5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

T20 World Cup 2024 Final: ബാര്‍ബഡോസില്‍ മഴ പെയ്താല്‍ ഫൈനല്‍ മത്സരത്തിന് എന്ത് സംഭവിക്കും?

T20 World Cup Final: ഫൈനല്‍ മത്സരം നടക്കുന്ന ബാര്‍ബഡോസ് ബ്രിജ്ടൗണിലെ കെന്‍സിങ്ടണ്‍ ഓവലില്‍ മഴ ഭീഷണി തുടരുകയാണ്. ഇന്ന് ബാര്‍ബഡോസില്‍ കനത്ത മഴ പെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒരു പക്ഷെ ആ മഴ ദിവസം മുഴുവന്‍ നീണ്ടുനിന്നേക്കാം.

T20 World Cup 2024 Final: ബാര്‍ബഡോസില്‍ മഴ പെയ്താല്‍ ഫൈനല്‍ മത്സരത്തിന് എന്ത് സംഭവിക്കും?
T20 World Cup Final Match
shiji-mk
Shiji M K | Updated On: 29 Jun 2024 15:17 PM

ഇന്ത്യ ഇന്ന് മൂന്നാം അങ്കത്തിനിറങ്ങുകയാണ്. ഒന്നില്‍ പിഴച്ചാല്‍ മൂന്നെന്ന് ആണല്ലോ. ഇക്കുറി കപ്പും കൊണ്ടേ മടങ്ങൂവെന്ന ഉറച്ച വാശിയില്‍ തന്നെയാണ് ടീം. ഇന്ത്യക്കൊപ്പം ടിട്വന്റി ഫൈനലിലേക്ക് കന്നിയങ്കത്തിന് ഇറങ്ങുന്ന ദക്ഷിണാഫ്രിക്കയാണ് മത്സരരംഗത്തുള്ളത്. എന്നാല്‍ ഇന്ത്യയുടെയും ദക്ഷിണാഫ്രിക്കയുടെയും മോഹങ്ങള്‍ക്ക് വിലങ്ങുതടിയായി മഴ കളികളത്തിലുണ്ട്. ലോകകപ്പ് മത്സരങ്ങള്‍ ആരംഭിച്ചപ്പോള്‍ തന്നെ മഴയുണ്ട്. ചില ടീമുകള്‍ക്ക് മഴ ഭാഗ്യം കൊണ്ടുവന്നപ്പോള്‍ ചിലര്‍ക്ക് വില്ലനായി മാറി. ഇന്ന് മഴ ഭാഗ്യമാണോ ദോഷമാണോ കൊണ്ടുവരുന്നത് എന്ന ആകാംക്ഷയില്‍ തന്നെയാണ് ക്രിക്കറ് പ്രേമികള്‍.

ഫൈനല്‍ മത്സരം നടക്കുന്ന ബാര്‍ബഡോസ് ബ്രിജ്ടൗണിലെ കെന്‍സിങ്ടണ്‍ ഓവലില്‍ മഴ ഭീഷണി തുടരുകയാണ്. ഇന്ന് ബാര്‍ബഡോസില്‍ കനത്ത മഴ പെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒരു പക്ഷെ ആ മഴ ദിവസം മുഴുവന്‍ നീണ്ടുനിന്നേക്കാം. ഉഷ്ണമേഖലാ കൊടുങ്കാറ്റിന്റെ സ്വാധീനം കൊണ്ടാണ് മഴ പെയ്യുന്നത്. പ്രാദേശിക സമയം രാവിലെ 10.30നാണ് മത്സരം നടക്കുന്നതും. മത്സരം രാവിലെ ആയതുകൊണ്ട് തന്നെ മഴ പെയ്താല്‍ മത്സരം കുളമാകും. പകല്‍ 46 ശതമാനം മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ പ്രവചനം.

Also Read: Copa America 2024 : കാനറികൾ ജയം നേടുമോ? ബ്രസീൽ പരാഗ്വെ മത്സരം എപ്പോൾ, എവിടെ ലൈവായി കാണാം?

മഴ പെയ്താല്‍ എന്ത് ചെയ്യും?

ഇന്ന് മഴ കാരണം മത്സരം തടസപ്പെട്ടാല്‍ റിസര്‍വ് ദിനം അനുവദിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ മത്സരം നാളത്തേക്ക് മാറ്റും. ഇന്ന് മത്സരം ആരംഭിച്ചിട്ടും പൂര്‍ത്തിയാക്കാന്‍ സാധിക്കാതെ വന്നാല്‍ ഇന്ന് നടന്നതിന്റെ തുടര്‍ച്ചയായാണ് നാളെ മത്സരം നടക്കുക. ഇനി റിസര്‍വ് ദിവസം മത്സരം നടന്നില്ലെങ്കില്‍ ഇരു ടീമുകളെയും സംയുക്ത ജേതാക്കളായി പ്രഖ്യാപിക്കും.

മഴ കാരണം മത്സരം തടസപ്പെട്ടാല്‍ 190 മിനിറ്റാണ് അധികം നല്‍കുക. ഓരോ ടീമും ചുരുങ്ങിയത് പത്ത് ഓവറെങ്കിലും ബാറ്റ് ചെയ്‌തെങ്കില്‍ മാത്രമേ ഡക്ക്‌വര്‍ത്ത് ലൂയീസ് നിയമപ്രകാരമുള്ള വിധി നിര്‍ണയം ഉണ്ടാവുകയുള്ളു. ഇങ്ങനെ പത്ത് ഓവര്‍ കളിക്കാന്‍ സാധിക്കാതെ വരുമ്പോഴാണ് മത്സരം റിസര്‍വ് ദിനത്തിലേക്ക് മാറ്റുന്നത്.

Also Read: T20 World Cup 2024 : ഫൈനൽ കളിക്കുന്നത് മൂന്നാം തവണ; ടി20 ലോകകപ്പുകളിൽ ഇന്ത്യയുടെ പ്രകടനങ്ങൾ

മത്സരം എവിടെ കാണാം

ബാര്‍ബഡോസിലെ കെന്‍സിങ്ടണ്‍ ഓവലില്‍ രാത്രി ഇന്ത്യന്‍ സമയം രാത്രി 8 മണിക്കാണ് മത്സരം നടക്കുന്നത്. സ്റ്റാര്‍ സ്‌പോര്‍ട്‌സിലും ഹോട്‌സ്റ്റാറിലും മത്സരം തത്സമയം കാണാനാവുന്നതാണ്.