Sarfaraz Khan: ആദ്യത്തെ കൺമണി ആൺകുട്ടി; കുഞ്ഞിനെ വരവേറ്റ് ഇന്ത്യൻ ക്രിക്കറ്റ് താരം | Indian Test Team Player Sarfraz Khan Blessed With Baby Boy Malayalam news - Malayalam Tv9

Sarfaraz Khan: ആദ്യത്തെ കൺമണി ആൺകുട്ടി; കുഞ്ഞിനെ വരവേറ്റ് ഇന്ത്യൻ ക്രിക്കറ്റ് താരം

Published: 

22 Oct 2024 09:20 AM

Sarfaraz Khan Baby: ആഭ്യന്തര ക്രിക്കറ്റിലെ ഉ​ഗ്രൻ പ്രകടനത്തിലൂടെ ടെസ്റ്റ് ക്രിക്കറ്റിലേക്ക് വരവറിയിച്ച ഇന്ത്യൻ ക്രിക്കറ്റ് താരം സർഫറാസ് ഖാന് കുഞ്ഞ് ജനിച്ചു.

1 / 5ഇന്ത്യൻ

ഇന്ത്യൻ ക്രിക്കറ്റ് താരം സർഫറാസ് ഖാന് ആൺകുഞ്ഞ് പിറന്നു. ഇൻസ്റ്റ​ഗ്രാമിലൂടെയാണ് തനിക്കും പങ്കാളി റൊമാന ജാഹു‍റിനും കുഞ്ഞ് ജനിച്ച കാര്യം താരം അറിയിച്ചത്. (Image Credits: Sarfaraz Khan Instagram)

2 / 5

ഒക്ടോബർ 21 തിങ്കളാഴ്ച മുബെെയിലെ സ്വകാര്യ ആശുപത്രിയിലാണ് കുഞ്ഞ് ജനിച്ചത്. കുഞ്ഞിനൊപ്പമുള്ള ചിത്രങ്ങളും സർഫറാസ് ഖാൻ പങ്കുവച്ചിരുന്നു. അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നുവെന്നും താരം അറിയിച്ചു. (Image Credits: Sarfaraz Khan Instagram)

3 / 5

2023 ഓ​ഗസ്റ്റ് 27-നാണ് സർഫറാസ് ഖാനും ജമ്മു കശ്മീർ സ്വദേശിയായ റൊമാന ജാഹു‍റും വിവാഹിതരായത്. (Image Credits: Sarfaraz Khan Instagram)

4 / 5

ന്യൂസിലൻഡിനെതിരായ ആദ്യ ടെസ്റ്റിൽ സർഫറാസ് ഖാൻ സെഞ്ച്വറി നേടിയിരുന്നു. ആദ്യ ഇന്നിം​ഗ്സിൽ ഡക്കായെങ്കിലും രണ്ടാം ഇന്നിം​ഗ്സിൽ, 195 പന്തില്‍നിന്ന് 150 റണ്‍സാണ് താരം നേടിയത്. (Image Credits: Sarfaraz Khan Instagram)

5 / 5

18 ഫോറും മൂന്ന് സിക്‌സും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിം​ഗ്സ്. നാലാം വിക്കറ്റിൽ ഋഷഭ് പന്തുമായി ചേർന്ന് 177 റണ്‍സിന്റെ കൂട്ടുകെട്ടും സർഫറാസുണ്ടാക്കി. (Image Credits: Sarfaraz Khan Instagram)

Related Stories
Sanju Samson: ടി20 ലോകകപ്പ് ഫെെനൽ ഇലവനിലുണ്ടായിരുന്നു, ടോസിന് തൊട്ടുമുമ്പാണ് തന്നെ മാറ്റിയത്; വെളിപ്പെടുത്തലുമായി സഞ്ജു സാംസൺ
Kerala Blasters FC: ഞങ്ങടെ പിള്ളേരെ തൊടുന്നോടാ..! ആരാധകർക്ക് നേരെയുണ്ടായ അതിക്രമം, മുഹമ്മദൻസ് ആരാധകർക്കെതിരെ പരാതി നൽകി കേരള ബ്ലാസ്റ്റേഴ്സ്
WT20 World Cup : ഇത്തവണ ഫൈനലിൽ കലമുടച്ച് ദക്ഷിണാഫ്രിക്ക; ടി20 ലോകകപ്പുകളിൽ ന്യൂസീലൻഡിന് കന്നിക്കിരീടം
ISL 2024 : രണ്ടാം പകുതിയിലെ തിരിച്ചുവരവ്; മുഹമ്മദൻസ് ആരാധകരുടെ കലിപ്പും മറികടന്ന് ബ്ലാസ്റ്റേഴ്സിന് ജയം
Ind vs Nz : 1988ന് ശേഷം ഇന്ത്യയിൽ ഒരു ടെസ്റ്റ് ജയിച്ച് ന്യൂസീലൻഡ്; ജയം എട്ട് വിക്കറ്റിന്
Virat Kohli-Anushka: ഒരു ലിറ്ററിന് 600 രൂപ; കോലിയും അനുഷ്കയും കുടിക്കുന്നത് ഇന്ത്യയിലെ വെള്ളമല്ല
കണ്ണ് തള്ളേണ്ട! ലോറന്‍സ് ബിഷ്‌ണോയിയുടെ ആസ്തി ചില്ലറയല്ല
പന നൊങ്ക് ഇനി വാങ്ങാതെ പോവരുത്! ​ആരോ​ഗ്യ ഗുണങ്ങൾ ചില്ലറയല്ല
വെണ്ടയ്ക്ക ആട്ടിൻ സൂപ്പിനു തുല്യം, അറിയാം ​ഗുണങ്ങൾ...
ബുദ്ധിയെ ഉഷാറാക്കാം.. ക്യാരറ്റ് കഴിച്ചാൽമതി