India Triseries: 23 വർഷത്തിന് ശേഷം ഇന്ത്യ ത്രിരാഷ്ട്ര പരമ്പര കളിയ്ക്കുന്നു; എതിരാളികൾ ശ്രീലങ്കയും ദക്ഷിണാഫ്രിക്കയും

India Women Triseries: ഇന്ത്യ, ശ്രീലങ്ക, ദക്ഷിണാഫ്രിക്ക ടീമുകൾ തമ്മിൽ ത്രിരാഷ്ട്ര പരമ്പര. ഏപ്രിൽ മാസം അവസാനമാവും ത്രിരാഷ്ട്ര പരമ്പര ആരംഭിക്കുക. ശ്രീലങ്കയാണ് ആതിഥേയർ.

India Triseries: 23 വർഷത്തിന് ശേഷം ഇന്ത്യ ത്രിരാഷ്ട്ര പരമ്പര കളിയ്ക്കുന്നു; എതിരാളികൾ ശ്രീലങ്കയും ദക്ഷിണാഫ്രിക്കയും

ഹർമൻപ്രീത് കൗർ

abdul-basith
Published: 

06 Mar 2025 20:44 PM

ത്രിരാഷ്ട്ര പരമ്പര തിരികെവരുന്നു. വരുന്ന ഏപ്രിൽ മാസത്തിൽ ഇന്ത്യയും ശ്രീലങ്കയും ദക്ഷിണാഫ്രിക്കയും തമ്മിലാണ് ത്രിരാഷ്ട്ര പരമ്പരയിൽ ഏറ്റുമുട്ടുക. ശ്രീലങ്കയാവും പരമ്പരയ്ക്ക് ആതിഥേയത്വം വഹിക്കുക. ഏപ്രിൽ മാസം അവസാനം ആരംഭിക്കുന്ന പരമ്പര മെയ് മാസത്തിൽ അവസാനിക്കും. ഡബിൾ റൗണ്ട് റോബിൻ ഫോർമാറ്റിലെ മത്സരങ്ങൾക്ക് ശേഷം ഒരു ഫൈനലാവും പരമ്പരയിലുണ്ടാവുക. 23 വർഷത്തിന് ശേഷമാണ് ഇന്ത്യൻ വനിതാ ടീം ഒരു ത്രിരാഷ്ട്ര പരമ്പര കളിക്കുന്നത്.

മാർച്ച് ആറിനാണ് ത്രിരാഷ്ട്ര പരമ്പരയെപ്പറ്റിയുള്ള പ്രഖ്യാപനം വന്നത്. ഈ വർഷാവസാനം ഇന്ത്യ ആതിഥേയത്വം വഹിക്കാനിരിക്കുന്ന ഏകദിന ലോകകപ്പിലേക്കുള്ള തയ്യാറെടുപ്പായാണ് പരമ്പര. ഏപ്രിൽ 27നാണ് പരമ്പര ആരംഭിക്കുക. ആദ്യ മത്സരത്തിൽ ആതിഥേയരായ ശ്രീലങ്ക ഇന്ത്യയെ നേരിടും. ടീമുകൾ പരസ്പരം രണ്ട് തവണ വീതം കളിച്ച് ആദ്യ രണ്ട് സ്ഥാനങ്ങളിൽ ഫിനിഷ് ചെയ്യുന്ന രണ്ട് ടീമുകളാവും ഫൈനൽ കളിക്കുക. എല്ലാ മത്സരങ്ങളും കൊളംബോയിലെ ആർ പ്രേമദാസ സ്റ്റേഡിയത്തിൽ വച്ച് പകലാവും നടക്കുക. പരമ്പരയിൽ കളിക്കുന്ന മൂന്ന് ടീമുകളും നേരത്തെ ലോകകപ്പ് യോഗ്യത നേടിയിരുന്നു.

Also Read: WPL 2025: മൂന്ന് റണ്ണൗട്ട്, മൂന്നും മുംബൈക്കെതിരെ; ബെയിൽസ് രണ്ടും നീങ്ങിയാലല്ല നിയമമെന്ന് ആരാധകർ, വിവാദം

ഇന്ത്യ അവസാനമായി ഒരു ത്രിരാഷ്ട്ര പരമ്പര കളിച്ചത് 2002ലായിരുന്നു. ഇംഗ്ലണ്ട്, ന്യൂസീലൻഡ് എന്നീ ടീമുകളായിരുന്നു ആ പരമ്പരയിൽ ഇന്ത്യയ്ക്കെതിരെ മത്സരിച്ചവർ. ഇംഗ്ലണ്ടായിരുന്നു ആതിഥേയർ. ത്രിരാഷ്ട്ര പരമ്പര കളിച്ചിട്ടില്ലെങ്കിലും ഇന്ത്യ ചതുർ രാഷ്ട്ര പരമ്പരകൾ കളിച്ചിരുന്നു. 2017ൽ ദക്ഷിണാഫ്രിക്ക, സിംബാബ്‌വെ, അയർലൻഡ് എന്നീ ടീമുകൾക്കെതിരെ ചതുർ രാഷ്ട്ര പരമ്പര കളിച്ച് ഇന്ത്യ കിരീടം നേടിയിരുന്നു. പരമ്പരയിൽ ഇന്ത്യയായിരുന്നു ജേതാക്കൾ.

ത്രിരാഷ്ട്ര പരമ്പരയിലെ മത്സരക്രമം
ഏപ്രിൽ 27: ശ്രീലങ്ക – ഇന്ത്യ
ഏപ്രിൽ 29: ഇന്ത്യ – ദക്ഷിണാഫ്രിക്ക
മെയ് 1: ശ്രീലങ്ക – ദക്ഷിണാഫ്രിക്ക
മെയ് 4: ശ്രീലങ്ക – ഇന്ത്യ
മെയ് 6: ദക്ഷിണാഫ്രിക്ക – ഇന്ത്യ
മെയ് 8: ശ്രീലങ്ക – ദക്ഷിണാഫ്രിക്ക
മെയ് 11: ഫൈനൽ

Related Stories
Jasprit Bumrah: ടെസ്റ്റ് ക്യാപ്റ്റന്‍ ആരാകും? ബുംറയ്ക്ക് പിന്തുണയേറുന്നു
IPL 2025: ഗ്ലെൻ മാക്സ്‌വലിനെ എന്തുകൊണ്ട് വിവാഹം കഴിച്ചില്ലെന്ന് ചോദ്യം; പുരുഷ ടീം ഉടമകളോട് ഇത് ചോദിക്കുമോ എന്ന് പ്രീതി സിൻ്റ
Virat Kohli: ഗുരുവിന്റെ മുന്നിൽ മുട്ടുകുത്തി അനുഗ്രഹം തേടി കോലിയും അനുഷ്കയും; വിരമിക്കൽ പ്രഖ്യാപനത്തിനു പിന്നാലെ ആത്മീയ വഴിയിൽ താരദമ്പതികൾ
IPL 2025: ജോസ് ബട്ട്ലറും വിൽ ജാക്ക്സും ഐപിഎലിനെത്തില്ല?; ടീമുകൾക്ക് പണികൊടുത്ത് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ്
IPL 2025: ‘ഡുപ്ലെസി ഷൂ പോലും ഇട്ടിരുന്നില്ല; ഞങ്ങളെ വാനുകളിൽ തള്ളിക്കയറ്റി പറഞ്ഞുവിട്ടു’: ധരംശാലയിൽ സംഭവിച്ചത് വിവരിച്ച് അലീസ ഹീലി
IPL 2025: ഓസ്ട്രേലിയൻ താരങ്ങൾ ഐപിഎലിനായി തിരികെവരുമോ?: നിർണായകമായി ക്രിക്കറ്റ് ഓസ്ട്രേലിയയുടെ നിലപാട്
ആസ്മ കാരണം ഉറങ്ങാന്‍ പറ്റുന്നില്ലേ? വഴിയുണ്ട്‌
നല്ല ഭാവിക്കായി ഉപേക്ഷിക്കേണ്ട ശീലങ്ങൾ
ശരീരത്തിൽ ഹീമോഗ്ലോബിൻ അളവ് നിലനിർത്താൻ ചെയ്യേണ്ടത്
ഏലയ്ക്ക കഴിച്ചാൽ പലതുണ്ട് ഗുണങ്ങൾ