INDW vs SAW : സ്നേഹ് റാണയ്ക്ക് 8 വിക്കറ്റ്; ഇന്ത്യക്കെതിരെ ഫോളോ ഓൺ വഴങ്ങി ദക്ഷിണാഫ്രിക്ക

INDW vs SAW Sneh Rana : സ്നേഹ് റാണയുടെ 8 വിക്കറ്റ് നേട്ടത്തിൽ തകർന്നടിഞ്ഞ് ഇന്ത്യക്കെതിരെ ഫോളോ ഓൺ വഴങ്ങി ദക്ഷിണാഫ്രിക്ക. 603/6 എന്ന സ്കോറിനു മറുപടിയായി ബാറ്റിംഗിനിറങ്ങിയ പ്രോട്ടീസ് 266 റൺസിന് ഓൾ ഔട്ടായി. രണ്ടാം ഇന്നിംഗ്സിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 29 റൺസ് എന്ന നിലയിലാണ് അവർ.

INDW vs SAW : സ്നേഹ് റാണയ്ക്ക് 8 വിക്കറ്റ്; ഇന്ത്യക്കെതിരെ ഫോളോ ഓൺ വഴങ്ങി ദക്ഷിണാഫ്രിക്ക

INDW vs SAW (Image Courtesy - PTI)

Published: 

30 Jun 2024 12:19 PM

ഇന്ത്യക്കെതിരായ ടെസ്റ്റ് മത്സരത്തിൻ്റെ ഒന്നാം ഇന്നിംഗ്സിൽ ഫോളോ ഓൺ വഴങ്ങി ദക്ഷിണാഫ്രിക്ക. 603/6 എന്ന റെക്കോർഡ് സ്കോറിൽ ഇന്നിംഗ്സ് ഡിക്ലയർ ചെയ്ത ഇന്ത്യ ദക്ഷിണാഫ്രിക്കയെ ആദ്യ ഇന്നിംഗ്സിൽ 266 റൺസിന് ഓൾ ഔട്ടാക്കി. 8 വിക്കറ്റ് വീഴ്ത്തി സ്നേഹ് റാണ തകർത്തെറിഞ്ഞപ്പോൾ ബാക്കി രണ്ട് വിക്കറ്റുകൾ ദീപ്തി ശർമയ്ക്കാണ്. ഫോളോ ഓൺ വഴങ്ങിയ ദക്ഷിണാഫ്രിക്ക രണ്ടാം ഇന്നിംഗ്സിൽ ഒരു വിക്കറ്റ് നഷ്ടപ്പെടുത്തി 29 റൺസ് എന്ന നിലയിലാണ്.

ഒരു വനിതാ ടെസ്റ്റിൻ്റെ ഒരു ദിവസം നേടുന്ന ഉയർന്ന സ്കോർ, ഒരു വനിതാ ടെസ്റ്റിലെ ഏറ്റവും ഉയർന്ന ടീം സ്കോർ എന്നിങ്ങനെ രണ്ട് റെക്കോർഡുകൾ പിറന്ന സ്കോറാണ് ആദ്യ ഇന്നിംഗ്സിൽ ഇന്ത്യ അടിച്ചുകൂട്ടിയത്. 205 റൺസ് നേടി ഷഫാലി വർമ ടോപ്പ് സ്കോററായപ്പോൾ സ്മൃതി മന്ദന (149), റിച്ച ഘോഷ് (86), ഹർമൻപ്രീത് കൗർ (69), ജമീമ റോഡ്രിഗസ് (55) എന്നിവരും തിളങ്ങി. 292 റൺസാണ് ഷഫാലിയും സ്മൃതിയും ചേർന്ന് ആദ്യ വിക്കറ്റിൽ കൂട്ടിച്ചേർത്തത്.

Also Read : Rohit Sharma : പറഞ്ഞത് ചെയ്തുകാണിച്ച നായകൻ; രോഹിത് ശർമ ബാക്കിയാക്കുന്നത് നിശ്ചയദാർഢ്യത്തിൻ്റെ പാഠങ്ങൾ

കൂറ്റൻ സ്കോറിനു മറുപടിയായി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് രണ്ടാം ദിവസം വലിയ പരിക്കുകളില്ലാതെ അവസാനിപ്പിക്കാനായി. ലോറ വോൾവാർട്ട് (20), അന്നേക് ബോഷ് (39), ഡെൽമി ടക്കർ (0) എന്നിവർ വേഗം മടങ്ങിയെങ്കിലും സുനി ലീസിൻ്റെയും (65) മരിസൻ കാപ്പിൻ്റെയും അർദ്ധസെഞ്ചുറികൾ അവരെ സംരക്ഷിച്ചുനിർത്തി. ലീസിനെ ദീപ്തി ശർമ മടക്കിയെങ്കിലും നദിൻ ഡി ക്ലർക്കും കാപ്പും ചേർന്ന് ദക്ഷിണാഫ്രിക്കയെ കൂടുതൽ അപകടങ്ങളിൽ നിന്ന് രക്ഷിച്ചു. 4 വിക്കറ്റ് നഷ്ടത്തിൽ 236 റൺസ് എന്ന നിലയിലാണ് ദക്ഷിണാഫ്രിക്ക രണ്ടാം ദിനം കളി അവസാനിപ്പിച്ചത്.

ഇന്ന്, മൂന്നാം ദിവസം സ്നേഹ് റാണയുടെ തേരോട്ടമാണ് കണ്ടത്. ഇന്നലെ വീണ നാല് വിക്കറ്റിൽ മൂന്നും സ്വന്തമാക്കിയ റാണ ഇന്ന് ദക്ഷിണാഫ്രിക്കയുടെ ടോപ്പ് സ്കോറർ മരിസൻ കാപ്പിനെ (74) മടക്കി വിക്കറ്റ് വേട്ട ആരംഭിച്ചു. അതേ ഓവറിൽ സിനാലോ ജാഫ്തയെ (0) വീഴ്ത്തി റാണ അഞ്ച് വിക്കറ്റ് നേട്ടം തികച്ചു. അന്നറി ഡെക്കേഴ്സൺ (5) ദീപ്തി ശർമയുടെ ഇരയായി മടങ്ങിയപ്പോൾ നദിൻ ഡി ക്ലാർക്ക് (39), മസബട ക്ലാസ് (1), നോങ്കുലുലെകോ മ്ലാബ (2) എന്നിവരെക്കൂടി മടക്കി അയച്ച് സ്നേഹ് റാണ 8 വിക്കറ്റ് സ്വന്തമാക്കി.

ഫോളോ ഓൺ വഴങ്ങി രണ്ടാം ഇന്നിംഗ്സിൽ ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്ക മൂന്നാം ദിനം ഉച്ചഭക്ഷണത്തിനു പിരിയുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 29 റൺസെന്ന നിലയിലാണ്. അന്നേക് ബോഷിനെയാണ് (9) നഷ്ടമായത്. ദീപ്തി ശർമ്മയ്ക്കാണ് വിക്കറ്റ്. ലോറ വോൾവാർട്ട് (15), സുനെ ലീസ് (5) എന്നിവർ ക്രീസിൽ തുടരുകയാണ്. ഇന്നും നാളെയും ശേഷിക്കെ ഇന്ത്യൻ സ്കോറിനൊപ്പമെത്താൻ ഇനിയും ദക്ഷിണാഫ്രിക്കയ്ക്ക് 308 റൺസാണ് വേണ്ടത്.

Related Stories
PV Sindhu Marriage: പി.വി. സിന്ധുവിന് മാംഗല്യം, വിവാഹം ഡിസംബര്‍ 22ന്‌
Hardik Pandya: ‘എന്നെയും ബുംറയെയും കണ്ടെത്തിയത് അവര്‍’; മുംബൈ ഇന്ത്യന്‍സ് സഹതാരങ്ങള്‍ക്ക് ക്യാപ്റ്റന്‍ ഹാര്‍ദ്ദിക്കിന്റെ സന്ദേശം
World Test Championship: പോയിന്റ് പട്ടികമാറി മാറിഞ്ഞു; ഇന്ത്യക്ക് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫെെനൽ വിദൂരമോ?
Mass carnage: ഗിനിയയിൽ ഫുട്‌ബോൾ മത്സരത്തിനിടെ ആരാധകർ തമ്മിൽ ഏറ്റുമുട്ടി; 100 പേർക്ക് ദാരുണാന്ത്യം
Champions Trophy 2025: മുട്ടുമടക്കിയതല്ല, ക്രിക്കറ്റിന്റെ വിജയമാണ് പ്രധാനം; ഹൈബ്രിഡ് മോഡലിൽ പ്രതികരണവുമായി പിസിബി ചെയർമാൻ
Syed Mushtaq Ali Trophy: തകര്‍പ്പനടികളുമായി സല്‍മാനും സഞ്ജുവും ബാസിത്തും; സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ വിജയഗാഥ തുടര്‍ന്ന് കേരളം
കൊളസ്ട്രോൾ കുറയ്ക്കാൻ വെറും വയറ്റിൽ ഇവ കഴിക്കാം
അടിപൊളി ഗോതമ്പ് ദോശ ഉണ്ടാക്കിയാലോ?
‌ക്രിസ്മസ് അവധിക്കാലത്ത് കുടുംബവുമൊത്ത് ഒരു യാത്ര പോയാലോ?
കാത്സ്യത്തിന്‍റെ കുറവുണ്ടോ? ഡയറ്റില്‍ ഇത് ഉള്‍പ്പെടുത്തു