5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Indian Team Coach : ഗംഭീർ തന്നെയാകുമോ പുതിയ കോച്ച്; അന്തിമ തീരുമാനം വൈകിയേക്കും

Indian Team New Coach : ഗൗതം ഗംഭീർ, ആഷിശ് നെഹ്റ, വിവിഎസ് ലക്ഷ്മൺ എന്നിവരാണ് നിലവിൽ ഇന്ത്യ ടീമിൻ്റെ മുഖ്യപരിശീലകനാകാൻ ബിസിസിഐ പട്ടികയിൽ മുൻപന്തിയിലുള്ളവർ.

Indian Team Coach : ഗംഭീർ തന്നെയാകുമോ പുതിയ കോച്ച്; അന്തിമ തീരുമാനം വൈകിയേക്കും
Rohit Sharma, Gautam Gambhir (Image Courtesy : PTI)
jenish-thomas
Jenish Thomas | Published: 29 May 2024 19:45 PM

ടി20 ലോകകപ്പോടെ ഇന്ത്യൻ ക്രിക്കറ്റ് ടീമിൻ്റെ മുഖ്യപരിശീലകനായിട്ടുള്ള രാഹുൽ ദ്രാവിഡിൻ്റെ കാലാവധി പൂർത്തിയാകും. രാഹുൽ ദ്രാവിഡിന് പിൻഗാമിയായി ആരാകും ഇന്ത്യൻ ടീമിന് പരിശീലനം നൽകുക എന്നറിയാൻ കാത്തിരിക്കുകയാണ് ആരാധകർ. റിപ്പോർട്ടുകൾ പ്രകാരം നിലവിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ടീമിൻ്റെ മെൻ്ററായ ഗൗതം ഗംഭീറിനാണ് ഇന്ത്യൻ ടീമിൻ്റെ അടുത്ത പരിശീലകനാകാനുള്ള സാധ്യത കണക്കാക്കുന്നത്. കൂടാതെ ഇതെ പട്ടികയിൽ ലഖ്നൗ സൂപ്പർ ജെയ്ൻ്റസിൻ്റെ കോച്ച് ആഷിശ് നെഹ്റയുടെയും ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ തലവൻ വിവിഎസ് ലക്ഷ്ണൻ്റെയും പേരുകൾ ഉണ്ട്.

എന്നാൽ ആരാകും ദ്രാവിഡിൻ്റെ പിൻഗാമി എന്നുള്ള ബിസിസിഐയുടെ ഔദ്യോഗികമായ അന്തിമ തീരുമാനം വൈകിയേക്കുമെന്നാണ് വാർത്ത ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്യുന്നത്. ഈ കഴിഞ്ഞ മെയ് 27-ാം തീയതി വരെയായിരുന്നു ഇന്ത്യൻ ടീമിൻ്റെ മുഖ്യപരിശീലകൻ്റെ സ്ഥാനത്തേക്കുള്ള അപേക്ഷ ബിസിസിഐ സ്വീകരിച്ചിരുന്നത്. ടി20 ലോകകപ്പ് ടൂർണമെൻ്റിന് ശേഷമേ ബിസിസിഐയുടെ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും.

ALSO READ : Indian Team Coach: ഇന്ത്യന്‍ ക്രിക്കറ്റില്‍ രാഷ്ട്രീയം ഇടപെടും; കെഎല്‍ രാഹുല്‍ പറഞ്ഞതായി ജസ്റ്റിന്‍ ലാങ്ങര്‍

ലോകകപ്പിന് ശേഷം ശ്രീലങ്ക, സിംബാബ്വെ എന്നിവടങ്ങളിലേക്കുള്ള ഇന്ത്യൻ ടീമിൻ്റെ പര്യടനം പുതിയ കോച്ചിൻ്റെ നേതൃത്വത്തിലായിരിക്കില്ല. പകരം ദേശീയ ക്രിക്കറ്റ് അക്കാദമിയിലെ കോച്ചുമാർക്കായിരിക്കും ഈ രണ്ട് പര്യടനങ്ങളിലും ഇന്ത്യക്ക് പരിശീലനം നൽകാനുള്ള ചുമതല നൽകുക. ലോകകപ്പിന് ശേഷം നടക്കുന്ന പര്യടനമായതിനാൽ സീനിയർ താരങ്ങൾക്ക് ബിസിസിഐ വിശ്രമം നൽകിയേക്കും.

അതേസമയം ഇന്ത്യൻ ടീമിൻ്റെ അടുത്ത കോച്ച് ഗൗതം ഗംഭീറാകുമെന്ന് ഒരു ഐപിഎൽ ഫ്രാഞ്ചൈസി ഉടമയെ ഉദ്ദരിച്ചുകൊണ്ട് ക്രിക്കറ്റ് മാധ്യമമായ ക്രിക്ക്ബസ് റിപ്പോർട്ട് ചെയ്യുന്നത്. കോച്ചിനെ നിയമനം സംബന്ധിച്ച് ബിസിസിഐക്കുള്ളിൽ അന്തിമ തീരുമാനമായി എന്നാണ് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത്. ഇത് സംബന്ധിച്ചുള്ള ഔദ്യോഗിക തീരുമാനം ഉടൻ ഉണ്ടായേക്കും.