5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Indian Team Coach : ഗംഭീറോ അതോ പരിചയ സമ്പന്നനായ വെങ്കട് രാമനോ; രണ്ട് പേരേയും കോച്ചാക്കാൻ ബിസിസിഐ

Indian Cricket Team Coach Selection Updates : കഴിഞ്ഞ ദിവസം വരെ ഇന്ത്യ ക്രിക്കറ്റ് ടീമിൻ്റെ മുഖ്യപരിശീലക സ്ഥാനത്തേക്ക് മുൻ ഇന്ത്യൻ താരം ​ഗൗതം ഗംഭീറിൻ്റെ പേര് മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഇപ്പോഴിതാ പരിചയ സമ്പന്നനായ മറ്റൊരു കോച്ചിൻ്റെ പേരുമെത്തിയതോടെയാണ് ആരാകും രാഹുൽ ദ്രാവിഡ് പിൻഗാമി എന്നുള്ള ചർച്ചകൾ ക്രിക്കറ്റ് ആരാധകരിൽ സജീവമായി.

Indian Team Coach : ഗംഭീറോ അതോ പരിചയ സമ്പന്നനായ വെങ്കട് രാമനോ; രണ്ട് പേരേയും കോച്ചാക്കാൻ ബിസിസിഐ
Gautam Gambhir, Wookeri Venkat Raman (Image Courtesy : X)
jenish-thomas
Jenish Thomas | Updated On: 20 Jun 2024 18:21 PM

രാഹുൽ ദ്രാവിഡിന് ശേഷം ഇന്ത്യൻ ക്രിക്കറ്റ് ടീമിൻ്റെ (Indian Cricket Team) മുഖ്യപരിശീലക സ്ഥാനത്തേക്ക് രണ്ട് പേരെ നിയമിക്കാൻ ബിസിസിഐ തയ്യാറെടുക്കുന്നുയെന്ന് റിപ്പോർട്ട്. കഴിഞ്ഞ ദിവസം വരെ രാഹുൽ ദ്രാവിഡിൻ്റെ (Rahul Dravid) പിൻഗാമിയായി മുൻ ഇന്ത്യൻ താരം ​ഗൗതം ഗംഭീറിൻ്റെ (Gautam Gambhir) പേര് മാത്രമായിരുന്നു ബിസിസിഐയുടെ മുന്നിലുണ്ടായിരുന്നത്. എന്നാൽ ഇപ്പോൾ ഗംഭീറിനൊപ്പം മറ്റൊരു പേരും കൂടി ഇന്ത്യൻ ക്രിക്കറ്റ് ബോർഡിൻ്റെ മുന്നിലേക്കെത്തിയിരിക്കുകയാണ്. ഇതാണ് ബിസിസിഐയെ ആശയക്കുഴപ്പത്തിലാക്കിയിരിക്കുന്നത്. ഇതിൻ്റെ അടിസ്ഥാനത്തിലാണ് ന്യൂസ് 18 ഇന്ത്യൻ ക്രിക്കറ്റ് ടീമിന് രണ്ട് കോച്ചുമാരുണ്ടാകാൻ സാധ്യതയെന്ന് റിപ്പോർട്ട് ചെയ്യുന്നത്.

ഇന്ത്യൻ ടീമിൻ്റെ മുഖ്യപരിശീലകൻ ഗംഭീറാണ് ഉറപ്പിച്ചുകൊണ്ട് ഈ കഴിഞ്ഞ തിങ്കളാഴ്ച റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. എന്നാൽ ചൊവ്വാഴ്ചയോടെ ആ സ്ഥാനത്തേക്ക് കോച്ചിങ്ങിൽ പരിചയ സമ്പന്നനായ വൂർകേരി വെങ്കട് രാമൻ്റെ പേരും ചേർക്കപ്പെട്ടു. വെങ്കട് രാമനുമായിട്ടുള്ള അഭിമുഖത്തിൽ ബിസിസിഐ സന്തോഷവാന്മാരാണെന്നാണ് ന്യൂസ് 18ൻ്റെ റിപ്പോർട്ടിൽ പറയുന്നത്. അഭിമുഖത്തിൻ്റെ അടിസ്ഥാനത്തിൽ പരിചയ സമ്പന്നനായ കോച്ചിന് ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് അവസരം നൽകിയേക്കും. എന്നാൽ ഗംഭീർ തള്ളനാകാതെ വരുന്നതോടെയാണ് ബിസിസിഐക്ക് രണ്ട് കോച്ചുമാർ ഫോർമുലയിലേക്കെത്തിച്ചേരേണ്ടി വരുന്നതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

ALSO READ : Gary Kirsten : ‘ടീമിൽ ഐക്യമില്ല, ഒരിടത്തും ഇങ്ങനെയൊരു അവസ്ഥ കണ്ടിട്ടില്ല’; പാക് ടീമിനെ വിമർശിച്ച് പരിശീലകൻ ഗാരി കേസ്റ്റൺ

രണ്ട് കോച്ചുമാർ എങ്ങനെ?

രണ്ട് പേരെയും ഒരുപോലെ ഉപയോഗപ്പെടുത്തുക എന്ന് മാത്രമാണ് ബിസിസിഐക്കുള്ളത്. ഒന്നെങ്കിൽ ഗംഭീറിനെ മുഖ്യപരിശീലകനായി നിയമിക്കുകയും വെങ്കട് രാമനെ ബാറ്റിങ്ങിനുള്ള ചുമതല നൽകും. അല്ലെങ്കിൽ നിശ്ചിത ഓവർ ഫോർമാറ്റ് ഗംഭീർ കൈകാര്യം ചെയ്യുമ്പോൾ വെങ്കട് രാമനുള്ള ചുമതല ടെസ്റ്റിൽ മാത്രമായേക്കും. ഇന്ത്യൻ ക്രിക്കറ്റ് ടീമിന് ഗുണകരമാകും വിധം രണ്ട് പേരെയും പ്രയോചനപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് ബിസിസിഐ വൃത്തത്തെ ഉദ്ദരിച്ചുകൊണ്ട് ഹിന്ദുസ്ഥാൻ ടൈംസും റിപ്പോർട്ട് ചെയ്യുന്നുണ്ട്.

ബിസിസിഐയുടെ ക്രിക്കറ്റ് ഉപദേശക സമിതി അംഗങ്ങളായ അശോക് മൽഹോത്ര, ജതിൻ പറജ്ഞാപ്പെ, സുലക്ഷണ നായിക്ക് എന്നിവർ ചേർന്നാണ് ഇന്ത്യൻ ടീമിൻ്റെ കോച്ചുമാരെ തിരഞ്ഞെടുക്കുക. മറ്റ് ചില റിപ്പോർട്ടുകൾ പ്രകാരം ബിസിസിഐ ഗംഭീറിനും വെങ്കട് രാമനും പുറമെ വിദേശ കോച്ചിനെയും പരിഗണിക്കുന്നുണ്ട്.

മെൻ്റർ ഗംഭീർ ഇനി കോച്ച് ഗംഭീർ

ക്രിക്കറ്റ് കരിയർ അവസാനിപ്പിച്ചതിന് ശേഷം രാഷ്ട്രീടയത്തിലേക്കായിരുന്നു ഗംഭീർ ആദ്യം ചുവട് വെച്ചത്. ഡൽഹിയിൽ നിന്നുള്ള ബിജെപി ലോക്സഭ എം.പിയായിരുന്നു താരം ഒരേസമയം ക്രിക്കറ്റിനോടൊപ്പം ചിലവഴിക്കുകയും ചെയ്തു. ഐപിഎല്ലിൽ പുതുമുഖങ്ങളായി എത്തിയ ലഖ്​നൗ സൂപ്പർ ജെയ്ൻ്റ്സ് ടീമിൻ്റെ മെൻ്റ്റായി ഗംഭീർ രണ്ട് സീസണുകളിൽ പ്രവർത്തിച്ചു. തുടർന്ന് ഈ കഴിഞ്ഞ സീസണിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൻ്റെ മെൻ്ററായ ഗംഭീർ ടീമിന് മൂന്നാം കിരീടം നേടി നൽകി. കെകെആർ നേടിയ ആദ്യ രണ്ട് കിരീടവും ഗംഭീറിൻ്റെ ക്യാപ്റ്റിൻസിയുടെ കീഴിലായിരുന്നു.

പരിചയ സമ്പന്നനായ വെങ്കട് രാമൻ

വൂക്കേരി വെങ്കട് രാമൻ 28 രാജ്യാന്തര മത്സരങ്ങളിൽ ഇന്ത്യക്ക് വേണ്ടി കളിച്ച താരമാണ്. എന്നാൽ പരിശീലനത്തിൽ പരിചയ സമ്പത്തിൽ വെങ്കട് രാമൻ ഗംഭീറിനെക്കാൾ ഏറെ മുന്നിലാണ്. ക്രിക്കറ്റിൽ നിന്നും വിരമിച്ച വെങ്കട് രാമൻ തമിഴ്നാട് ബംഗാൾ എന്നീ ആഭ്യന്തര ടീമുകൾക്ക് പരിശീലനം നൽകി. ശേഷം വെങ്കട് രാമൻ്റെ തൻ്റെ തട്ടകം ഐപിഎല്ലിലേക്ക് മാറ്റി. 2013ൽ പഞ്ചാബ് കിങ്സിൻ്റെ സഹപരിശീലകനായ വെങ്കട് രാമൻ പിന്നീട് കെകെആറിൻ്റെ ബാറ്റിങ് കോച്ചുമായിട്ടുണ്ട്. ഇവയ്ക്ക് പുറമെ ഇന്ത്യൻ വനിത ക്രിക്കറ്റ് ടീമിനെ 2018 മുതൽ 2021 വരെ വെങ്കട് രാമൻ പരിശീലിപ്പിച്ചു. 2014ൽ ഗംഭീർ കൊൽക്കത്തയ്ക്കായി രണ്ടാം ഐപിഎൽ കിരീടം നേടിയപ്പോൾ വെങ്കട് രാമനായിരുന്നു ടീമിൻ്റെ ബാറ്റിങ് കോച്ച്

Latest News