5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

C K Vineeth: ‘അത്രയും വൃത്തികെട്ട വെള്ളമാണ്; ചൊറി വരുത്താൻ താത്പര്യമില്ലത്തതിനാൽ കുളിച്ചില്ല; കുംഭമേള നടന്നുകണ്ടു’; സി കെ വിനീത്

C.K. Vineeth Shared his Kumbh Mela Experience: താൻ കുംഭമേളയില്‍ കുളിച്ചില്ല, കാരണം അത്രയും വൃത്തിക്കെട്ട വെള്ളമാണുള്ളത്.ചൊറി വരുത്താൻ താത്പര്യമില്ലെന്നും സി കെ വിനീത് പറയുന്നു. മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

C K Vineeth: ‘അത്രയും വൃത്തികെട്ട വെള്ളമാണ്; ചൊറി വരുത്താൻ താത്പര്യമില്ലത്തതിനാൽ കുളിച്ചില്ല; കുംഭമേള നടന്നുകണ്ടു’; സി കെ വിനീത്
C K Vineeth
sarika-kp
Sarika KP | Updated On: 21 Feb 2025 14:01 PM

ഉത്തർപ്രദേശിലെ പ്രായാ​ഗ്‍രാജിൽ നടക്കുന്ന മഹാകുംഭമേളയിലെ അനുഭവം പങ്കുവച്ച് ഫുട്ബോള്‍ താരം സി.കെ വിനീത്. തന്റെ അനുഭവത്തിൽ കുംഭമേള വലിയൊരു സംഭവമല്ലെന്നും അതൊരു ആൾക്കൂട്ടം മാത്രമാണെന്നും താരം പറഞ്ഞു. എന്നാൽ വിശ്വസിക്കുന്ന ഒരാളാണെങ്കിൽ അവിടെ ചെയ്യാൻ എന്തെങ്കിലും കാണുമെന്നും താരം പറഞ്ഞു. താൻ കുംഭമേളയില്‍ കുളിച്ചില്ല, കാരണം അത്രയും വൃത്തിക്കെട്ട വെള്ളമാണുള്ളത്.ചൊറി വരുത്താൻ താത്പര്യമില്ലെന്നും സി കെ വിനീത് പറയുന്നു. മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വസ്ത്രം ധരിക്കാതെ വന്ന നാഗസന്യാസിമാരോ കുളിക്കാൻ വന്നവരോ തന്നെ യാതൊരു രീതിയിലും ആകർഷിച്ചില്ലെന്നാണ് താരം പറയുന്നത്. അവിടെ ജീവിക്കാൻ കഷ്ടപ്പെടുന്നവരാണ് തന്നെ കൂടുതൽ ആകർഷിച്ചതെന്നും താരം പറയുന്നു. കുംഭമേളയെ കുറിച്ച് പറയുകയാണെങ്കിൽ അതാകും പെട്ടെന്ന് മനസ്സിലേക്ക് ഓടിവരുന്നതെന്നും സികെ വിനീത് പറയുന്നു.

Also Read:സൗരവ് ഗാംഗുലി സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു; രക്ഷപ്പെട്ടത് തലനാരിഴക്ക്

മരത്തിന്റെ ചുവട്ടിലും ടെന്റിനടിയിലുമെല്ലാമായി ആയിരങ്ങളാണ് താമസിക്കുന്നത്. എന്നാൽ അപ്പോഴും അവർ നരേന്ദ്രമോദി കീ ജയ്, യോഗി കീ ജയ് എന്നാണ് പറയുന്നതെന്ന് താരം പറഞ്ഞു. അവിടെ കിടക്കാനും താമസിക്കാനും ഭക്ഷണത്തിനും സൗകര്യം ഒരുക്കിയെന്നാണ് അവരുടെ പി.ആർ വർക്കിൽ പറയുന്നത്. പക്ഷേ അവിടെ പോയി കാണുന്നത് നേരെ തിരിച്ചുള്ളതാണ്. ഇതൊക്കെ കാണുമ്പോൾ ചിത്രം പകർത്താൻ തോന്നുമെന്നും കാരണം അതാണ് അവരുടെ ജീവിതമെന്നാണ് വിനീത് പറയുന്നത്.

അതേസമയം കുംഭമേളിയിലുണ്ടായ അപകടത്തെ കുറിച്ച് താരം മുൻപ് പറഞ്ഞിരുന്നു. വിഐപി കൾച്ചർ കാരണം ഉണ്ടായ ദുരന്തമെന്നാണ് താരം പറഞ്ഞത്. ആളുകൾ കൂടുതൽ എത്തിയപ്പോൾ പോലീസിനു നിയന്ത്രിക്കാനായില്ലെന്നാണ് വിനീത് പറയുന്നത്. അനുഗ്രഹം വാങ്ങാൻ എത്തിയവർക്ക് ഇങ്ങനെ സംഭവിക്കുന്നത് വലിയ വേദന ഉണ്ടാക്കുന്നുവെന്നു വിനീത് പറഞ്ഞിരുന്നു.