5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

INDvsZIM : ബാറ്റിംഗിൽ ഗിൽ, ബൗളിംഗിൽ വാഷിംഗ്ടൺ; സിംബാബ്‌വെയ്ക്കെതിരെ ഇന്ത്യക്ക് അനായാസ ജയം

INDvsZIM India Won : സിംബാബ്‌വെയ്ക്കെതിരായ മൂന്നാമത്തെ ടി-20യും ജയിച്ച് പരമ്പരയിൽ ലീഡ് നേടി ഇന്ത്യ. 23 റൺസിന് സിംബാബ്‌വെയെ വീഴ്ത്തിയ ഇന്ത്യയ്ക്കായി ബാറ്റിംഗിൽ ശുഭ്മൻ ഗില്ലും ബൗളിംഗിൽ വാഷിംടൺ സുന്ദറും തിളങ്ങി. മലയാളി താരം സഞ്ജു സാംസണായിരുന്നു ഇന്ന് ടീമിൻ്റെ ടോപ്പ് സ്കോറർ.

INDvsZIM :  ബാറ്റിംഗിൽ ഗിൽ, ബൗളിംഗിൽ വാഷിംഗ്ടൺ; സിംബാബ്‌വെയ്ക്കെതിരെ ഇന്ത്യക്ക് അനായാസ ജയം
INDvsZIM India Won (Image Courtesy - Social Media)
abdul-basith
Abdul Basith | Published: 10 Jul 2024 20:00 PM

സിംബാബ്‌വെയ്ക്കെതിരായ മൂന്നാം ടി20യിൽ ഇന്ത്യക്ക് അനായാസ ജയം. 23 റൺസിനാണ് ഇന്ത്യ സിംബാബ്‌വെയെ (Inadia Won Zimbabwe) വീഴ്ത്തിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ മുന്നോട്ടുവച്ച 183 റൺസ് വിജലയലക്ഷ്യം പിന്തുടർന്നിറങ്ങിയ സിംബാബ്‌വെയ്ക്ക് നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 159 റൺസെടുക്കാനേ സാധിച്ചുള്ളൂ. 49 പന്തിൽ 65 റൺസുമായി പുറത്താവാതെ നിന്ന് ഡിയോൺ മയേഴ്സ് സിംബാബ്‌വെയുടെ ടോപ്പ് സ്കോറർ ആയപ്പോൾ ഇന്ത്യക്കായി വാഷിംഗ്ടൺ സുന്ദർ മൂന്ന് വിക്കറ്റ് വീഴ്ത്തി.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്കായി ക്യാപ്റ്റൻ ശുഭ്മൻ ഗില്ലും ഋതുരാജ് ഗെയ്ക്‌വാദുമാണ് തിളങ്ങിയത്. അഭിഷേക് ശർമയ്ക്ക് പകരം ഇന്ന് ഗില്ലിനൊപ്പം ഓപ്പൺ ചെയ്ത യശസ്വി ജയ്സ്വാൾ 27 പന്തിൽ 36 റൺസെടുത്ത് മികച്ച തുടക്കം നൽകി. ഗില്ലുമൊത്ത് ഒന്നാം വിക്കറ്റിൽ 67 റൺസാണ് ജയ്സ്വാൾ കൂട്ടിച്ചേർത്തത്. മൂന്നാം നമ്പറിലെത്തിയ അഭിഷേക് ശർമയ്ക്ക് കഴിഞ്ഞ കളിയിലെ ഫോം തുടരാനായില്ല. 9 പന്തിൽ 10 റൺസെടുത്ത് താരം മടങ്ങി. രണ്ട് പേരെയും സിക്കന്ദർ റാസയാണ് പുറത്താക്കിയത്.

നാലാം നമ്പറിൽ ഋതുരാജ് എത്തിയതോടെ സ്കോർ ഉയരാൻ തുടങ്ങി. സാവധാനത്തിൽ ഗില്ലും ബൗണ്ടറികൾ കണ്ടെത്തി. 36 പന്തിൽ ഗിൽ ഫിഫ്റ്റി തികച്ചു. 49 പന്തിൽ 66 റൺസ് നേടി പുറത്തായ ഗിൽ ഋതുരാജിനൊപ്പം 72 റൺസ് ആണ് കൂട്ടിച്ചേർത്തത്. അവസാന ഓവറുകളിൽ ആഞ്ഞടിച്ച ഋതുരാജ് അർഹമായ അർദ്ധസെഞ്ചുറിക്ക് ഒരു റൺസകലെ വീണു. സഞ്ജു 7 പന്തിൽ 12 റൺസുമായി നോട്ടൗട്ടാണ്.

Also Read : Sanju Samson : മലയാളികൾക്ക് അഭിമാനം; ടീം ഷീറ്റ് പ്രകാരം ഇന്ത്യൻ ടീമിൻ്റെ വൈസ് ക്യാപ്റ്റൻ സഞ്ജു സാംസൺ

മറുപടി ബാറ്റിംഗിൽ സിംബാബ്‌വെയ്ക്ക് 19 റൺസ് എടുക്കുന്നതിനിടെ മൂന്ന് വിക്കറ്റും 39 റൺസിനിടെ അഞ്ച് വിക്കറ്റും നഷ്ടമായി. ആറാം വിക്കറ്റിൽ ഡിയോൺ മയേഴ്സും ക്ലൈവ് മൻഡാഡെയും ചേർന്ന കൂട്ടുകെട്ടാണ് സിംബാബ്‌വെയെ വലിയ തകർച്ചയിൽ നിന്ന് രക്ഷപ്പെടുത്തിയത്. സാവധാനത്തിൽ തുടങ്ങിയ ഇരുവരും അഭിഷേക് ശർമ്മയെയും ശിവം ദുബെയെയും ആക്രമിച്ച് സ്കോർ ഉയർത്തി. 26 പന്തിൽ 37 റൺസ് നേടിയ മൻഡാഡെയെ മടക്കി വാഷിംഗ്ടൺ സുന്ദർ ഈ കൂട്ടുകെട്ട് പൊളിച്ചു. ആറാം വിക്കറ്റിൽ മയേഴ്സുമൊത്ത് പടുത്തുയർത്തിയത് 77 റൺസിൻ്റെ തകർപ്പൻ കൂട്ടുകെട്ടിനൊടുവിലാണ് മൻഡാഡെ മടങ്ങിയത്. 45 പന്തിൽ മയേഴ്സ് തൻ്റെ കന്നി ടി20 ഫിഫ്റ്റി തികച്ചു. 49 പന്തിൽ 65 റൺസ് നേടിയ മയേഴ്സും 10 പന്തിൽ 18 റൺസ് നേടിയ വെല്ലിങ്ടൺ മസക്കാഡ്സയും നോട്ടൗട്ടാണ്.

ജയത്തോടെ ഇന്ത്യ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിൽ മൂന്ന് മത്സരങ്ങൾ അവസാനിക്കുമ്പോൾ 2-1ന് മുന്നിലെത്തി. ആദ്യ കളി സിംബാബ്‌വെ വിജയിച്ചപ്പോൾ ബാക്കി രണ്ട് മത്സരങ്ങളിലും ഇന്ത്യക്കായിരുന്നു വിജയം.