5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Indian Cricket Team Year Ender 2024 : ടി20 ലോകകപ്പ്; ന്യൂസീലൻഡിനെതിരെ വൈറ്റ് വാഷ്; ഇന്ത്യൻ ക്രിക്കറ്റിന് കയറ്റിറക്കങ്ങളുടെ വർഷം

Indian Cricket Team Year Ender 2024 T20 World Cup : ഇന്ത്യൻ ക്രിക്കറ്റ് നിലവിൽ പ്രതിസന്ധിയിലാണ്. ന്യൂസീലൻഡിനെതിരെ സ്വന്തം നാട്ടിൽ ടെസ്റ്റ് പരമ്പര 3-0ന് അടിയറ വച്ചതും ബോർഡർ - ഗവാസ്കർ ട്രോഫിയിലെ രണ്ടാമത്തെ മത്സരം ദയനീയമായി പരാജയപ്പെട്ടതുമൊക്കെ തിരിച്ചടികളാണ്. ഇക്കൊല്ലം ടി20 ലോകകപ്പിൻ്റെ വലിയൊരു നേട്ടമുണ്ടെന്നത് ഇതിൻ്റെ മറുവശം. ഇക്കൊല്ലത്തെ ഇന്ത്യൻ ക്രിക്കറ്റിനെപ്പറ്റി പരിശോധിക്കാം.

Indian Cricket Team Year Ender 2024 : ടി20 ലോകകപ്പ്; ന്യൂസീലൻഡിനെതിരെ വൈറ്റ് വാഷ്; ഇന്ത്യൻ ക്രിക്കറ്റിന് കയറ്റിറക്കങ്ങളുടെ വർഷം
Indian Cricket Team Year Ender 2024
abdul-basith
Abdul Basith | Published: 09 Dec 2024 17:05 PM

ഒരുപാട് വർഷത്തെ കാത്തിരിപ്പിന് ശേഷം ​ഇന്ത്യക്ക് ഒരു ഐസിസി ട്രോഫി ലഭിച്ച വർഷമായിരുന്നു 2024. അതും ലോകകപ്പ്. 11 വർഷത്തിന് ശേഷം ഐസിസി ട്രോഫി, 13 വർഷത്തിന് ശേഷം ഒരു ലോകകപ്പ്, 17 വർഷത്തിന് ശേഷം ടി20 ലോകകപ്പ്. ഒരു പതിറ്റാണ്ടിലധികമായി വരണ്ടിരുന്ന ബിസിസിഐയുടെ ഐസിസി ട്രോഫി ക്യാബിനറ്റിൽ ഇക്കൊല്ലം ചലനമുണ്ടായി. രോഹിത് ശർമ്മയുടെ നേതൃത്വത്തിൽ ടീം ഇന്ത്യ നടത്തിയ തേരോട്ടം. എന്നാൽ, അതിന് ശേഷം ന്യൂസീലൻഡിനെതിരെ സ്വന്തം നാട്ടിൽ ടെസ്റ്റ് പരമ്പര വൈറ്റ് വാഷ് ആയതും ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ സാധ്യതയിൽ നിന്ന് ഏറെക്കുറെ പുറത്തായതും തിരിച്ചടിയായി. അതുകൊണ്ട് തന്നെ കയറ്റിറക്കങ്ങളുടെ വർഷമായിരുന്നു ഇക്കൊല്ലത്തെ ഇന്ത്യൻ ക്രിക്കറ്റ്.

നല്ല തുടക്കമായിരുന്നു 2024. ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പര സമനില. ശേഷം ഇംഗ്ലണ്ടിനെതിരെ സ്വന്തം നാട്ടിൽ 4-1ന് പരമ്പര. ഇതിനിടെ അഫ്ഗാനിസ്ഥാനെതിരെ ടി20 പരമ്പര 3-0ന് തൂത്തുവാരുന്നു. ഇതിനിടെ ഓസ്ട്രേലിയൻ വനിതാ ടീം ഇന്ത്യയിൽ വന്ന് ഏകദിന പരമ്പരയും ടി20 പരമ്പരയും നേടുന്നുണ്ട്. പിന്നാലെ ബംഗ്ലാദേശിൽ പോയി വനിതാ ടീം ടി20 പരമ്പര തൂത്തുവാരുന്നു. പിന്നീടായിരുന്നു ടി20 ലോകകപ്പ്.

Also Read : Year Ender 2024 : റൺമല, സിക്‌സർ മഴ, ആഹാ ! അന്തസ്; സഞ്ജു കൊണ്ടുപോയ 2024

അമേരിക്കയിലും വെസ്റ്റ് ഇൻഡീസിലുമായി നടന്ന ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ നമ്മുടെ സ്വന്തം സഞ്ജു സാംസണും ഉൾപ്പെട്ടു. അയർലൻഡിനെ തോല്പിച്ച് തുടങ്ങിയ ഇന്ത്യ പിന്നീട് പാകിസ്താൻ, യുഎസ്എ എന്നീ ടീമുകളെയും വീഴ്ത്തി സൂപ്പർ എട്ടിൽ. സൂപ്പർ എട്ടിൽ അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്, ഓസ്ട്രേലിയ എന്നീ ടീമുകളെ ആധികാരികമായി തോല്പിച്ച് ഇന്ത്യ സെമിയിലേക്ക്. സെമി ഫൈനലിൽ ഇംഗ്ലണ്ടിനെ തുരത്തി കലാശപ്പോരിന് ടിക്കറ്റെടുക്കുന്നു. ഹെയ്ൻറിച് ക്ലാസൻ്റെ ബ്രൂട്ടൽ പവറിൽ തോൽവിയുറപ്പിച്ച ഇന്ത്യ സൂര്യകുമാർ യാദവിൻ്റെ ഒരു അപാര ക്യാച്ചിൽ പിടിച്ച് കയറുന്നു. ദക്ഷിണാഫ്രിക്ക വീണ്ടും ചോക്കേഴ്സ് ആയ ദിവസം. ഏഴ് റൺസിന് പ്രോട്ടീസിനെ കീഴടക്കി കുട്ടിക്കിരീടം ഇന്ത്യക്ക്. ഒരു കളി പോലും കളിച്ചില്ലെങ്കിലും സഞ്ജു സാംസൺ ലോക ചാമ്പ്യനായി. ലോകകപ്പ് നേട്ടത്തിന് പിന്നാലെ ടീമിലെ മുതിർന്ന താരങ്ങളായ വിരാട് കോലിയും രോഹിത് ശർമ്മയും രവീന്ദ്ര ജഡേജയും ടി20യിൽ നിന്ന് വിരമിച്ചു. ഇതിനിടെ ദക്ഷിണാഫ്രിക്കയിൽ പോയി ഇന്ത്യൻ വനിതകൾ ഏകദിന പരമ്പര തൂത്തുവാരിയിരുന്നു.

ലോകകപ്പിന് പിന്നാലെ ഇന്ത്യൻ ടീമിൽ തലമുറ മാറ്റം. സഞ്ജു സാംസൺ, അഭിഷേക് ശർമ്മ, തിലക് വർമ്മ തുടങ്ങിയവർ ടി20 ടീമിൻ്റെ സ്ഥിരം ഭാഗമാവുന്നു. എക്സ്പ്ലോസിവ് ബാറ്റിംഗിലേക്ക് ഇന്ത്യയുടെ ചുവടുമാറ്റം. സിംബാബ്‌വെ, ശ്രീലങ്ക എന്നിവരൊക്കെ ഇന്ത്യൻ യുവ ടീമിൻ്റെ കരുത്തറിയുന്നു. ഇതിനിടെ വനിതാ ഏഷ്യാ കപ്പിൽ ഇന്ത്യയെ തോല്പിച്ച് ശ്രീലങ്കയുടെ കിരീടധാരണം.

Also Read : Mohammed Shami Batting Performance : ബൗളിംഗിൽ മാത്രമല്ല, ബാറ്റിംഗിലും ഷമി ഹീറോ; 17 പന്തിൽ അടിച്ചുകൂട്ടിയത് 32 റൺസ്

ടി20 ലോകകപ്പിലെ യുവതാരങ്ങൾക്ക് പകരം സീനിയർ താരങ്ങൾ അണിനിരന്ന ടീം ശ്രീലങ്കയിൽ പോയി ഏകദിന പരമ്പര അടിയറ വെയ്ക്കുന്നതായിരുന്നു ഈ വർഷത്തെ ആദ്യ തിരിച്ചടി. പിന്നാലെ ടെസ്റ്റിൽ, ബംഗ്ലാദേശിനെതിരെ പരമ്പര തൂത്തുവാരി. പരമ്പരയിൽ ഇന്ത്യയുടെ ആക്രമണ ബാറ്റിംഗ് ശൈലീമാറ്റമാണെന്ന പഠനങ്ങളുണ്ടായി. പിന്നാലെ ബംഗ്ലാദേശിനെതിരായ ടി20യിൽ സഞ്ജു സാംസൺ ഇന്ത്യയുടെ ഓപ്പണറാവുന്നു, സെഞ്ചുറി നേടുന്നു. ഇതിന് സമാന്തരമായാണ് ന്യൂസീലൻഡ് ഇന്ത്യയിൽ വന്ന് 3-0ന് പരമ്പര തൂത്തുവാരുന്നത്. 2012ന് ശേഷം സ്വന്തം നാട്ടിൽ ടെസ്റ്റ് പരമ്പര തോൽവി. 2000ന് ശേഷം ഒരു ടെസ്റ്റ് പരമ്പരയിൽ ക്ലീൻ സ്വീപ്പ് അങ്ങനെ നാണക്കേടിൻ്റെ റെക്കോർഡുകൾ കൊണ്ട് ഇന്ത്യൻ ടീം നാണംകെട്ടു. ഇതിനിടെ എമർജിങ് ഏഷ്യാ കപ്പിൽ ഇന്ത്യയെ വീഴ്ത്തി കിരീടം അഫ്ഗാനിസ്ഥാൻ എ ടീമിന്. ഈ സമയത്ത് തന്നെ ന്യൂസീലൻഡിനെതിരെ ഇന്ത്യൻ വനിതകൾ ഏകദിന പരമ്പര നേടി. എന്നാൽ, ടി20 ലോകകപ്പിൽ ഇന്ത്യ ഗ്രൂപ്പ് ഘട്ടത്തിൽ പുറത്തായി.

മാറിയ ടി20 ടീം ഇതിനിടെ ദക്ഷിണാഫ്രിക്കയിൽ ചെന്ന് പരമ്പര സ്വന്തമാക്കി. ഓപ്പണർ സഞ്ജു സാംസണ് രണ്ട് സെഞ്ചുറി, രണ്ട് ഡക്ക്. അതിന് ശേഷമാണ് ബോർഡർ – ഗവാസ്കർ ട്രോഫി. പെർത്തിൽ നടന്ന ആദ്യ കളി ജയിച്ചു. അഡലെയ്ഡിലെ രണ്ടാം മത്സരത്തിൽ തോറ്റു. ഇനി മൂന്ന് ടെസ്റ്റ് ബാക്കി. അത് മൂന്നിലും ജയിച്ചാൽ ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ.