5
KeralaOnamIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

Indian Team Coach: ഇന്ത്യന്‍ ക്രിക്കറ്റില്‍ രാഷ്ട്രീയം ഇടപെടും; കെഎല്‍ രാഹുല്‍ പറഞ്ഞതായി ജസ്റ്റിന്‍ ലാങ്ങര്‍

മുന്‍ ഓസീസ് നായകന്‍ റിക്കി പോണ്ടിങ്ങിനും മുന്‍ കിവീസ് നായകന്‍ സ്റ്റീഫന്‍ ഫ്‌ളെമിങ്ങിനുമൊപ്പം ലാങ്ങറും ഇന്ത്യന്‍ പരിശീലക സ്ഥാനത്തേക്ക് എത്തുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മൂന്നുപേരുമായി ബിസിസിഐ ചര്‍ച്ചകള്‍ നടത്തുകയാണെന്നും വാര്‍ത്തകളുണ്ടായിരുന്നു.

Indian Team Coach: ഇന്ത്യന്‍ ക്രിക്കറ്റില്‍ രാഷ്ട്രീയം ഇടപെടും; കെഎല്‍ രാഹുല്‍ പറഞ്ഞതായി ജസ്റ്റിന്‍ ലാങ്ങര്‍
KL Rahul and Justin Langer
Follow Us
shiji-mk
SHIJI M K | Published: 25 May 2024 09:50 AM

ഇന്ത്യയുടെ കോച്ചാകാന്‍ താത്പര്യമില്ലെന്ന് വ്യക്തമാക്കി മുന്‍ ഓസീസ് താരവും ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് പരിശീലകനുമായ ജസ്റ്റിന്‍ ലാങ്ങര്‍. ഇന്ത്യന്‍ ടീമിന്റെ പരിശീലനാകുക എന്നത് ഏറെ സമ്മര്‍ദ്ദ നിറഞ്ഞ ജോലിയാണെന്നാണ് അദ്ദേഹം പറയുന്നത്. ഇന്ത്യയില്‍ കായികരംഗത്ത് രാഷ്ട്രീയം ഇടപെടുന്നുണ്ടെന്നും ലാങ്ങര്‍ കൂട്ടിച്ചേര്‍ത്തു.

‘ദേശീയ ടീമിന്റെ പരിശീലകനാവുക എന്നത് ഏറെ സമ്മര്‍ദം നിറഞ്ഞ പണിയാണ്. ഓസീസ് ടീമില്‍ നാല് വര്‍ഷം ഞാന്‍ ആ ചുമതലയിലിരുന്നിട്ടുണ്ട്. ഒപ്പം കെ എല്‍ രാഹുലുമായുള്ള സംഭാഷണത്തില്‍ നിന്ന് എനിക്ക് മനസിലായത് ഇന്ത്യന്‍ ക്രിക്കറ്റില്‍ രാഷ്ട്രീയം നന്നായി ഇടപെടുന്നുണ്ട് എന്നാണ്. ഒരു ഐപിഎല്‍ ടീമില്‍ നമ്മള്‍ കാണുന്ന രാഷ്ട്രീയ കളികളുടെ ആയിരം മടങ്ങ് രാഷ്ട്രീയ കളികള്‍ ഇന്ത്യന്‍ പരിശീലകനാവുമ്പോള്‍ കാണേണ്ടി വരുമെന്ന് രാഹുല്‍ പറഞ്ഞിരുന്നു. അതൊരു നല്ല ഉപദേശമായിട്ടാണ് എനിക്ക് തോന്നിയത്,’ ലാങ്ങര്‍ പറഞ്ഞു.

മുന്‍ ഓസീസ് നായകന്‍ റിക്കി പോണ്ടിങ്ങിനും മുന്‍ കിവീസ് നായകന്‍ സ്റ്റീഫന്‍ ഫ്‌ളെമിങ്ങിനുമൊപ്പം ലാങ്ങറും ഇന്ത്യന്‍ പരിശീലക സ്ഥാനത്തേക്ക് എത്തുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മൂന്നുപേരുമായി ബിസിസിഐ ചര്‍ച്ചകള്‍ നടത്തുകയാണെന്നും വാര്‍ത്തകളുണ്ടായിരുന്നു.

എന്നാല്‍ ഈ വാര്‍ത്തകള്‍ ബിസിസിഐ തള്ളിയിരുന്നു. ഇരുതാരങ്ങളും കോച്ചിങ് റോളിലേക്കില്ലെന്ന് അറിയിച്ച് രംഗത്തെത്തുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ബിസിസിഐ സെക്രട്ടറി ജയ് ഷാ രംഗത്തെത്തിയത്.

‘ആഭ്യന്തര ക്രിക്കറ്റിനെ കുറിച്ച് അറിവുള്ളവരെ മാത്രമേ പരിശീലക സ്ഥാനത്തേക്ക് നിയമിക്കൂ. ഇതുമായി ബന്ധപ്പെട്ട മാധ്യമ വാര്‍ത്തകള്‍ തെറ്റാണ്. നിരവധി കടമ്പകളിലൂടെ കടന്നുപോയതിന് ശേഷമാകും ഇന്ത്യയുടെ പരിശീലക സ്ഥാനത്തേക്ക് പരിഗണിക്കുക. ഇന്ത്യന്‍ ക്രിക്കറ്റിനെ കുറിച്ച് അറിവുള്ളവരെയായിരിക്കണം അവര്‍,’ ജയ്ഷാ പറഞ്ഞു.

അതേസമയം, അടുത്ത ടിന്റി ലോകകപ്പോടെ നിലവിലെ പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് സ്ഥാനമൊഴിയും. ഇതിനെ തുടര്‍ന്ന് ബിസിസിഐ പുതിയ പരിശീലകന് അപേക്ഷ ക്ഷണിച്ചിരുന്നു. ഓസീസ് താരങ്ങള്‍ക്ക് പുറമെ മുന്‍ സിംബാബ്വെ താരം ആന്‍ഡി ഫ്‌ളവര്‍, ചെന്നൈ സൂപ്പര്‍ കിങ്‌സ് ന്യൂസിലാന്റ് താരം സ്റ്റീഫന്‍ ഫ്‌ളെമിങ് എന്നിവരുടെ പേരും ഈ സ്ഥാനത്തേക്ക് ഉയര്‍ന്നിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ഇതുവരെ സ്ഥിരീകരണമുണ്ടായിട്ടില്ല.

 

Latest News