Olympics 2024 : ഒളിമ്പിക്സിൽ ആദ്യ ഹോക്കി മത്സരത്തിൽ ഇന്ത്യയുടെ തകർപ്പൻ പ്രകടനം; ന്യൂസിലാൻഡ് തകർന്നടിഞ്ഞു
Olympics 2024 Latest update: ഹർമൻപ്രീത് സിങ്ങാണ് ടീം ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചത്. ഹർമൻപ്രീതിന് പുറമെ മൻദീപ് സിങ്, വിവേക് സാഗർ പ്രസാദ് എന്നിവരും രാജ്യത്തിനായി ഗോൾ നേടി.
പാരിസ്: ഒളിമ്പിക്‌സ് മത്സരങ്ങളിൽ പുരുഷ ഹോക്കിയിലെ ആദ്യമത്സരത്തിൽ ഇന്ത്യയ്ക്ക് മിന്നും ജയം എന്ന് റിപ്പോർട്ട്. എതിരാളിയായ ന്യൂസിലാൻഡിനെ തകർത്തുകൊണ്ടാണ് ഈ മുന്നേറ്റം. രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് ന്യൂലാൻഡിനെതിരേ ഇന്ത്യ കന്നിമത്സരം വിജയിച്ചത്. അവസാന മിനുറ്റുകളിൽ പെനാൽറ്റി സ്‌ട്രോക്ക് ഗോളാക്കിക്കൊണ്ടായിരുന്നു ഈ നേട്ടം.
ഹർമൻപ്രീത് സിങ്ങാണ് ടീം ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചത്. ഹർമൻപ്രീതിന് പുറമെ മൻദീപ് സിങ്, വിവേക് സാഗർ പ്രസാദ് എന്നിവരും രാജ്യത്തിനായി ഗോൾ നേടി. ന്യൂസിലാൻഡിനായി സാം ലെയ്‌നും സൈമൺ ചൈൽഡും ഗോൾ നേടിയെങ്കിലും അവസാന നിമിഷം വിജയം ഇന്ത്യയ്ക്കൊപ്പമായിരുന്നു.
ആദ്യ വിജയത്തോടെ പൂൾ ബിയിൽ മൂന്ന് പോയിന്റോടെ ഇന്ത്യ രണ്ടാം സ്ഥാനത്തെത്തിയെന്നാണ് റിപ്പോർട്ട്. പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് ബെൽജിയവും മൂന്നാം സ്ഥാനത്ത് ഓസ്‌ട്രേലിയയുമാണ്. സെയ്ൻ നദിതീരത്ത് സജ്ജമാക്കിയ പ്രത്യേക വേദിയാലാണ് പാരീസ് ഒളിമ്പിക്സിന് (Paris Olympics 2024) കൊടിയേറിയത്.
ഓസ്റ്റലിസ് പാലത്തിൽ ഫ്രഞ്ച് കൊടിയുടെ നിറത്തിൽ വർണ്ണക്കാഴ്ചയൊരുക്കിയാണ് ഒളിമ്പിക്സ് ദീപശിഖയെ സ്വീകരിച്ചത്. ദീപശിഖയ്ക്ക് പിന്നാലെ ഗ്രീസാണ് ഒളിമ്പിക്സിൻ്റെ ഉദ്ഘാടന വേദിയിലേക്ക് ആദ്യമെത്തിയത്. ജൂലൈ 26-ാം തീയതി ഇന്ത്യൻ സമയം രാത്രി 11.30നാണ് ഉദ്ഘാടന ചടങ്ങ് ആരംഭിച്ചത്.
ആറ് കിലോമീറ്റർ നീണ്ട കായിക താരങ്ങളുടെ പരേഡാണുണ്ടായിരുന്നത്. പ്രത്യേക സജ്ജമാക്കിയ ബോട്ടിലൂടെ പരേഡ് നടത്തി. പോണ്ട് ഡി’ഓസ്റ്റെലിറ്റ്സിൽ വെരെയാണ് പരേഡ് നടത്തിയത്.