AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Mary Kom: ‘മറ്റൊരാളുമായി പ്രണയത്തില്‍’? ബോക്സിങ് ഇതിഹാസ താരം മേരി കോമും ഭര്‍ത്താവും വേർപിരിയുന്നു?

Mary Kom's Divorce Reports: അതേസമയം താരത്തിനെതിരെ വ്യാപക സൈബർ ആക്രമണമാണ് നടക്കുന്നത്. വിവാഹമോചന വാർത്തയ്ക്ക് പിന്നാലെ താരം മറ്റൊരാളുമായി പ്രണയത്തിലാണെന്ന അഭ്യൂഹവുമാണ് സൈബര്‍ ആക്രമണത്തിന് കാരണം.

Mary Kom: ‘മറ്റൊരാളുമായി പ്രണയത്തില്‍’? ബോക്സിങ് ഇതിഹാസ താരം മേരി കോമും ഭര്‍ത്താവും വേർപിരിയുന്നു?
Mary KomImage Credit source: social media
sarika-kp
Sarika KP | Published: 11 Apr 2025 16:11 PM

‍ന്യൂഡൽഹി: രാജ്യത്തിന് തന്നെ അഭിമാന മുഹുർത്തമായിരുന്നു 2012-ൽ ലണ്ടനിൽ വച്ച് നടന്ന ഒളിമ്പിക്‌സ് മത്സരത്തിൽ ബോക്‌സിങ്ങില്‍ മേരി കോം വെങ്കലമെഡല്‍ നേടിയത്. പിന്നീട് ലോക ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ ഏറ്റവും കൂടുതല്‍ മെഡല്‍ നേടി റെക്കോര്‍ഡ് സ്വന്തമാക്കുകയും ചെയ്തിരുന്നു ഈ മണിപ്പുര്‍കാരി. ഇന്ത്യയുടെ അഭിമാനം വാനോളമുയര്‍ത്തിയ താരത്തിന് പത്മവിഭൂഷണ്‍ നല്‍കി രാജ്യം ആദരിച്ചിരുന്നു.

ഇപ്പോഴിതാ താരവുമായി ബന്ധപ്പെട്ട ഒരു വാർത്തയാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. മേരി കോമും ഭർത്താവ് കരുങ് ഒങ്‍ലറും വിവാഹ ബന്ധം അവസാനിപ്പിക്കുന്നുവെന്നതാണ് ചർച്ചാവിഷയം. ഇതോടെ 20 വർഷത്തെ ദാമ്പത്യജീവിതമാണ് ഇരുവരും അവസാനിപ്പിക്കാൻ ഒരുങ്ങുന്നത്. കഴിഞ്ഞ കുറച്ച് കാലാമായി ഇരുവരും വേർപിരിഞ്ഞാണ് താമസിക്കുന്നതെന്നും റിപ്പോർട്ട് ഉണ്ട്.

Also Read:മാഡി ഹാമില്‍ട്ടണുമായി ഡേറ്റിങിലെന്ന് അഭ്യൂഹം, തുടര്‍ച്ചയായി ഫോം ഔട്ട്; ജയ്‌സ്വാള്‍ മറ്റൊരു പൃഥി ഷായാകുമോ

എന്നാൽ എന്താണ് വിവാഹമോചനത്തിനു കാരണമെന്നത് വ്യക്തമല്ല. അതേസമയം 2022 ലെ മണിപ്പൂർ നിയമസഭാ തിരഞ്ഞെടുപ്പിലെ മേരികോമിന്റെ ഭർത്താവ് മത്സരിച്ചതാണ് ബന്ധം വഷളാകാൻ കാരണമെന്നും റിപ്പോർട്ട് ഉണ്ട്. ഇതിനായി ഭർത്താവ് മൂന്നു കോടിയോളം ചെലവാക്കിയിരുന്നു. ഇതാണ് പ്രശ്നങ്ങൾക്ക് കാരണമെന്നാണ് പറയുന്നത്. പിന്നീട് തിരഞ്ഞെടുപ്പിൽ ഓങ്‍ലര്‍ പരാജയപ്പെട്ടതോടെ പ്രശ്നം കൂടുതൽ വഷളായതായും റിപ്പോർട്ടുകളുണ്ട്. എന്നാൽ വിവാഹമോചന വാർത്തകളോട് ഇതുവരെ പ്രതികരിച്ച് മേരി കോമോ, ഭർത്താവോ രം​ഗത്ത് എത്തിയിട്ടില്ല.

അതേസമയം താരത്തിനെതിരെ വ്യാപക സൈബർ ആക്രമണമാണ് നടക്കുന്നത്. വിവാഹമോചന വാർത്തയ്ക്ക് പിന്നാലെ താരം മറ്റൊരാളുമായി പ്രണയത്തിലാണെന്ന അഭ്യൂഹവുമാണ് സൈബര്‍ ആക്രമണത്തിന് കാരണം. താരത്തിന്റെ ബിസിനസ് പങ്കാളിയും മേരി കോം ഫൗണ്ടേഷന്റെ ചെയര്‍പേഴ്‌സണുമായ ഹിതേഷ് ചൗധുരിയുമായാണ് അഭ്യൂഹം പരക്കുന്നത്. ഇതോടെ സോഷ്യൽ മീഡിയയിൽ ആരാധകർ പ്രതികരിക്കുകയായിരുന്നു. പണവും പ്രതാവും ലഭിച്ചപ്പോള്‍ ഭർത്താവിനെ ഉപേക്ഷിച്ചുവെന്നാണ് ചിലർ എക്സിൽ കുറിക്കുന്നത്. മേരി കോമിനോടുള്ള എല്ലാ ബഹുമാനവും ഇതോടെ ഇല്ലാതായെന്നാണ് മറ്റ് ചിലർ പറയുന്നത്.