INDW vs RSAW : തുടരെ രണ്ടാം മത്സരത്തിലും സ്മൃതി മന്ദനയ്ക്ക് സെഞ്ചുറി; ഇന്ത്യക്ക് കൂറ്റൻ സ്കോർ

INDW vs RSAW Smriti Mandhana Harmanpreet Kaur Century : ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിൻ്റെയും വൈസ് ക്യാപ്റ്റൻ സ്മൃതി മന്ദനയുടെയും സെഞ്ചുറി മികവിൽ ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യക്ക് കൂറ്റൻ സ്കോർ. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറിൽ 3 വിക്കറ്റ് നഷ്ടപ്പെടുത്തി 325 റൺസ് നേടി.

INDW vs RSAW : തുടരെ രണ്ടാം മത്സരത്തിലും സ്മൃതി മന്ദനയ്ക്ക് സെഞ്ചുറി; ഇന്ത്യക്ക് കൂറ്റൻ സ്കോർ

INDW vs RSAW (Image Courtesy - Social Media)

Published: 

19 Jun 2024 18:16 PM

ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ഏകദിന മത്സരത്തിൽ ഇന്ത്യക്ക് പടുകൂറ്റൻ സ്കോർ. ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ നിശ്ചിത 50 ഓവറിൽ 3 വിക്കറ്റ് നഷ്ടപ്പെടുത്തി 325 റൺസ് നേടി. തുടർച്ചയായ രണ്ടാം മത്സരത്തിലും തകർപ്പൻ സെഞ്ചുറി നേടിയ സ്മൃതി മന്ദനയാണ് ടീമിൻ്റെ ടോപ്പ് സ്കോറർ. 120 പന്തിൽ 136 റൺസ് നേടി മന്ദന പുറത്തായി. 88 പന്തിൽ 103 റൺസ് നേടിയ ഹർമൻപ്രീത് കൗറും ഇന്ത്യക്കായി സെഞ്ചുറിയടിച്ചു.

ബുദ്ധിമുട്ടേറിയ തുടക്കമായിരുന്നു ഇന്ത്യയുടേത്. ദക്ഷിണാഫ്രിക്കൻ ബൗളർമാർ കൃത്യതയോടെ പന്തെറിഞ്ഞപ്പോൾ സ്മൃതിയും ഷഫാലിയും റൺസ് കണ്ടെത്താനാവാതെ വിഷമിച്ചു. ആദ്യ 10 ഓവറിൽ വെറും 28 റൺസ് മാത്രമാണ് ഇന്ത്യ നേടിയത്. 12ആം ഓവറിൽ മ്ലാബയിലൂടെ ദക്ഷിണാഫ്രിക്ക ആദ്യ വിക്കറ്റ് നേടി. 20 റൺസ് നേടിയ ഷഫാലി വർമയാണ് പുറത്തായത്. മൂന്നാം നമ്പറിൽ ഡയലൻ ഹേമലത ക്രീസിലെത്തി. ബാറ്റിംഗ് കുറച്ചുകൂടി എളുപ്പമായതോടെ സഖ്യം റൺസ് കണ്ടെത്താനാരംഭിച്ചു. സ്മൃതിയായിരുന്നു കൂടുതൽ ആക്രമിച്ച് കളിച്ചത്. രണ്ടാം വിക്കറ്റിൽ സഖ്യം 62 റൺസിൻ്റെ കൂട്ടുകെട്ടുയർത്തി. ഒടുവിൽ 24 റൺസ് നേടിയ ഹേമലതയെ മടക്കി മസബത ക്ലാസ് ദക്ഷിണാഫ്രിക്കയ്ക്ക് ബ്രേക്ക്ത്രൂ നൽകി. ഇതിനിടെ 67 പന്തിൽ സ്മൃതി ഫിഫ്റ്റി തികച്ചു.

Read Also: T20 World Cup 2024 : സൂപ്പർ എട്ട് മത്സരങ്ങൾ ഇന്ന് തുടക്കം; ആദ്യ കളി യുഎസ്എ ദക്ഷിണാഫ്രിക്കയെ നേരിടും

നാലാം നമ്പറിൽ ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ ക്രീസിലെത്തിയതോടെ സ്കോർ കുതിച്ചു. ഇരുവരും തുടരെ ബൗണ്ടറികൾ കണ്ടെത്തി. 103 പന്തിൽ സ്മൃതി സെഞ്ചുറി തികച്ചു. പിന്നാലെ 58 പന്തിൽ ഹർമൻ തൻ്റെ ഫിഫ്റ്റിയും പൂർത്തിയാക്കി. തുടർന്ന് കടുത്ത ആക്രമണം അഴിച്ചുവിട്ട ഇരുവരും ഇന്ത്യയെ കൂറ്റൻ സ്കോറിലേക്ക് നയിച്ചു. ഒടുവിൽ, 171 റൺസ് നീണ്ട കൂറ്റൻ കൂട്ടുകെട്ടിനൊടുവിൽ സ്മൃതി മന്ദന മടങ്ങി. മ്ലാബയ്ക്കായിരുന്നു വിക്കറ്റ്. അഞ്ചാം നമ്പറിലെത്തിയ റിച്ച ഘോഷും ആക്രമിച്ചുകളിച്ചതോടെ ഇന്ത്യ 300 കടന്നു. അവസാന ഓവറുകളിൽ തുടരെ ബൗണ്ടറി കണ്ടെത്തിയ ഹർമൻ വെറും 87 പന്തിൽ സെഞ്ചുറിയിലെത്തി. ഹർമനും 13 പന്തിൽ 25 റൺസ് നേടിയ റിച്ചയും നോട്ടൗട്ടാണ്. നാലാം വിക്കറ്റിൽ അപരാജിതമായ 54 റൺസിൻ്റെ കൂട്ടുകെട്ടിലാണ് സഖ്യം പങ്കാളികളായത്.

മറുപടി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് മികച്ച തുടക്കം ലഭിച്ചു. 13 ഓവർ പിന്നിടുമ്പോൾ പ്രോട്ടീസ് രണ്ട് വിക്കറ്റ് നഷ്ടത്തിൽ 60 റൺസ് എന്ന നിലയിലാണ്. ലോറ വോൽവാർട്ട് (28), സുനേ ലീസ് (5) എന്നിവരാണ് ക്രീസിൽ. അരുന്ധതി റെഡ്ഡിയും ദീപ്തി ശർമയുമാണ് ഇന്ത്യക്കായി വിക്കറ്റ് നേടിയത്.

Related Stories
Sanju Samson – KL Rahul : വിശ്രമം വേണമെന്ന് കെഎൽ രാഹുൽ; ഇംഗ്ലണ്ട് പരമ്പരയിൽ സഞ്ജുവിൻ്റെ സ്ഥാനം ഉറപ്പ്
Champions Trophy 2025: ‘അഫ്ഗാനിസ്ഥാനെതിരായ മത്സരം ബഹിഷ്കരിക്കണം’; ആവശ്യവുമായി ദക്ഷിണാഫ്രിക്കൻ കായികമന്ത്രി
Champions Trophy 2025: എന്താണ് ബിസിസിഐ വാശിപിടിച്ച, പിസിബി വഴങ്ങിയ ഹൈബ്രിഡ് മോഡൽ?
Champions Trophy 2025: പരിക്കേറ്റ ബുംറയ്ക്ക് ചാമ്പ്യൻസ് ട്രോഫിയിൽ കളിക്കാനാവുമോ?; താരം ന്യൂസീലൻഡ് സർജൻ്റെ സഹായം തേടിയെന്ന് റിപ്പോർട്ട്
Vijay Hazare Trophy : എല്ലാ പന്തിലും ഫോർ; ഓവറിലാകെ നേടിയത് 29 റൺസ്: വിജയ് ഹസാരെ ട്രോഫിയിൽ തമിഴ്നാട് താരത്തിൻ്റെ വെടിക്കെട്ട്
Martin Guptill: 2019 ലോകകപ്പിൽ ഇന്ത്യൻ കിരീടത്തിൻ്റെ വഴിമുടക്കിയ റണ്ണൗട്ട്; മാർട്ടിൻ ഗപ്റ്റിൽ രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു
കുതിര്‍ത്ത് കഴിക്കാവുന്ന നട്‌സ് ഏതൊക്കെ ?
ടെസ്റ്റ് ക്രിക്കറ്റിലെ ടയർ 2 സിസ്റ്റം; വിശദാംശങ്ങൾ ഇങ്ങനെ
പേരയ്ക്കയുടെ ഇലകൾ ചവയ്ക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍
പതിവാക്കാം തക്കാളി; ഗുണങ്ങൾ ഏറെ