India Head Coach : ദ്രാവിഡും ലക്ഷ്മണനുമില്ല; ഇനി കോച്ച് വിദേശത്ത് നിന്നുമെത്തുമോ?
Team India Next Head Coach : ട്വിൻ്റി-20 ലോകകപ്പ് വരെയാണ് മുഖ്യപരിശീലകനായിട്ടുള്ള രാഹുൽ ദ്രാവിഡിൻ്റെ കാലാവധി
ടി-20 ലോകകപ്പോടെ രാഹുൽ ദ്രാവിഡിൻ്റെ ഇന്ത്യൻ സീനിയർ ക്രിക്കറ്റ് ടീമിൻ്റെ മുഖ്യ പരിശീലകനായിട്ടുള്ള ബിസിസിഐയുടെ കരാർ അവസാനിക്കുകയാണ്. എന്നാൽ മുഖ്യ പരിശീലകനായി തുടരാൻ മുൻ ഇന്ത്യൻ ടീം ക്യാപ്റ്റനുമായ ദ്രാവിഡ് താൽപര്യമില്ലെന്ന് അറിയിച്ചിട്ടുണ്ട്. തുടർന്ന് മെയ് 13-ാം തീയതി തിങ്കാളാഴ്ച മുതൽ ബിസിസിഐ പുതിയ കോച്ചിനുള്ള അപേക്ഷ സ്വീകരിച്ച് തുടങ്ങുകയും ചെയ്തു. മൂന്നര വർഷത്തേക്കുള്ള കരാറിനാണ് ബിസിസിഐ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
മെയ് 27 തീയതി വരെയാണ് അപേക്ഷ സമർപ്പിക്കാനുള്ള കാലാവധി. ഇനി ദ്രാവിഡിന് പരിശീലകനായി തുടരണമെങ്കിൽ ബിസിസിഐക്ക് മുൻ ഇന്ത്യൻ ടീം ക്യാപ്റ്റൻ വീണ്ടും അപേക്ഷ സമർപ്പിക്കണം. എന്നാൽ പരിശീലകനായി തുടരാൻ ദ്രാവിഡ് താൽപര്യം പ്രകടിപ്പിക്കാത്തതിനാൽ ഇന്ത്യൻ സീനിയർ ടീമിൻ്റെ പുതിയ ജൂലൈ ഒന്ന് മുതൽ ചാർജെടുക്കും. 2027 ഡിസംബർ 31 വരെയാണ് കരാർ കാലാവധി.
ALSO READ : IPL 2024 : ഡാ മോനേ സുജിത്തെ! കമൻ്റുമായി സഞ്ജു സാംസൺ; ഭീമൻ പെയ്ൻ്റിങ് കണ്ട് ഞെട്ടി ക്രിക്കറ്റ് ലോകം
കുടുംബത്തിനായി കൂടുതൽ സമയം മാറ്റി വെക്കുന്നതിന് വേണ്ടിയാണ് താൻ പരിശീലക സ്ഥാനത്ത് തുടരാൻ ആഗ്രഹിക്കാത്തതെന്ന് ദ്രാവിഡ് ബിസിസിഐയെ ധരിപ്പിച്ചുയെന്നാണ് സ്പോർട്ട്സ്റ്റാർ റിപ്പോർട്ട് ചെയ്യുന്നത്. അതേസമയം ഒരു വിഭാഗം വെറ്ററൻ താരങ്ങൾ ദ്രാവിഡിനോട് കോച്ചിങ് സ്ഥാനത്ത് കുറഞ്ഞത് ഒരു വർഷത്തേക്കെങ്കിലും തുടരാൻ ആവശ്യപ്പെട്ടുയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എന്നാൽ ദ്രാവിഡ് തൻ്റെ തീരുമാനത്തിൽ മാറില്ല എന്ന നിലപാടില്ലാണ്.
ദ്രാവിഡ് മാത്രമല്ല ലക്ഷ്മണും ഇല്ല
ദേശീയ ക്രിക്കറ്റ് അക്കാദമി തലവൻ വിവിഎസ് ലക്ഷ്മണൻ ഇനി ഇന്ത്യൻ ടീമിൻ്റെ കോച്ചാകുമെന്നുള്ള റിപ്പോർട്ടുകൾ നേരത്തെ പുറത്ത് വന്നിരുന്നു. റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ദ്രാവിഡിൻ്റെ പിൻഗാമിയായി ബിസിസിഐ കണ്ടിരുന്നത് ലക്ഷ്മണനെയായിരുന്നു. കൂടാതെ ദ്രാവിഡിൻ്റെ അഭാവത്തിൽ മൂന്ന് ബൈലാട്രൽ സീരീസുകൾ ലക്ഷ്മൺ ഇന്ത്യൻ ടീമിന് പരശീലനം നൽകുകയും ചെയ്തിട്ടുണ്ട്. എന്നാൽ മുഖ്യപരിശീലകനാകാൻ താൻ ഇല്ലെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് ലക്ഷ്മൺ
ഇനി ആര്?
ഇന്ത്യയുടെ മുഖ്യപരിശീലകരുടെ സ്ഥാനത്തേക്ക് ബിസിസിഐ ഇനി ലക്ഷ്യം വെക്കുക വിദേശത്ത് നിന്നുള്ളവരെയാകും. ഐപിഎല്ലിൽ വിവിധ ടീമുകളുടെ കോച്ചിങ് സ്ഥാനം അലങ്കരിച്ചിട്ടുള്ള വിദേശ കോച്ചുകളിലേക്ക് ഇനി ബിസിസിഐയുടെ വിളി പോയേക്കും. അതിൽ പ്രധാനമായിട്ടുള്ളത് ചെന്നൈ സൂപ്പർ കിങ്സിൻ്റെ കോച്ചും മുൻ ന്യൂസിലാൻഡ് ക്യാപ്റ്റനുമായിരുന്ന സ്റ്റീഫെൻ ഫ്ലെമിങ്ങും ലഖ്നൗ സൂപ്പർ ജെയ്ൻ്റ്സിൻ്റെ പരിശീലകനും മുൻ ഓസ്ട്രേലയൻ താരവുമായ ജസ്റ്റിൻ ലാങ്ങറുമാണ് ഈ പട്ടികയിൽ മുൻപന്തിയിലുള്ളത്. മ