PR Sreejesh Retirement : ആ അധ്യായത്തിന് പാരീസിൽ അവസാനം കുറിക്കുന്നു; പി ആർ ശ്രീജേഷ് ഒളിമ്പിക്സിന് ശേഷം വിരമിക്കുന്നു
PR Sreejesh Retirement Announcement : 2012 ലണ്ടൺ ഒളിമ്പിക്സ് വലിയ ഒരു പാഠമായിരുന്നെങ്കിൽ 2020 ടോക്കിയോ ഒളിമ്പിക്സ് തൻ്റെ സ്വപ്നം സാക്ഷാത്കരിച്ചുയെന്ന് പി ആർ ശ്രീജേഷ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച കുറിപ്പിലൂടെ പറഞ്ഞു. 18 വർഷത്തെ ശ്രീജേഷിൻ്റെ കരിയറിനാണ് പാരീസ് ഒളിമ്പിക്സോടെ അവസാനം കുറിക്കുന്നത്.
ഏകദേശം രണ്ട് ദശകം ഇന്ത്യൻ ഹോക്കി ടീമിൻ്റെ (Indian Hockey Team) ഗോൾ വല കാത്ത മലയാളി ഗോൾകീപ്പർ പി ആർ ശ്രീജേഷ് (PR Sreejesh) വിരമിക്കുന്നു. പാരിസ് ഒളിമ്പിക്സോടെ (Olympics 2024) പി ആർ ശ്രീജേഷ് തൻ്റെ 18 വർഷത്തെ കരിയറിന് അവസാനം കുറിക്കുന്നത്. ഇൻസ്റ്റഗ്രാമിലൂടെയാണ് 36കാരാനായ ശ്രീജേഷ് തൻ്റെ വിരമിക്കൽ പ്രഖ്യാപനം നടത്തിയത്. കുടുംബത്തിനും കോച്ചുമാർക്കും സഹതാരങ്ങൾക്കുമെല്ലാം നന്ദി അറിയിച്ചുകൊണ്ടുള്ള വികാരനിർഭരമായ കുറിപ്പാണ് ശ്രീജേഷ് ഇൻസ്റ്റായിൽ പങ്കുവെച്ചത്.
“അവസാന അരങ്ങിനായി പാരീസിനായി തയ്യാറെടുക്കുമ്പോൾ, അതിയായ അഭിമാനമാണ് തിരിഞ്ഞ് നോക്കുമ്പോൾ കാണുന്നത് കൂടാതെ പ്രതീക്ഷയുമാണ് മുന്നോട്ടുള്ളത്. എന്നിൽ വിശ്വാസം അർപ്പിച്ചതിന് നന്ദി. ഇവിടെ ഒരു അധ്യായത്തിന് അന്ത്യം കുറിക്കുന്നു, ഒപ്പം മറ്റൊരു സാഹസികതയ്ക്കും തുടക്കം കുറിക്കുന്നു” ശ്രീജേഷ് ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
ALSO READ : Paris Olympics 2024 : ഒളിമ്പിക്സിനൊരുങ്ങുന്ന ഇന്ത്യൻ താരങ്ങൾക്ക് ബിസിസിഐ വക എട്ടരക്കോടി രൂപയുടെ സംഭാവന
ആദ്യ കിറ്റിനായി അച്ഛൻ പശുവിനെ വിറ്റു, ശ്രീജേഷ് വിരമിക്കൽ കുറിപ്പ്
രാജ്യാന്തര ഹോക്കി കരിയറിലെ അവസാന അധ്യായത്തിനായി ഒരു നിൽക്കവെ, എൻ്റെ ഹൃദയം അഭിമാനവും നന്ദിയും കൊണ്ട് തിളങ്ങി നിൽക്കുകയാണ്. ജിവി രാജ സ്പോർട്സ് സ്കൂളിൽ നിന്നുമാരംഭിച്ച ആ ചെറിയ തുടക്കത്തിൽ നിന്നും എൻ്റെ ജീവിതത്തെ നിർണയിച്ച യാത്ര, സ്വപ്നങ്ങൾ നേടിയെടുത്ത ഓരോ ചുവടുകൾ, നിശ്ചയദാർഢ്യം ഒപ്പം പ്രിയപ്പെട്ടവരുടെ പിന്തുണയും ഓർത്തെടുക്കുന്നു.
ഞാൻ ഇപ്പോഴും ഓർക്കുന്നുണ്ട് എൻ്റെ ആദ്യ കിറ്റ് വാങ്ങാൻ അച്ഛൻ വീട്ടിലെ പശുവിനെ വിറ്റു. അദ്ദേഹത്തിൻ്റെ ത്യാഗം എൻ്റെ ഉള്ളിൽ ഒരു തീയുണ്ടാക്കി, അത് കഠിനാധ്വാനത്തിനും വലിയ സ്വപ്നങ്ങൾ കാണാനും പ്രേരിപ്പിച്ചു. അത്യധികം അഹ്ളാദത്തോടെയും അത്ഭുതത്തോടെയാണ് എൻ്റെ ആദ്യ വിദേശ പര്യടനത്തിനായി ഓസ്ട്രേലിയയ്ക്ക് തിരിച്ചത്. ഒരു കൊച്ചു പയ്യന് വിദേശ് മണ്ണിലേക്കുള്ള സ്വപ്നമായിരുന്നു അന്ന് സാക്ഷാത്കരിച്ചത്.
2021 ലണ്ടൺ ഒളിമ്പിക്സ് വലിയ ഒരു പാഠമായിരുന്നു. എല്ലാ മത്സരങ്ങൾ തോറ്റ സാഹചര്യം കൈയ്പ്പുള്ള ഗുളിക കഴിക്കേണ്ടി വന്ന സ്ഥിതിയായിരുന്നു. പക്ഷെ അതായിരുന്നു ഞങ്ങളുടെ ടേർണിങ് പോയിൻ്റ്. ആ തോൽവിയിൽ നിന്ന് പ്രശ്നങ്ങൾ പരിഹരിച്ചാണ് ഉയർത്തെഴുന്നേറ്റതിൻ്റെ അടിത്തറ.
ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ പാകിസ്താനെതിരെയുള്ള ഷൂട്ട്ഔട്ടാണ് ഏറ്റവും വലിയ ചരിത്രനിമിഷം.വീണ്ടും പാകിസ്താനെ ഫൈനലിൽ തോൽപ്പിച്ചുകൊണ്ടുള്ള ഏഷ്യൻ ഗെയിംസിലെ ആദ്യ സ്വർണ നേട്ടം. അതും ഷൂട്ട്ഔട്ടിലൂടെ തന്നെയായിരുന്നു ജയം. ഇത് എൻ്റെ വിജയം മാത്രമല്ല, എല്ലാ ഇന്ത്യക്കാരുടെ ഞങ്ങളുടെ വിശ്വാസവും കൂടിയാണ്.
ഇന്ത്യൻ ടീമിനെ ഒളിമ്പിക്സിൽ നയിക്കാനായത് എനിക്ക് ലഭിച്ച ഏറ്റവും വലിയ അംഗീകാരമായിരുന്നു. ലോകത്തിലെ ഏറ്റവും മികച്ച ഗോൾകീപ്പറായി തിരഞ്ഞെടുത്തതും അഭിമാനകരമായ നേട്ടമായിരുന്നു. 2020 ടോക്കിയോ ഒളിമ്പിക്സിലെ ഞങ്ങളുടെ വെങ്കല നേട്ടം സ്വപ്നം സാക്ഷാത്ക്കരമായി. അതോടെ ആ നേട്ടത്തിന് വേണ്ടിയുള്ള കണ്ണീരും കഠിനാധ്വാനവും സന്തോഷവും അഭിമാനവുമായി മാറി.
അവസാന അരങ്ങിനായി പാരീസിനായി തയ്യാറെടുക്കുമ്പോൾ, അതിയായ അഭിമാനമാണ് തിരിഞ്ഞ് നോക്കുമ്പോൾ കാണുന്നത് കൂടാതെ പ്രതീക്ഷയുമാണ് മുന്നോട്ടുള്ളത്. എന്നിൽ വിശ്വാസം അർപ്പിച്ചതിന് നന്ദി. ഇവിടെ ഒരു അധ്യായത്തിന് അന്ത്യം കുറിക്കുന്നു, ഒപ്പം മറ്റൊരു സാഹസികതയ്ക്കും തുടക്കം കുറിക്കുന്നു.