Rinku Singh: കഷ്ടപ്പാടിന്റെ ഫലം! ആഡംബര ഭവനം സ്വന്തമാക്കി റിങ്കു സിംഗ്; കയ്യടിച്ച് സോഷ്യൽ മീഡിയ
Rinku Singh New Home: ഒന്നുമില്ലായ്മയിൽ നിന്ന് കഠിനാധ്വാനത്തിലൂടെ മനോഹരമായ വീട് സ്വന്തമാക്കിയ റിങ്കുവിന്റെ നേട്ടത്തെ കയ്യടികളോടെയാണ് ആരാധകർ സ്വീകരിച്ചിരിക്കുന്നത്. 13 കോടി നൽകിയാണ് താരത്തെ കൊൽക്കത്ത നെെറ്റ് റെെഡേഴ്സ് ടീമിൽ നിലനിർത്തിയിരിക്കുന്നത്.
ഇന്ത്യൻ ക്രിക്കറ്റ് താരം റിങ്കു സിംഗ് അലിഗഢിൽ ആഡംബര ബംഗ്ലാവ് സ്വന്തമാക്കി. ഐപിഎല്ലിൽ കൊൽക്കത്ത നെെറ്റ് റെെഡേഴ്സ് 13 കോടിക്ക് നിലനിർത്തിയതിന് പിന്നാലെയാണ് താരം ആഡംബര ബംഗ്ലാവ് സ്വന്തമാക്കിയത്. അലിഗഢിലെ ഓസോൺ സിറ്റിയിലെ ഗോൾഡൻ എസ്റ്റേറ്റിലാണ് റിങ്കുവിന്റെ സ്വപ്ന ഭവനം. 7.5 കോടി രൂപ നൽകിയാണ് 500 സ്ക്വയർ യാർഡിലുള്ള ഭവനം സ്വന്തമാക്കിയിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.
ഗൃഹപ്രവേശന ചടങ്ങുകൾക്ക് ശേഷം റിങ്കുവും കുടുംബവും ഇവിടെ താമസം ആരംഭിച്ചു. പുതിയ വീട്ടിലായിരുന്നു ഇത്തവണത്തെ ദീപാവലി ആഘോഷവും. ഓസോൺ സിറ്റി ചെയർമാൻ പ്രവീൺ മങ്കാളയാണ് താരത്തിന് താക്കോൽ കൈമാറിയത്. താക്കോൽ കെെമാറുന്ന സമയത്ത് റിങ്കുവിനൊപ്പം അച്ഛൻ ഖേൻ ചന്ദും അമ്മ ബീന ദേവിയും സഹോദരന്റെ കുടുംബവും റിങ്കുവിന് ഒപ്പമുണ്ടായിരുന്നു.
ഒന്നുമില്ലായ്മയിൽ നിന്ന് കഠിനാധ്വാനത്തിലൂടെ മനോഹരമായ വീട് സ്വന്തമാക്കിയ റിങ്കുവിന്റെ നേട്ടത്തെ കയ്യടികളോടെയാണ് ആരാധകർ സ്വീകരിച്ചിരിക്കുന്നത്. ജിം, ഗസ്റ്റ് ഹൗസ്, സ്വിമ്മിംഗ് പൂൾ, ഇൻഡോർ–ഔട്ട്ഡോർ ഗെയിം സ്പേസുകൾ, സ്പാ എന്നിവ താരത്തിന്റെ ആഢംബര വസതിയിൽ ഉണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
Rinku Singh in front of his new house in Aligarh. pic.twitter.com/VDarVQFwdh
— KnightRidersXtra (@KRxtra) November 3, 2024
200 ഏക്കറിലധികം വിസ്തൃതിലുള്ള അലിഗഢിലെ ആദ്യ സംയോജിത ടൗൺഷിപ്പാണ് ഓസോൺ സിറ്റി. ആഡംബര വീടുകൾ, അപ്പാർട്ടുമെൻ്റുകൾ, ഒരു പെൻ്റ്ഹൗസ്, ഒരു ഡ്യൂപ്ലക്സ്, വില്ലകൾ, ക്ലബ്ബ്, വാണിജ്യ-വ്യാപാര കേന്ദ്രങ്ങൾ, സ്കൂൾ, ഡിസ്പെൻസറി, ആശുപത്രി, പാർക്ക്, റസ്റ്റോറൻ്റ്, ക്ഷേത്രം, ഹോട്ടൽ , കളിസ്ഥലം എന്നിവ ഓസോൺ സിറ്റിയിൽ ഉൾപ്പെടുന്നു. ഇവിടുത്തെ ഒരു ആഡംബര ബംഗ്ലാവാണ് ഏഴര കോടിക്ക് റിങ്കു സ്വന്തമാക്കിയത്.
റിങ്കുവിന് 13 കോടി നൽകിയാണ് കൊൽക്കത്ത നെെറ്റ് റെെഡേഴ്സ് ടീമിൽ നിലനിർത്തിയിരിക്കുന്നത്. സുനിൽ നരെയ്ൻ, ആന്ദ്രെ റസൽ, വരുൺ ചക്രവർത്തി, ഹർഷിത് റാണ, രമൺദീപ് സിംഗ് എന്നിവരെയാണ് റിങ്കുവിനെ കൂടാതെ കൊൽക്കത്ത അടുത്ത സീസണിലേക്ക് ടീമിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. വരുൺ ചക്രവർത്തി, സുനിൽ നരെയ്ൻ, ആന്ദ്രെ റസൽ എന്നിവർക്ക് 12 കോടി രൂപ വീതവും ഹർഷിദ് റാണ, രമൺദീപ് സിംഗ് എന്നിവർക്ക് നാല് കോടി വീതവുമാണ് പ്രതിഫലം.
2018-ൽ അടിസ്ഥാന വിലയായ 50 ലക്ഷം രൂപയ്ക്കാണ് റിങ്കുവിനെ കൊൽക്കത്ത സ്വന്തമാക്കിയത്. ആദ്യ രണ്ട് സീസണുകളിൽ അവസരം ലഭിച്ചില്ലെങ്കിലും 2023 മുതൽ ടീമിന്റെ വിശ്വസ്തനായി റിങ്കു മാറി. ഫിനിഷർ റോളിൽ റിങ്കു തിളങ്ങിയതോടെ എംഎസ് ധോണിയ്ക്ക് ഇന്ത്യ കണ്ട ഏറ്റവും മികച്ച ഫിനിഷറെന്ന് ആരാധകരും വാഴ്ത്തിപ്പാടി. ഐപിഎൽ 2023 സീസണിൽ 14 മത്സരങ്ങളിൽ നിന്ന് 59.25 ശരാശരിയിലും 149.52 സ്‌ട്രൈക്ക് റേറ്റിലും നാല് അർദ്ധ സെഞ്ച്വറികൾ ഉൾപ്പെടെ 474 റൺസ് നേടി. ഐപിഎല്ലിൽ കഴിവ് തെളിയിച്ചതോടെ ദേശീയ ടീമിലും റിങ്കു അരങ്ങേറി.