞ്ചാം പന്തിൽ താരം പുറത്തായി. 21 പന്തിൽ മൂന്ന് ബൗണ്ടറിയും അഞ്ച് സിക്സറും സഹിതം 54 റൺസായിരുന്നു റിച്ചയുടെ സമ്പാദ്യം. നേരിട്ട ആദ്യ പന്തിൽ തന്നെ ബൗണ്ടറിയടിച്ച സജനയും ബിശ്റ്റും (21 പന്തിൽ 30) നോട്ടൗട്ടാണ്.

മറുപടി ബാറ്റിംഗിനിറങ്ങിയ വെസ്റ്റ് ഇൻഡീസിന് വേഗത്തിൽ വിക്കറ്റുകൾ നഷ്ടമായി. ടോപ്പ് ഓർഡറിൽ അഞ്ച് താരങ്ങൾ ഇരട്ടയക്കത്തിലെത്തിയെങ്കിലും ഷിനേൽ ഹെൻറി ഒഴികെ മറ്റാർക്കും പിടിച്ചുനിൽക്കാനായില്ല. 16 പന്തിൽ 43 റൺസ് നേടിയ ഹെൻറി ടോപ്പ് സ്കോററായി. നാല് വിക്കറ്റ് വീഴ്ത്തിയ രാധ യാദവാണ് വിൻഡീസിനെ തകർത്തത്.