World Test Championship: പോയിന്റ് പട്ടികമാറി മാറിഞ്ഞു; ഇന്ത്യക്ക് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫെെനൽ വിദൂരമോ?
India World Test Championship Final Update: 2025 ഫെബ്രുവരിയിൽ ലണ്ടനിൽ വച്ച് നടക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫെെനലിന് യോഗ്യത നേടാൻ ഇന്ത്യക്ക് മുന്നിലുള്ള വഴികൾ എന്തൊക്കെയെന്ന് നോക്കാം.
ദുബായ്: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫെെനലിന് ഏത് ടീമുകൾ യോഗ്യത നേടുമെന്നത് ഇപ്പോഴും സർപ്രെെസായി തുടരുകയാണ്. ആദ്യ ഘട്ടത്തിൽ വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫെെനലിന് ഇന്ത്യ യോഗ്യത നേടുമെന്ന് പലരും ഉറപ്പിച്ചിരുന്നു. എന്നാൽ സ്വന്തം മണ്ണിൽ നടന്ന പരമ്പരയിൽ ന്യൂസിലൻഡിനോട് നാണംകെട്ട തോൽവി ഏറ്റുവാങ്ങിയതിന് പിന്നാലെയാണ് ഇന്ത്യയുടെ ഫെെനൽ പ്രവേശനവും തുലാസിലായത്.
ശ്രീലങ്കക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ദക്ഷിണാഫ്രിക്ക ജയിക്കുകയും ന്യൂസിലൻഡിനെതിരെ ഇംഗ്ലണ്ട് ജയിക്കുകയും ചെയ്തതോടെയാണ് ഫെെനലിസ്റ്റുകൾ സർപ്രെെസ് എൻട്രിയായി തുടരുന്നത്. ദക്ഷിണാഫ്രിക്കയും ഇംഗ്ലണ്ടും ജയിച്ചതോടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയൻറ് പട്ടികയും മാറിമറിഞ്ഞു. ബോര്‌ഡർ ഗവാസ്കർ ട്രോഫിയിലെ ആദ്യ മത്സരമായ പെർത്ത് ടെസ്റ്റിൽ ഓസ്ട്രേലിയക്കെതിരെ ഇന്ത്യ ആധികാരിക വിജയം സ്വന്തമാക്കുകയും ചെയ്തതോടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിസ്റ്റുകളുടെ സാധ്യതകളിലും വലിയ മാറ്റമാണ് ഉണ്ടായിരിക്കുന്നത്. 2025 ഫെബ്രുവരിയിൽ ലണ്ടനിൽ വച്ച് നടക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫെെനലിന് യോഗ്യത നേടാൻ ഇന്ത്യക്ക് മുന്നിലുള്ള വഴികൾ എന്തൊക്കെയെന്ന് നോക്കാം.
ബോർഡർ ഗവാസ്കർ ട്രോഫിയിൽ ഓസ്ട്രേലിയക്കെതിരെ ജയം നേടിയാൽ
ബോർഡർ ഗവാസ്കർ ട്രോഫിയിൽ ഓസ്ട്രേലിയക്കെതിരെ അഞ്ച് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയാണ് ഇന്ത്യ കളിക്കുന്നത്. പെർത്ത് ടെസ്റ്റിൽ ജയിച്ച ഇന്ത്യക്ക് പരമ്പരയിൽ 5-0, 4-1, അല്ലെങ്കിൽ 3-0 വിജയം സ്വന്തമാക്കാനായാൽ മറ്റ് ടീമുകളുടെ മത്സരഫലത്തെ ആശ്രയിക്കാതെ ഫെെനലിലേക്ക് യോഗ്യത നേടാം. പിന്നീടുള്ള മത്സരം ഓസ്ട്രേലിയയും ദക്ഷിണാഫ്രിക്കയും തമ്മിലാവും. ഓസ്ട്രേലിയക്കെതിരെ 3-1നാണ് ജയിക്കുന്നതെങ്കിൽ ഇന്ത്യക്ക് മറ്റ് ടീമുകളുടെ ജയത്തെയും തോൽവിയെയും ആശ്രയിക്കേണ്ടിവരും. ദക്ഷിണാഫ്രിക്കക്കെതിരെ ശ്രീലങ്ക ജയിച്ചില്ലെങ്കിലും, ഓസ്ട്രേലിയക്കെതിരെ 3-1ന് പരമ്പര നേടുകയും ചെയ്താലും ഇന്ത്യയുടെ ഫെെനൽ പ്രതീക്ഷകൾ തുലാസിലാകും.
ഓസ്ട്രേലിയക്കെതിരെ 3-2ന് ജയിച്ചാൽ
ഓസ്ട്രേലിയക്കെതിരെ 3-2നാണ് ഇന്ത്യ ബോർഡർ ഗവാസ്കർ ട്രോഫി നേടുന്നതെങ്കിൽ വീണ്ടും കാൽക്കുലേറ്റർ എടുക്കേണ്ടി വരും. ഇന്ത്യക്കെതിരായ പരമ്പരയ്ക്ക് ശേഷം ഓസ്ട്രേലിയയ്ക്ക് ശ്രീലങ്കയുമായും പരമ്പര അവശേഷിക്കുന്നുണ്ട്. ഈ പരമ്പരയിൽ ഏതെങ്കിലും ഒരു മത്സരത്തിൽ ശ്രീലങ്ക സമനില നേടിയാൽ ഇന്ത്യക്ക് ഫൈനലിലെത്താനുള്ള വഴി തെളിയും. 2025 ജനുവരി 29 ശ്രീലങ്ക-ഓസ്ട്രേലിയ ടെസ്റ്റ് പരമ്പര തുടങ്ങുന്നത്. രണ്ട് മത്സരങ്ങളാണ് ഈ പരമ്പരയിലുള്ളത്.
ബോർഡർ ഗവാസ്കർ ട്രോഫി സമനിലയിലായാൽ
ബോർഡർ ഗവാസ്കർ ട്രോഫി സമനിലയിലായാൽ ഇന്ത്യയുടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫെെനൽ പ്രതീക്ഷകൾ വീണ്ടും മങ്ങും. ഈ സാഹചര്യത്തിൽ ശ്രീലങ്കയ്ക്കെതിരായ പരമ്പര ഓസ്ട്രേലിയ തൂത്തുവാരിയാൽ ഇന്ത്യക്ക് ഫൈനലിലെത്താം. ഇതിന് പുറമെ ശ്രീലങ്ക പരമ്പരയിൽ ഒരു ജയം സ്വന്തമാക്കിയാലും ഇന്ത്യക്ക് ഫെെനലിന് യോഗ്യത നേടാം.
ഡിസംബർ 6-ന് അഡ്ലെയ്ലിലാണ് ബോർഡർ ഗവാസ്കർ ട്രോഫിയുടെ ഭാഗമായ ഇന്ത്യ- ഓസ്ട്രേലിയ ടെസ്റ്റിലെ രണ്ടാം മത്സരം. ആദ്യ ടെസ്റ്റിൽ ജയിച്ച ഇന്ത്യ അഞ്ച് മത്സരങ്ങൾ അടങ്ങിയ പരമ്പരയിൽ 1-0ന് മുന്നിലാണ്.